ബാംഗ്ലൂര്‍: മികച്ച ജീവനക്കാര്‍ കമ്പനി വിട്ടുപോകുന്നത് തടയാന്‍, ഇന്ത്യയിലെ മൂന്നാമത്തെ വലിയ സോഫ്റ്റ് വെയര്‍ കമ്പനിയായ വിപ്രോ 16 ശതമാനം ശമ്പളം കൂട്ടി. കമ്പനിയിലെ മികച്ച പ്രകടനം കാഴ്ചവെക്കുന്ന ജീവനക്കാരുടെ വേതനമാണ് വര്‍ധിപ്പിച്ചത്. ആകെ ജീവനക്കാരുടെ 20 ശതമാനത്തിനാണ് ഇതിന്റെ ഗുണം ലഭിക്കുക. ഇതുവഴി അവരെ നിലനിര്‍ത്താനാകുമെന്നാണ് വിപ്രോ കരുതുന്നത്.
ഉപഭോക്താക്കളുമായി നേരിട്ട് ഇടപെടുന്ന ജോലിക്കാരുടെ ശമ്പളം ജൂണില്‍ രണ്ടുശതമാനം കൂട്ടിയിരുന്നു. അതേസമയം മറ്റു മേഖലകളില്‍ ശരാശരി എട്ടുശതമാനം വര്‍ധന വരുത്തി. ഈ സാഹചര്യത്തിലാണ് മികച്ച ജീവനക്കാരെന്ന് കമ്പനി കരുതുന്ന 1,47,500 പേരുടെ ശമ്പളം 16 ശതമാനം കൂട്ടിയത്. വ്യത്യസ്ത രീതിയിലുള്ള വേതന വര്‍ധന ഇതിനു മുമ്പും നടത്തിയിട്ടുണ്ടെന്ന് ഹ്യൂമന്‍ റിസോഴ്സ് മേധാവി സൗരഭ് ഗോവില്‍ പറഞ്ഞു. എങ്കിലും ഇപ്രാവശ്യം വര്‍ധനയിലെ വ്യത്യാസം അല്പം കൂടുതലാണ്. ശമ്പളവര്‍ധനയ്ക്കു ശേഷം ജീവനക്കാരുടെ കൊഴിഞ്ഞുപോക്ക് കുറയാറുണ്ട്.
കൊഴിഞ്ഞുപോക്ക് ഭീഷണി കൂടിവരുന്നത് മിക്ക കമ്പനികളെയും കുഴയ്ക്കുന്ന പ്രശ്നമാണ്. മികച്ച ജീവനക്കാരുടെ ശമ്പളം കൂട്ടി അവരെ നിലനിര്‍ത്താനുള്ള തന്ത്രം മറ്റു കമ്പനികളും പരീക്ഷിച്ചേക്കുമെന്ന് വിലയിരുത്തപ്പെടുന്നു. ഏപ്രില്‍-ജൂണില്‍ 17 ശതമാനം പേരാണ് വിപ്രോ വിട്ടുപോയത്. ജനവരി-മാര്‍ച്ചില്‍ ഇത് 15.7 ശതമാനം മാത്രമായിരുന്നു. ഇന്‍ഫോസിസ്, ടി.സി.എസ്. തുടങ്ങിയ കമ്പനികളും ഈ ഭീഷണി നേരിടുന്നുണ്ട്.

No comments