പെരിന്തല്‍മണ്ണ: രണ്ടാനച്ഛന്റെയും രണ്ടാനമ്മയുടെയും കൂടെ കഴിയുന്ന കുട്ടികളുടെ ജീവിതസാഹചര്യം നിരീക്ഷിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ച് വരികയാണെന്ന് സാമൂഹികക്ഷേമ വകുപ്പ് മന്ത്രി എം.കെ. മുനീര്‍ പറഞ്ഞു. രണ്ടാനച്ഛന്റെ മര്‍ദനമേറ്റ് പെരിന്തല്‍മണ്ണ ഇ.എം.എസ് സഹകരണ ആസ്പത്രിയില്‍ കഴിയുന്ന ഒന്നരവയസ്സുകാരി ഫിദ ഫാത്തിമയെ സന്ദര്‍ശിച്ചശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
പഞ്ചായത്തുകള്‍തോറും ഇത്തരത്തില്‍ കഴിയുന്ന കുട്ടികളുടെ വിവരങ്ങള്‍ ശേഖരിക്കും. ഇതിന്റെ അടിസ്ഥാനത്തില്‍ പഞ്ചായത്ത് സെക്രട്ടറിമാരും അംഗങ്ങളും ഉള്‍ക്കൊള്ളുന്ന മോണിറ്ററിങ് കമ്മിറ്റി കുട്ടികളുടെ ജീവിത സാഹചര്യങ്ങള്‍ നിരീക്ഷിക്കും.

No comments