Select Menu

Slider

Powered by Blogger.

Widget#1

Widget#3

Widget#2

Widget#5

Widget#4

A

News

Top stories

Tech

Obituaries

Slider

Business

Videos

» » പവര്‍ സിസ്റ്റംസ് ട്രെയ്നിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പി.ജി ഡിപ്ളോമ
«
Next
Newer Post
»
Previous
Older Post

കേന്ദ്ര വൈദ്യുതി മന്ത്രാലയത്തിനു കീഴിലെ നാഷനല്‍ പവര്‍ ട്രെയ്നിങ് ഇന്‍സ്റ്റിറ്റ്യൂട്ടിന്‍െറ യൂനിറ്റായ ബംഗളൂരുവിലെ പവര്‍ സിസ്റ്റംസ് ട്രെയ്നിങ് ഇന്‍സ്റ്റിറ്റ്യൂട്ട് (പി.എസ്.ടി.ഐ) സബ് ട്രാന്‍സ്മിഷന്‍ ആന്‍ഡ് ഡിസ്ട്രിബ്യൂഷന്‍ സിസ്റ്റംസില്‍ പി.ജി ഡിപ്ളോമ കോഴ്സിനു അപേക്ഷ ക്ഷണിച്ചു. വൈദ്യുതി മേഖലക്കാവശ്യമായ സംവിധാനങ്ങള്‍ വികസിപ്പിച്ചെടുക്കുന്നതില്‍ വിദഗ്ധരായ എന്‍ജിനീയര്‍മാരെ വാര്‍ത്തെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ കോഴ്സ് നടത്തുന്നത്. 52 ആഴ്ചയാണ് പി.ജി ഡിപ്ളോമ കോഴ്സിന്‍െറ കാലാവധി. കോഴ്സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളിലും സ്ഥാപനങ്ങളിലും കാമ്പസ് സെലക്ഷന്‍ വഴി നിയമനം ലഭിക്കുന്നതിനും സാധ്യതയേറെയാണ്. ഇലക്ട്രിക്കല്‍ അല്ളെങ്കില്‍ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് അല്ളെങ്കില്‍ പവര്‍ എന്‍ജിനീയറിങ്ങില്‍ ബിരുദം അല്ളെങ്കില്‍ തത്തുല്യ യോഗ്യത. പ്രായപരിധിയില്ല. യോഗ്യതാ പരീക്ഷക്ക് ലഭിച്ച മാര്‍ക്കിന്‍െറ അടിസ്ഥാനത്തിലാണ് പ്രവേശം അനുവദിക്കുക. ആകെ 60 പേര്‍ക്കാണ് അവസരമുള്ളത്. ഇതില്‍ 25 ശതമാനം സ്പോണ്‍സര്‍ ചെയ്യപ്പെടുന്ന അപേക്ഷകര്‍ക്കായി സംവരണം ചെയ്തിട്ടുണ്ട്. ‘PSTI Bangalore’ എന്ന പേരില്‍ 500 രൂപയുടെ ഡിമാന്‍ഡ് ഡ്രാഫ്റ്റ് സഹിതം അപേക്ഷിച്ചാല്‍ ഫോറം തപാലില്‍ ലഭിക്കും. അപേക്ഷയോടൊപ്പം എ ഫോര്‍ വലുപ്പത്തിലുള്ള വിലാസമെഴുതിയ കവറും അയക്കണം. വിശദ വിവരങ്ങളും അപേക്ഷാ ഫോറവും ഇന്‍സ്റ്റിറ്റ്യൂട്ടിന്‍െറ www.kar.nic.in/psti വെബ്സൈറ്റിലും ലഭ്യമാക്കിയിട്ടുണ്ട്. വെബ്സൈറ്റില്‍നിന്ന് ഫോറത്തിന്‍െറ പ്രിന്‍റ് എടുത്തും അപേക്ഷിക്കാം. അപേക്ഷയോടൊപ്പം ‘PSTI Bangalore’ എന്ന പേരില്‍ 500 രൂപയുടെ ഡിമാന്‍ഡ് ഡ്രാഫ്റ്റും അയക്കണം. അപേക്ഷ അയക്കേണ്ട വിലാസം:The Principal Director, Power Systems Training Institute, National Power Training Institute, Subramanyapura Road, Banashankari II stage, P.O Box No. 8201, Bangalore -560 070. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി -2014 ആഗസ്റ്റ് 11. സെപ്റ്റംബര്‍ ഒന്നിന് കോഴ്സ് ആരംഭിക്കും. 

About Unknown

This is a short description in the author block about the author. You edit it by entering text in the "Biographical Info" field in the user admin panel.
«
Next
Newer Post
»
Previous
Older Post

No comments

Leave a Reply