കൊച്ചി: മൂന്നാറില്‍ സര്‍ക്കാര്‍ ഏറ്റെടുത്ത റിസോര്‍ട്ടുകളുടെ ഭൂമി തിരിച്ചുനല്‍കാനുള്ള ഹൈക്കോടതി വിധി മറികടക്കാന്‍ സര്‍ക്കാര്‍ പ്രത്യേക നിയമ നിര്‍മാണം നടത്തും. ഹൈക്കോടതിയുടേത് വിവാദ വിധിയായിട്ടാണ് സര്‍ക്കാര്‍ കാണുന്നത്.
മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചൊവ്വാഴ്ച കൊച്ചിയില്‍ നടന്ന ഉന്നതതല യോഗത്തില്‍ വിധിയെ എങ്ങനെ നേരിടാമെന്ന് ചര്‍ച്ചകള്‍ നടന്നു. സുപ്രീം കോടതിയില്‍ അപ്പീലോ ഹൈക്കോടതിയില്‍ തന്നെ പുനഃപരിശോധനാ ഹര്‍ജിയോ നല്‍കാം. എന്നാല്‍ വിധി മറികടക്കാന്‍ നിയമ നിര്‍മാണമാണ് അഭികാമ്യമെന്ന് മുഖ്യമന്ത്രിക്ക് നിയമോപദേശം കിട്ടിയിട്ടുണ്ട്.
കഴിഞ്ഞ 25-നാണ് ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂരും ജസ്റ്റിസ് എ.എം. ഷഫീക്കും ഉള്‍പ്പെട്ട ഡിവിഷന്‍ െബഞ്ചിന്റെ വിധി വന്നത്. മൂന്ന് റിസോര്‍ട്ടുകള്‍ക്ക് എതിരെ ഉണ്ടായ സര്‍ക്കാര്‍ നടപടി റദ്ദാക്കിക്കൊണ്ട് ഭൂമി തിരിച്ചുനല്‍കാനായിരുന്നു വിധി.
ഈ വിധി നിയമ വിരുദ്ധമാണെന്ന് യോഗത്തില്‍ അഭിപ്രായമുണ്ടായി. അത് മറികടന്നില്ലെങ്കില്‍ നിലവിലുള്ള എല്ലാ ൈകയേറ്റങ്ങളെയും ന്യായീകരിക്കുന്ന ഒന്നായിത്തീരും. ൈകയേറ്റ കേസുകള്‍ കൈകാര്യം ചെയ്യാന്‍ മൂന്നാറില്‍ പ്രവര്‍ത്തിക്കുന്ന ട്രിബ്യൂണലിന്റെ പ്രസക്തി തന്നെ ഇല്ലാതാകും.
പുനഃപരിശോധനാ ഹര്‍ജിക്കാണ് കൂടുതല്‍ സാധ്യതയുള്ളതെന്ന് യോഗത്തില്‍ റവന്യു വിഭാഗം സ്‌പെഷല്‍ ഗവണ്‍മെന്റ് പ്ലൂഡര്‍ സുശീല ഭട്ട് അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രിയും ഈ അഭിപ്രായത്തിനൊപ്പമായിരുന്നു. വിധിയുടെ പകര്‍പ്പ് കിട്ടിയ ശേഷം അന്തിമ തീരുമാനം എടുക്കാമെന്നായിരുന്നു ഒടുവിലത്തെ തീരുമാനം.
ചീഫ് ജസ്റ്റിസ് കൊല്‍ക്കത്തയിലേക്ക് സ്ഥലം മാറിപ്പോകുന്നതിനാല്‍ പുനഃപരിശോധനാ ഹര്‍ജി ഇനി മറ്റൊരു ഡിവിഷന്‍ െബഞ്ച് കേള്‍ക്കും. എന്നാല്‍ െബഞ്ചില്‍ ജസ്റ്റിസ് എ.എം. ഷഫീക് ഉണ്ടായിരിക്കും. ഏത് െബഞ്ചിലേക്കാണ് ഹര്‍ജി പരിഗണനയ്ക്ക് വിടേണ്ടതെന്ന് ചീഫ് ജസ്റ്റിസിന്റെ ചുമതലയേല്‍ക്കുന്ന ജഡ്ജിക്ക് തീരുമാനിക്കാം.
പുനഃപരിശോധനാ ഹര്‍ജിയില്‍ സാധാരണ ഗതിയില്‍ അനുകൂല ഉത്തരവ് ഉണ്ടാകാറില്ലെന്നും യോഗത്തില്‍ ബന്ധപ്പെട്ടവര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എങ്കിലും ഹര്‍ജി ഹൈക്കോടതി തള്ളിയാല്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കാം. അപ്പീലിലും സര്‍ക്കാര്‍ ജയിച്ചില്ലെങ്കില്‍ വിധി മറികടന്ന്, ഏറ്റെടുത്ത ഭൂമി സംരക്ഷിക്കുന്നതിന് നിയമ നിര്‍മാണം നടത്താം. സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കാതെയും അതിന് സാധ്യതയുണ്ട്.
ക്ലൗഡ്-9 എന്ന റിസോര്‍ട്ടിന് തത്കാലം 10 ലക്ഷം നഷ്ടപരിഹാരം നല്‍കണമെന്നുള്ളതാണ് ഹൈക്കോടതി വിധി. ഈ ബാധ്യത സര്‍ക്കാറിന്റെ തലയില്‍ കെട്ടിവെച്ചത് നിയമ വിരുദ്ധമാണെന്ന് യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. 2008-ലെ ഹൈക്കോടതി ഡിവിഷന്‍ െബഞ്ച് ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ക്ലൗഡ്-9 പൊളിച്ചത്. ഇക്കാര്യം ചൂണ്ടിക്കാട്ടി പുനഃപരിശോധനാ ഹര്‍ജി നല്‍കുന്നതിന് നിയമപരമായി കൂടുതല്‍ സാംഗത്യമുണ്ട്.

സ്ഥലംമാറിയ ചീഫ് ജസ്റ്റിസ് വിധി പറയരുതായിരുന്നു-നിയമ വിദഗ്ദ്ധര്‍
ഭരണഘടനയിലെ 217-ാം വകുപ്പ് അനുസരിച്ച് സ്ഥലംമാറ്റ ഉത്തരവ് രാഷ്ട്രപതി പുറപ്പെടുവിച്ചിരുന്നതിനാല്‍ മൂന്നാര്‍ കേസില്‍ ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂര്‍ വിധി പറയാന്‍ പാടില്ലായിരുന്നുവെന്ന് നിയമ വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു. ഉത്തരവ് പ്രാബല്യത്തില്‍ വരുമ്പോള്‍ ചീഫ് ജസ്റ്റിസ് തല്‍സ്ഥാനം ഒഴിഞ്ഞതായി കണക്കാക്കാം. സാധാരണ ഗതിയില്‍ സ്ഥലംമാറ്റം ഉണ്ടായാല്‍ വിധി പറയാറില്ല.
എച്ച്എംടി കേസില്‍ വാദം കഴിഞ്ഞ് വിധി പറയാനിരിക്കെയാണ് ചീഫ് ജസ്റ്റിസ് ആയിരുന്ന എച്ച്.എല്‍. ദത്ത് സുപ്രീംകോടതി ജഡ്ജിയായത്. രാഷ്ട്രപതിയുടെ ഉത്തരവ് വന്നതിനാല്‍ അദ്ദേഹം വിധി പറഞ്ഞില്ല. പിന്നീട് വന്ന ചീഫ് ജസ്റ്റിസ് എസ്.ആര്‍. ബന്നൂര്‍ മഠാണ് എച്ച്എംടി കേസില്‍ വിധി പറഞ്ഞത്.

No comments