കോഴിക്കോട്: കോഴിക്കോട് കടലില്‍ കാണാതായ സഹോദരങ്ങളില്‍ ഒരാളുടെ മൃതശരീരം കരയ്ക്കടിഞ്ഞു. മലപ്പുറം ജില്ലയിലെ എടക്കരക്കടുത്ത് വഴിക്കടവ് മുണ്ടയിലെ ചെരളന് വീട്ടില്‍ അസൈനാറിന്‍െറ മകനായ ജിന്ഷാദിന്്റെ (17) മൃതശരീരമാണ് ഗുജറാത്തി സ്കൂളിന് സമീപത്തെ ബീച്ചില്‍ നിന്ന് കണ്ടത്തെിയത്. ജിന്‍ഷാദിന്‍െറ അനുജന് അന്ഷിദിന്െറ മൃതശരീരമാണ് പിന്നീട് ലഭിച്ചത്.
ഇന്നലെ വൈകീട്ട് 4.30ഓടെ കടലിലിറങ്ങി കളിക്കുന്നതിനിടെ ഇവരെ കാണാതായത്. ഇവരോടൊപ്പം അപകടത്തില്‍പെട്ട തോട്ടുങ്ങല്‍ അബിന്‍ഷാന്‍ (16) കടല്‍പാലത്തിന്‍െറ തൂണില്‍ കയറി രക്ഷപ്പെട്ടിരുന്നു. അയല്‍വാസികളായ നാലു കൂട്ടുകാരോടൊപ്പം ഇന്നലെ ഉച്ചക്ക് 12.30 ഓടെയാണ് ഇവര്‍ കടപ്പുറത്തത്തെിയത്. കടലിലിറങ്ങി കുളിച്ച കുട്ടികളെ ബീച്ച് ഗാര്ഡ്മാര് പിന്തിരിപ്പിച്ചങ്കെിലും ഇവര്‍ മൂന്നുപേരും കടലില്‍നിന്ന് കയറിയില്ളെന്ന് കൂടെയുണ്ടായിരുന്ന കുട്ടികള്‍ പറഞ്ഞു. പഴയ കടല്‍പാലത്തിന് സമീപം ശക്തമായ തിരയുള്ള ഭാഗത്താണ് അപകടത്തില്‍പെട്ട കുട്ടികള്‍ ഇറങ്ങിയത്. തൂണില്‍ കയറി രക്ഷപ്പെട്ട അബിന്ഷാനെ മത്സ്യത്തൊഴിലാളികളാണ് കരക്കത്തെിച്ചത്.
Very Sad news
ReplyDelete