കുട്ടികളുള്‍പ്പെടെ അഞ്ചുപേര്‍ക്ക് പരിക്ക്
റിയാദ്: റിയാദ്-ദമ്മാം ഹൈവേയില്‍ റിയാദിന് സമീപം വ്യാഴാഴ്ച പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തില്‍ കണ്ണൂര്‍ സ്വദേശിനികളായ രണ്ട് വീട്ടമ്മമാര്‍ മരിച്ചു. കുട്ടികളുള്‍പ്പെടെ നാലുപേര്‍ക്ക് പരിക്കേറ്റു. കണ്ണൂര്‍ തലശ്ശേരി സൈദാര്‍പ്പള്ളി സ്വദേശി റാഷിദിന്‍െറ ഭാര്യ ഷേര്‍ളി (30), തലശ്ശേരി കായത്ത് റോഡ് സ്വദേശി റിയാസിന്‍െറ ഭാര്യ നജ്മ (31) എന്നിവരാണ് മരിച്ചത്. അല്അഹ്സയിലെ ബിന്‍ജലവി ആശുപത്രിയിലാണ് ഇവരുടെ മൃതദേഹങ്ങളുള്ളത്. പരിക്കേറ്റ റിയാസും ഡ്രൈവര്‍ വിപിനും ഇതേ ആശുപത്രിയില്‍ ചികിത്സയിലാണ്. റിയാസിന്‍െറ മക്കളായ റിന്‍ഷ (14), സിയ (4) എന്നിവരെ റിയാദ് നസീമിലെ നാഷണല്‍ ഗാര്‍ഡ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവര്‍ക്ക സാരമായ പരിക്കുണ്ട്. റാഷിദിന്‍െറ മകന് സിനാന് (3) പരിക്കേറ്റിട്ടുണ്ടെങ്കിലും പ്രാഥമിക ചികിത്സക്കുശേഷം വിട്ടയച്ചു. റാഷിദിന്‍െറ മൂത്ത കുട്ടികളായ ഫിദ (12), റിദ (8) എന്നിവര്‍ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.
No comments