Select Menu

Slider

Powered by Blogger.

Widget#1

Widget#3

Widget#2

Widget#5

Widget#4

A

News

Top stories

Tech

Obituaries

Slider

Business

Videos

» » ഇംഗ്ലണ്ട് കൂറ്റന്‍ സ്‌ക്കോറിലേക്ക്; ഇയാന്‍ ബെല്ലിനും ശതകം
«
Next
Newer Post
»
Previous
Older Post

സതാംപ്ടണ്‍: ഇന്ത്യക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ട് കൂറ്റന്‍ സ്‌കോറിലേക്ക്. രണ്ടാം ദിവസം ലഞ്ച് പിന്നിട്ടപ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 452 എന്ന ശക്തമായ നിലയിലാണ് ആതിഥേയര്‍. സെഞ്ച്വറി നേടിയ ഗാരി ബലേന്‍സിനെ (156) പുറത്താക്കാന്‍ കഴിഞ്ഞു എന്നതുമാത്രമാണ് സതാംപ്ടണില്‍ നിന്ന് ഇന്നലെ ലഞ്ചിനുമുമ്പ് ഇന്ത്യക്ക് ലഭിച്ച ഏക സന്തോഷവാര്‍ത്ത.

ലഞ്ചിനു ശേഷം ജോ റൂട്ടിനെ (3) ഭുവനേശ്വര്‍ കുമാര്‍ ധോണിയുടെ കൈകളിലെത്തിച്ചു. 133 റണ്‍സുമായി ഇയാന്‍ ബെല്‍ ക്രീസിലുണ്ട്. ആദ്യ ദിനം സ്റ്റംപെടുക്കുമ്പോള്‍ രണ്ടു വിക്കറ്റിന് 272 എന്ന നിലയിലായിരുന്ന ഇംഗ്ലണ്ടിനു വേണ്ടി ബലേന്‍സ്, ബെല്‍ സഖ്യം നൂറിലധികം റണ്‍സ് ചേര്‍ത്തു. സ്‌കോര്‍ 355-ല്‍ നില്‍ക്കവെയാണ് ബലേന്‍സ് പുറത്തായത്. രോഹിത് ശര്‍മയുടെ പന്തില്‍ വിക്കറ്റിനു പിന്നില്‍ ക്യാപ്ടന്‍ ധോണി ക്യാച്ചെടുത്താണ് ബലേന്‍സ് പുറത്തായത്.

288 പന്ത് നേരിട്ട സിംബാബ്വെ വംശജന്‍ 24 ബൗണ്ടറികളുടെ സഹായത്തോടെയാണ് 156 റണ്‍സ് നേടിയത്. രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്ക് വിജയമൊരുക്കിയ ഇശാന്ത് ശര്‍മയുടെ അഭാവം ഇന്ത്യന്‍ ബൗളിംഗില്‍ നിഴലിച്ചു കണ്ടു. മുഹമ്മദ് ഷമിയും പങ്കജ് സിംഗും നയിച്ച പേസ് അറ്റാക്കിനെ ശ്രദ്ധയോടെയും ക്ഷമാപൂര്‍വവുമാണ് ഇംഗ്ലീഷ് ബാറ്റ്‌സ്മാന്മാര്‍ നേരിട്ടത്.

ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇംഗ്ലണ്ടിന് ഓപ്പണര്‍ സാം റോബ്‌സണ്‍ (26), ക്യാപ്ടന്‍ അലിസ്റ്റര്‍ കുക്ക് (95) എന്നിവരെയാണ് ആദ്യദിനം നഷ്ടമായത്. ദീര്‍ഘ കാലമായി ഫോം ഔട്ടായിരുന്ന കുക്കിന്റെ ഫോമിലേക്കുള്ള മടങ്ങിവരവായി ഇത്.

About Unknown

This is a short description in the author block about the author. You edit it by entering text in the "Biographical Info" field in the user admin panel.
«
Next
Newer Post
»
Previous
Older Post

No comments

Leave a Reply