കൊച്ചി: നടന്‍ ദിലീപുമായി വേര്‍പിരിയാനുള്ള തീരുമാനത്തിന് ശേഷം ആദ്യമായി മഞ്ജു വാര്യരുടെ പരസ്യ പ്രതികരണം. ഇന്ന് രാവിലെ ഏഴുമണിയോടെയാണ് മഞ്ജു തന്‍െറ ഫേസ്ബുക്കിലൂടെ ലോകത്തിനുമുന്നില്‍ മനസ്സ് തുറന്നത്. വിവാഹമോചന തീരുമാനത്തിന് പിന്നിലെ കാരണങ്ങള്‍ സ്വകാര്യതയില്‍ ഒതുക്കി നിര്‍ത്താനാണ് തനിക്ക് താല്‍പര്യമെന്ന് പറയുന്ന മഞ്ജു ആ സ്വകാര്യതയെ ദയവായി മാനിക്കണമെന്ന് സ്വന്തം കൈപ്പടയില്‍ എഴുതിയ കത്തില്‍ ആവശ്യപ്പെടുന്നുണ്ട്. ഇത് തന്‍െറ പുനര്‍ജന്മമാണെന്നും എല്ലാം ഇനി ഒന്നില്‍ നിന്ന് തുടങ്ങുകയാണെന്നും അവര്‍ പറയുന്നു.
തന്‍െറ ജീവിതത്തിലെ സ്വകാര്യ സംഭവങ്ങള്‍ മറ്റു ചിലരെ ബാധിക്കുമെന്നതിനാലാണ് ഇപ്പോള്‍ ഈ വെളിപ്പെടുത്തലുകളെന്നും കൂടെ നിന്നവരെ കുറിച്ച് ചിലര്‍ ഉണ്ടാക്കിയ തെറ്റിധാരണകള്‍ മാറ്റാനാണ് ഈ കുറിപ്പെന്നും കത്തില്‍ പറയുന്നു.
കത്ത് തുടരുന്നു.....എന്‍െറ സന്തോഷങ്ങളിലും സങ്കടങ്ങളിലും കൂടെ നിന്ന സിനിമാനടിമാരായ ഗീതു, സംയുക്ത, ഭാവന, പൂര്‍ണിമ, ശ്വേതമേനോന്‍ എന്നിവര്‍ക്കാണ് ഇപ്പോള്‍ ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങള്‍ക്ക് ഉത്തരവാദിത്വം എന്ന രീതിയില്‍ പ്രചാരണം നടക്കുന്നുണ്ട്. അത് അവരെയും എന്നെയും വേദനിപ്പിക്കുന്നു. എന്നാല്‍ എന്‍്റെ തീരുമാനങ്ങള്‍ എന്‍്റേതും അതിന്‍െറ പ്രത്യാഘാതങ്ങള്‍ക്ക് ഉത്തരവാദി ഞാന്‍ മാത്രവുമാണ്. ഇതിന് പിന്നില്‍ ആരുടെയും പ്രേരണയോ നിര്‍ബന്ധമോ ഇല്ല.
ദിലീപിന്‍െറ വ്യക്തിജീവിതത്തിന് വിജയാശംസകള്‍ നേരുന്ന മഞ്ജു മകള്‍ മീനൂട്ടി ദിലീപിന്‍െറ സംരക്ഷണയില്‍ സന്തുഷ്ടയാണെന്നും അതുകൊണ്ട് അവളുടെ മേലുള്ള അവകാശ വാദംകൊണ്ട് അവളെ ദുഖിപ്പിക്കുന്നില്ളെന്നും അവള്‍ എപ്പോഴും അമ്മയുടെ അകത്തുതന്നെയാണെന്നും കത്തില്‍ പറയുന്നു.
മഞ്ജുവിന്‍്റെ ഫേസ്ബുക്ക് പോസ്റ്റിന് മണിക്കുറുകള്‍ക്കകം നിരവധി ലൈക്കുകളും ഷെയറുകളുമാണ് ലഭിച്ചത്. ഇവര്‍ തമ്മില്‍ പിരിയരുതെന്നും ആരാധകര്‍ കമന്‍്റുകളിലൂടെ ആവശ്യപ്പെടുന്നുണ്ട്.
No comments