Select Menu

Slider

Powered by Blogger.

Widget#1

Widget#3

Widget#2

Widget#5

Widget#4

A

News

Top stories

Tech

Obituaries

Slider

Business

Videos

» » » » ശിഹാബ് തങ്ങള്‍ അനുസ്മരണസമ്മേളനം ഓഗസ്റ്റ് രണ്ടിന്
«
Next
Newer Post
»
Previous
Older Post


മലപ്പുറം: പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ അന്തരിച്ചിട്ട് അഞ്ച് വര്‍ഷം പിന്നിടുന്നു. തങ്ങളുടെ ജിവിതത്തിലെ നിമിഷങ്ങള്‍ ഓര്‍ത്തെടുക്കാന്‍ മതേതര ജനാധിപത്യത്തിന്റെ ശാക്തീകരണം എന്ന പ്രമേയത്തില്‍ മുസ്‌ലിംലീഗ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഓഗസ്റ്റ് 2നു രണ്ടു മണിക്ക് മലപ്പുറം റോസ് ലോഞ്ചില്‍ അനുസ്മരണ സമ്മേളനം നടക്കും. മാധ്യമരംഗത്തെ സമഗ്രസംഭാവനക്ക് ഏര്‍പ്പെടുത്തിയ ശിഹാബ് തങ്ങള്‍ പ്രഥമ മാധ്യമ അവാര്‍ഡ് വിതരണം ചടങ്ങില്‍ നടക്കും.

സമ്മേളനം അവിസ്മരണീയമാക്കാന്‍ വിപുലമായ ഒരുക്കങ്ങളാണ് മലപ്പുറത്ത് നടക്കുന്നത്. മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അനുസ്മരണം ഉദ്ഘാടനം ചെയ്യും. ദേശീയ പ്രസിഡന്റ് ഇ അഹമ്മദ് എം.പി അധ്യക്ഷത വഹിക്കും. ദേശീയ ട്രഷററും വ്യവസായമന്ത്രിയുമായ പി.കെ കുഞ്ഞാലിക്കുട്ടി അനുസ്മരണ പ്രഭാഷണം നടത്തും.

ഫ്രണ്ട് ലൈന്‍ അസോസിയേറ്റ് എഡിറ്റര്‍ വെങ്കിടേഷ് രാമകൃഷ്ണന്‍, യുഡിഎഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്‍, സിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍, കേരള കോണ്‍ഗ്രസിലെ തോമസ് ഉണ്ണിയാടന്‍, ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, എം.പി അബ്ദുസമദ് സമദാനി, സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ , സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് , ജില്ലാ ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഹമീദ് പ്രസംഗിക്കും.

About Unknown

This is a short description in the author block about the author. You edit it by entering text in the "Biographical Info" field in the user admin panel.
«
Next
Newer Post
»
Previous
Older Post

No comments

Leave a Reply