Select Menu

Slider

Powered by Blogger.

Widget#1

Widget#3

Widget#2

Widget#5

Widget#4

A

News

Top stories

Tech

Obituaries

Slider

Business

Videos

» » സുസുക്കി ഗിക്സര്‍ 155 സി.സി
«
Next
Newer Post
»
Previous
Older Post


സുസുക്കി 150 സി സി ബൈക്ക് ശ്രേണിയിൽ ഗിക്സര്‍ എന്ന  പുതിയ മോഡൽ  വിപണിയിൽ  എത്തിക്കുന്നു. കുറഞ്ഞ പെട്രോൾ  കൂടുതൽ മൈലേജ്  എന്നതാണ്  പുതിയ മോഡലിന്റെ പ്രത്യേകത .2014 ഇന്ത്യന്‍ ഓട്ടോ എക്സ്പോയിലാണ് സുസുക്കി ഗിക്സര്‍ ആദ്യം പ്രത്യക്ഷപ്പെടുന്നത്. 155 സി.സി ശേഷിയുള്ള എന്‍ജിനാണ് ഇതിന് എന്ന് അന്നേ നാട്ടുകാര്‍ കണ്ടുപിടിച്ചിരുന്നു. ലിറ്റര്‍ ക്ളാസ് ബൈക്കുകളില്‍നിന്നുള്ള അനുഭവങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് നിര്‍മിച്ചതാണ് ഗിക്സര്‍ എന്നാണ് സുസുക്കി പറയുന്നത്. ഒറ്റ സിലിണ്ടര്‍ എയര്‍കൂള്‍ഡ് എന്‍ജിന് 13.8 ബി.എച്ച്.പി കരുത്തും 13.4 എന്‍.എം ടോര്‍ക്കും നല്‍കാന്‍ ശേഷിയുണ്ടെന്നാണ് വിദഗ്ധരുടെ നിഗമനം. സുസുക്കി ഇതെക്കുറിച്ചും മിണ്ടിയിട്ടില്ല. 150 സി.സിയുടെ മറ്റ് ബൈക്കുകള്‍ക്ക് ഉപയോഗിക്കുന്ന എന്‍ജിനെടുത്ത് നാട്ടുകാരെ പറ്റിക്കുന്ന വണ്ടിക്കമ്പനികളെപ്പോലെയല്ല സുസുക്കി. ഗിക്സറിന്‍െറ എന്‍ജിന്‍ അടിമുടി പുതിയതായി നിര്‍മിക്കുകയാണ് അവര്‍ ചെയ്തത്. പിസ്റ്റണും സിലിണ്ടറുമടക്കം പുതിയ ഡിസൈനാണ്.

ഡിജിറ്റല്‍ സ്പീഡോമീറ്റര്‍, ആറു കാലുള്ള അലോയി വീലുകള്‍, മോണോ സസ്പെന്‍ഷന്‍, ട്യൂബ്ലെസ് ടയര്‍, എന്നിയെല്ലാം ഗിക്സറിലുണ്ട്. മുന്നില്‍ ഡിസ്ക് ബ്രേക്കും പിന്നില്‍ ഡ്രം ബ്രേക്കും ഘടിപ്പിച്ചിരിക്കുന്നു. അഞ്ച് സ്പീഡ് ഗിയര്‍ബോക്സാണ്. സവിശേഷ ആകൃതിയില്‍ നിര്‍മിച്ച ഇരട്ട അഗ്രമുള്ള പുകക്കുഴലാണ് ഗിക്സറിന്‍െറ പ്രധാന ആകര്‍ഷണം. യമഹ എഫ്.സീ, ഹീറോ സി.ബി.സീ എക്സ്ട്രീം, ടി.വി.എസ് അപ്പാചെ, ഹോണ്ട ട്രിഗര്‍ എന്നിവരാണ് ഗിക്സറിന്‍െറ എതിരാളികളാകാന്‍ സാധ്യതയുള്ളവര്‍. വില മുക്കാല്‍ ലക്ഷത്തിന് മുകളിലാകും.



About Unknown

This is a short description in the author block about the author. You edit it by entering text in the "Biographical Info" field in the user admin panel.
«
Next
Newer Post
»
Previous
Older Post

No comments

Leave a Reply