Select Menu

Slider

Powered by Blogger.

Widget#1

Widget#3

Widget#2

Widget#5

Widget#4

A

News

Top stories

Tech

Obituaries

Slider

Business

Videos

» » നാനു, 2 ജിയിലും ഫ്രീയായി വിളിക്കാം
«
Next
Newer Post
»
Previous
Older Post


വാട്സ് ആപ്പ് സ്കൈപ്പ് തുടങ്ങിയ ഫ്രീ കോളിംഗ് ആപ്ലികേഷനുകള്‍ക്ക് നിയന്ത്രണം കൊണ്ടു വരാന്‍ ട്രായ് തീരുമാനിച്ച വാര്‍ത്തകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തു വന്നിരുന്നു.വെറും ഇന്റര്‍നെറ്റ് കണക്ഷന്‍ ഉണ്ടെങ്കില്‍ ലോകത്ത് എവിടെയും ഫ്രീയായി സംസാരിക്കുവാനും സന്ദേശങ്ങള്‍ അയക്കുവാനും സാധിയ്ക്കും എന്നതാണ് ഈ ആപ്ലികേഷനുകള്‍ കൊണ്ടുള്ള ഗുണം.ഇവ നിലവില്‍ വന്നതോടെ മിക്കവരും മൊബൈല്‍ കണക്ഷനുകള്‍ ഉപേക്ഷിച്ച് ഇവയിലൂടെയായി തങ്ങളുടെ സംസാരം .ഇതുകാരണം ടെലികോം കമ്പനികള്‍ക്ക് നഷ്ടം നേരിടുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ആവരെല്ലാം കൂടി കേന്ദ്രത്തിനെ സമീപിച്ചത്.എന്തായാലും ട്രായുടെ തീരുമാനം ഉപഭോക്താക്കള്‍ക്ക് നിരാശ നല്‍കി എന്നതാണ് സത്യം.
എന്നാല്‍ 3G ഫോണുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് മാത്രമാണ് ഇതുകൊണ്ട് ദോഷം വരുന്നത്.കാരണം മേല്‍പ്പറഞ്ഞ മിക്ക ആപ്ലികേഷനുകളും നല്ലതുപോലെ 3Gയില്‍ മാത്രമാണ് പ്രവര്‍ത്തിക്കുക എന്നത് തന്നെ. ആന്‍ഡ്രോയിഡ് ആണെങ്കിലും 2 ജി ഫോണ്‍ ഉപയോഗിക്കുന്നവരെ വെറും രണ്ടാം കിടക്കാര്‍ എന്ന രീതിയിലാണ് അവര്‍ കാണുന്നത് .എന്നാല്‍ 2 ജി നെറ്റ്‍വര്‍ക്കിലും നല്ല ക്ലീയറായി ഫ്രീകോള്‍ ചെയ്യുവാന്‍ കഴിയുന്ന ഒരു ആപ്പ് വന്നിരിയ്ക്കുന്നു . ‘നാനു’എന്നാണ് ആന്‍ഡ്രോയിഡ് ആപ്ലികേഷന്റെ പേര്. 2 ജി നെറ്റ്‍വര്‍ക്കുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് മികച്ച ഫ്രീകോള്‍ ലഭ്യമാക്കതിരിക്കുന്ന സ്കൈപ്പ് തുടങ്ങിയവയുടെ പ്രാപ്തികുറവാണ് തങ്ങളുടെ ഊര്‍ജം എന്ന് നാനു പറയുന്നു. 10 മിനുറ്റോളം ഈ ആപ്ലികേഷന്‍ വഴി സംസാരിക്കാന്‍ 1 എം ബി ഡാറ്റമാത്രം മതിയാകും. ഇതില്‍ മറ്റോരു പ്രത്യേകത നാനു ഇല്ലാത്ത ഫോണിലേക്കും വിളിക്കാന്‍ സാധിക്കുമെന്നതാണ് പക്ഷെ 15 മിനുട്ട് എന്ന ലിമിറ്റ് വച്ചിട്ടുണ്ട്. 41 രാജ്യങ്ങളിലെ ലാന്റ്‍ലൈനുകളിലേക്കും 9 രാജ്യങ്ങളിലെ മൊബൈല്‍ ഫോണുകളിലേക്കും നാനു വഴി വിളിക്കാം. എന്നാല്‍ പുതിയ നിയമങ്ങള്‍ ‘നാനു’വിന് പാരയാകുമോ എന്ന് കണ്ടുതന്നെ അറിയാം.

About Unknown

This is a short description in the author block about the author. You edit it by entering text in the "Biographical Info" field in the user admin panel.
«
Next
Newer Post
»
Previous
Older Post

No comments

Leave a Reply