മുംബൈ: സ്വന്തം ബാങ്കിന്റേതല്ലാത്ത എടിഎം സേവനം രണ്ടു തവണയില്‍ കൂടുതല്‍ ഉപയോഗിച്ചാല്‍ ഇനിമുതല്‍ പണം നഷ്ടമാകും. സൗജന്യമായി പണമെടുക്കാന്‍ കഴിയുന്ന പരിധി ഒരു മാസം അഞ്ചായിരുന്നത് രണ്ടാക്കി കുറച്ചു. എന്നാല്‍ എടിഎമ്മുകളുടെ എണ്ണം കുറവായ ഗ്രാമീണ മേഖലകള്‍ക്ക് പ്രത്യേക പരിഗണന എന്ന നിലയില്‍ നിലവിലെ സ്ഥിതി തുടരാനും റിസര്‍വ് ബാങ്ക് ബാങ്കുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. അടുത്തെങ്ങും ഹോം ബാങ്കിന്റെ എടിഎമ്മുകള്‍ ഇല്ലാത്ത കസ്റ്റമേഴ്സിനെ തീരുമാനം ഏറെ ബുദ്ധിമുട്ടിക്കും. ഓരോ തവണ മറ്റൊരു എടിഎം ഉപയോഗിക്കുമ്പോഴും 20 രൂപ വീതം നല്‍കേണ്ടി വരും. തീരുമാനത്തിന് നേരെ ഉപയോക്താക്കള്‍ മുഖം ചുളിക്കുമ്പോള്‍ ബാങ്കുകള്‍ തീരുമാനത്തെ സ്വാഗതം ചെയ്തിരിക്കുകയാണ്. പണം വലിക്കുന്നവര്‍ കൂടിയിരിക്കുന്ന സാഹചര്യത്തില്‍ എടിഎം ദുരുപയോഗം ചെയ്യുന്നതില്‍ നിന്നും ബാങ്കുകള്‍ക്ക് കനത്ത നഷ്ടം ഉണ്ടാക്കുന്നതില്‍ നിന്നും ഉപയോക്താവിനെ തീരുമാനം അകറ്റി നിര്‍ത്തുമെന്നാണ് ബാങ്കുകളുടെ അഭിപ്രായം. ഹോം ബാങ്കിന്റേതല്ലാത്ത എ ടി എം ഉപയോഗിക്കുന്നത സൗജന്യമാക്കിയത് 2009 ലായിരുന്നു. എന്നാല്‍ ബാങ്കുകളുടെ പരാതിയെ തുടര്‍ന്ന് ഇതിന്റെ പരിധി മാസം അഞ്ചു തവണയായി 10,000 രൂപ വരെയാക്കി ആര് ബി ഐ നിജപ്പെടുത്തിയിരുന്നു. എന്നാല്‍ ഇടപാടുകാര്‍ സൗജന്യമായി പണം പിന് വലിക്കുമ്പോള്‍ മെഷീന് വെച്ചിരിക്കുന്ന ബാങ്ക് ഇടപാടുകാരന്റെ ബാങ്കില്‍ നിന്നും മെഷീന് ഉപയോഗിക്കുന്നതിന് ഒരു ഇടപാടിന് 18 രൂപ വീതം ഈടാക്കുകയും ചെയ്തിരുന്നു. സാമ്പത്തിക ഇടപാടുകള്‍ക്ക് സാധാരണക്കാര്‍ പോലും ബാങ്കിനെ ആശ്രയിക്കാന്‍ തുടങ്ങിയതോടെ രാജ്യത്തെ എ ടി എമ്മുകളുടെ എണ്ണം 74,355 ല്‍ നിന്നും 1,62,543 ആയി കൂടിയിട്ടുണ്ട്.
News
Top stories
‹
›
Tech
Obituaries
Slider
Business
Videos
Tagged with: Business
About Unknown
This is a short description in the author block about the author. You edit it by entering text in the "Biographical Info" field in the user admin panel.
Subscribe to:
Post Comments (Atom)
No comments