Select Menu

Slider

Powered by Blogger.

Widget#1

Widget#3

Widget#2

Widget#5

Widget#4

A

News

Top stories

Tech

Obituaries

Slider

Business

Videos

» » » വടകര കൈനാട്ടി ദേശീയപാതയില്‍ സ്കൂള്‍ ബസും സ്വകാര്യ ബസും തമ്മില്‍ കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്.
«
Next
Newer Post
»
Previous
Older Post



വടകര കൈനാട്ടി ദേശീയപാതയില്‍ സ്കൂള്‍ ബസും സ്വകാര്യ ബസും തമ്മില്‍ കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്. പരിക്കേറ്റ മൂന്ന് വിദ്യാര്‍ത്ഥികളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും 17 പേരെ വടകരയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. കണ്ണൂര്‍-കോഴിക്കോട് റൂട്ടിലോടുന്ന സ്വകാര്യബസുമായി കൂട്ടിയിടിച്ചാണ് അപകടം.
മറ്റൊരു ബസുമായുള്ള മത്സര ഓട്ടത്തിലായിരുന്നു വിരാട്‌ ബസെന്ന്‌ യാത്രക്കാര്‍ പറഞ്ഞു.
സാരമായി പരിക്കേറ്റ നാലു പേരെ കോഴിക്കോട്‌ മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലും മറ്റുള്ളവരെ വടകരയിലെ വിവിധ ആശുപത്രികളിലും പ്രവേശിപ്പിച്ചു. ദേശീയപാതയില്‍ കെ.ടി.ബസാറില്‍ സ്വാമിമഠം റോഡിനു സമീപം ഇന്നു രാവിലെ എട്ടേ ഇരുപതോടെയാണ്‌ അപകടം.
കീഴലില്‍ പ്രവര്‍ത്തിക്കുന്ന സീന്‍ പബ്ലിക്‌ സ്‌കൂള്‍ ബസില്‍ തലശേരിയില്‍ നിന്ന്‌ കോഴിക്കോടേക്കു പോകുന്ന വിരാട്‌ ബസ്‌ ഇടിക്കുകയായിരുന്നു. കണ്ണൂര്‍ ചാലക്കുന്ന്‌ വീണ, സീന്‍ പബ്ലിക്‌ വിദ്യാര്‍ഥികളായ മന്തരത്തൂര്‍ മഠത്തില്‍ അബ്ദുള്‍റസാക്കിന്റെ മകള്‍ അല്‍മാസ്‌, എടച്ചേരി പടിഞ്ഞാറെ പൂക്കാട്‌ ശ്രീജിത്തിന്റെ മകള്‍ സ്‌നിഗ്‌ധ, പയ്യോളി മെഹ്നാസില്‍ മെഹ്‌റാജിന്റെ മകള്‍ ഇഫ സഫിയ എന്നിവരെയാണ്‌ കോഴിക്കോടേക്ക്‌ റഫര്‍ ചെയ്‌തത്‌.
പിന്നിലിടിയേറ്റ സ്‌കൂള്‍ ബസ്‌ പടിഞ്ഞാറു വശത്തെ ഓവുചാലിലേക്ക്‌ മറിഞ്ഞതിനാല്‍ നിരവധി കുട്ടികള്‍ക്ക്‌ പരിക്കേറ്റു. ഇരുപതോളം കുട്ടികള്‍ ബസിലുണ്ടായിരുന്നു. ഓടിക്കൂടിയ നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം നടത്തി. വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്കായി പോകുന്ന സ്‌കൂള്‍ ബസ്‌ കെടി ബസാറില്‍ നിന്ന്‌ സ്വാമിമഠം റോഡിലേക്ക്‌ തിരിയുമ്പോള്‍ വിരാട്‌ ബസിടിക്കുകയായിരുന്നു. വീഴ്‌ചയില്‍ തൊട്ടടുത്ത വീട്ടുവളപ്പിലെ തെങ്ങുകളില്‍ തട്ടിയാണ്‌ സ്‌കൂള്‍ ബസ്‌ നി്‌ന്നത്‌.
ദീര്‍ഘദൂര ബസ്‌ യാത്രക്കാരില്‍ പരിക്കേറ്റ അരുണിമ (22), ഷമീല്‍ (24), പ്രമോദ്‌ (30), അബ്ദുള്‍റഷീദ്‌ (40),
ഉണ്ണികൃഷ്‌ണന്‍ (47), ഇഷിത്‌ (17) എന്നിവരെ വടകര ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മുക്കാളി ഫാത്തിമ യാസിന്‍ (ഒമ്പത്‌) വടകര സഹകരണാശുപത്രിയില്‍ ചികിത്സയിലുണ്ട്‌. പതിനാറ്‌ പേര്‍ ആശ ഹോസ്‌പിറ്റലില്‍ കഴിയുകയാണ്‌. കുട്ടികളെ ബസില്‍ നിന്നു പൂര്‍ണമായും പുറത്തെടുക്കാന്‍ അര മണിക്കൂറിലേറെ വേണ്ടിവന്നു. ചോമ്പാല, വടകര, എടച്ചേരി പോലീസ്‌ സ്‌റ്റേഷനിലുള്ളവരും വടകര ഫയര്‍ഫോഴ്‌സും നൂറുകണക്കിനാളുകളും സ്ഥലത്തെത്തി.
 

About Unknown

This is a short description in the author block about the author. You edit it by entering text in the "Biographical Info" field in the user admin panel.
«
Next
Newer Post
»
Previous
Older Post

No comments

Leave a Reply