തിരുവനന്തപുരം: ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്ഷാ ഈ മാസം 30, 31 തീയതികളില്‍ കേരളത്തില്‍ സന്ദര്‍ശനം നടത്തും. വരാന്‍ പോകുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് പാര്‍ട്ടിയെ സജ്ജമാക്കുന്നതിനായാണ് അമിത്ഷാ കേരളത്തിലെത്തുന്നത്. തെരഞ്ഞെടുപ്പിനുള്ള പ്രവര്‍ത്തന രൂപരേഖ ഉടന്‍ തയാറാക്കുമെന്നും ഇത് പാര്‍ട്ടി ദേശീയ അധ്യക്ഷനുമായി ചര്‍ച്ച ചെയ്യുമെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ വി. മുരളീധരന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പ്രവര്‍ത്തക കണ്‍വെന്‍ഷനിലും അമിത്ഷാ പങ്കെടുത്തേക്കും.
ആഗോള വ്യാപാരക്കരാറില്‍ നിന്നും പിന്മാറാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചതുമായി ബന്ധപ്പെട്ട് ബി.ജെ.പിക്കെതിരെ തുടരുന്ന കുപ്രചാരണങ്ങളില്‍ നിന്ന് എല്‍.ഡി.എഫും യു.ഡി.എഫും പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിഴിഞ്ഞം രാജ്യാന്തര തുറമുഖ നിര്‍മാണം പ്രധാനമന്ത്രിയുടെ 17 ഇന പരിപാടിയില്‍ ഉള്‍പെടുത്തി കേന്ദ്രസര്‍ക്കാറിനെക്കൊണ്ട് ഏറ്റെടുപ്പിക്കുന്ന കാര്യം പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
No comments