Select Menu

Slider

Powered by Blogger.

Widget#1

Widget#3

Widget#2

Widget#5

Widget#4

A

News

Top stories

Tech

Obituaries

Slider

Business

Videos

» » എസ്.ബി.ഐയില്‍ 300 സ്പെഷല്‍ മാനേജ്മെന്‍റ് എക്സിക്യൂട്ടിവ്-അവസാന തീയതി ആഗസ്റ്റ് 11.
«
Next
Newer Post
»
Previous
Older Post

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ സ്പെഷല്‍ മാനേജ്മെന്‍റ് എക്സിക്യൂട്ടിവ് (ബാങ്കിങ്) തസ്തികയിലെ 300 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 1. സ്പെഷല്‍ മാനേജ്മെന്‍റ് എക്സിക്യൂട്ടിവ് (ബാങ്കിങ്)- എം.എം.ജി.എസ്-III -165 ഒഴിവ്. (ജനറല്‍ -85, ഒ.ബി.സി -44, എസ്.സി -24, എസ്.ടി -12). പ്രായം: 24.07.2014ന് 25നും 40നും ഇടയില്‍. 2. സ്പെഷല്‍ മാനേജ്മെന്‍റ് എക്സിക്യൂട്ടിവ് (ബാങ്കിങ്)- എം.എം.ജി.എസ്-II -135 ഒഴിവ്. (ജനറല്‍ -70, ഒ.ബി.സി -36, എസ്.സി -20, എസ്.ടി -ഒമ്പത്). പ്രായം: 24.07.2014ന് 25നും 35നും ഇടയില്‍. വിദ്യാഭ്യാസ യോഗ്യത: സി.എ/ഐ.സി.ഡബ്ള്യൂ.എ/എ.സി.എസ്/ എം.ബി.എ/എം.എം.എസ്/ പി.ജി.ഡി.ബി.എ/പി.ജി.പി.എം/ പി.ജി.ഡി.എം. സര്‍ക്കാര്‍/എ.ഐ.സി.ടി.ഇ അംഗീകൃത സ്ഥാപനങ്ങളില്‍നിന്നുള്ള രണ്ടുവര്‍ഷ മുഴുവന്‍ സമയ കോഴ്സായിരിക്കണം. വിദൂരവിദ്യാഭ്യാസത്തിലൂടെയോ പാര്‍ട്ടൈമായോ നേടിയ യോഗ്യത അംഗീകരിക്കുന്നതല്ല. ബിരുദതലത്തിലും എം.ബി.എ/എം.എം.എസ്/ പി.ജി.ഡി.ബി.എ/ പി.ജി.പി.എം /പി.ജി.ഡി.എം പരീക്ഷയിലും 60 ശതമാനത്തില്‍ കുറയാത്ത മാര്‍ക്കുവേണം. സി.എ/ഐ.സി.ഡബ്ള്യൂ.എ/ എ.സി.എസ് പരീക്ഷയില്‍ വിജയിച്ചാല്‍ മതി. പ്രവൃത്തിപരിചയം: ആദ്യ തസ്തികയില്‍ അപേക്ഷിക്കുന്നവര്‍ക്ക് യോഗ്യത നേടിയശേഷം അഞ്ചുവര്‍ഷം പ്രവൃത്തിപരിചയം വേണം. സൂപ്പര്‍വൈസറി/മാനേജ്മെന്‍റ് തലത്തിലാണ് പ്രവൃത്തിപരിചയം നേടേണ്ടത്. രണ്ടാമത്തെ തസ്തികയില്‍ അപേക്ഷിക്കുന്നവര്‍ സൂപ്പര്‍വൈസറി/മാനേജ്മെന്‍റ് തലത്തില്‍ രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയം നേടിയിരിക്കണം. രണ്ട് തസ്തികയിലേക്കും ഏതെങ്കിലുമൊരു ദേശസാത്കൃത വാണിജ്യ ബാങ്കിലെയോ പൊതുമേഖലാ ധനകാര്യ സ്ഥാപനങ്ങളിലെയോ കമ്പനികളിലോ പ്രവൃത്തിപരിചയമാണ് പരിഗണിക്കുക. സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസ്സിളവിന് അര്‍ഹതയുണ്ട്. എഴുത്തുപരീക്ഷ, ഗ്രൂപ് ഡിസ്കഷന്‍, ഇന്‍റര്‍വ്യൂ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. സെപ്റ്റംബര്‍ 19നായിരിക്കും എഴുത്തുപരീക്ഷ. അപേക്ഷാഫീസ്: എസ്.സി, എസ്.ടി വിഭാഗക്കാര്‍ക്കും ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കും 100 രൂപയാണ് ഫീസ്. മറ്റു വിഭാഗക്കാര്‍ക്ക് 500 രൂപയും. ഓണ്‍ലൈനായി അപേക്ഷിക്കുന്നതിനും കൂടുതല്‍ വിവരങ്ങള്‍ക്കും www.statebankofindia.com അല്ളെങ്കില്‍ www.sbi.co.inല്‍ Careers with us Recuritment of special Management Executive (Banking) കാണുക. - See more at: http://www.madhyamam.com/education/node/1917#sthash.rpkBSuLR.dpuf

About Unknown

This is a short description in the author block about the author. You edit it by entering text in the "Biographical Info" field in the user admin panel.
«
Next
Newer Post
»
Previous
Older Post

No comments

Leave a Reply