Select Menu

Slider

Powered by Blogger.

Widget#1

Widget#3

Widget#2

Widget#5

Widget#4

A

News

Top stories

Tech

Obituaries

Slider

Business

Videos

» » » » ആറു വയസുകാരന്‍ 300 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണു
«
Next
Newer Post
»
Previous
Older Post

ഹുബ്ലി: ആറു വയസുകാരന്‍ 300 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണു. ക ര്‍ണാടകയിലെ ബാഗല്‍കോട്ട് ജില്ലയില്‍ ഹനുമന്ത ഹട്ടി എന്ന ആറു വയസുകാരന്‍ ഇന്നലെ ഉച്ചതിരിഞ്ഞു രണ്ടരയോടെയാണു കുഴല്‍ക്കിണറില്‍ അകപ്പെട്ടത്. ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തില്‍ രക്ഷാ പ്രവര്‍ത്തനം നടക്കുന്നുണ്ട്. കുട്ടിയെ ഇതുവരെ പുറത്തെത്തിക്കാനായിട്ടില്ല.150 അടിയോളം താഴ്ചയില്‍ കുട്ടി കുരുങ്ങിക്കിടക്കുന്നതായാണു കണ്ടെത്തിയിട്ടുള്ളത്. കരിമ്പിന്‍ തോട്ടത്തിലെത്തിയ കുട്ടി അബദ്ധത്തില്‍ കാല്‍ വഴുതി കുഴല്‍ക്കിണറിലേക്കു വീണു. ആദ്യം 15 അടിയോളം താഴ്ചയില്‍ കുടുങ്ങിക്കിടന്ന കുട്ടി പിന്നീട് 160 അടി താഴ്ചയിലേക്കു പതിക്കുകയായിരുന്നു. സംഭവനടന്നയുടന്‍ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ രക്ഷാ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. കുഴല്‍ക്കിണറിന്റെ താഴ്യേക്കുള്ള വഴിയില്‍ ഒരു പാറ നില്‍ക്കുന്നതു കുട്ടിയെ പുറത്തെത്തിക്കാന്‍ തടസമാകുന്നതായാണ് അവിടെനിന്നുള്ള റിപ്പോര്‍ട്ടുകള്‍. കുട്ടി കുഴിയില്‍ വീണിട്ട് 24 മണിക്കൂര്‍ പിന്നിടുന്നതിനാല്‍ ആരോഗ്യകാര്യത്തില്‍ അധികൃതര്‍ അതീവ ശ്രദ്ധ നല്‍കുന്നുണ്ട്!. ഓക്‌സിജന്‍ ട്യൂബ് വഴി ശുദ്ധവായു ഉറപ്പാക്കുന്നു. ഡോക്ടര്‍മാരുടെ പ്രത്യേക സംഘം എല്ലാ സജീകരണങ്ങളോടുംകൂടി സ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ട്. കിണറിന്റെ സ്വഭാവം മനസിലാക്കാന്‍ തുടക്കത്തില്‍ റോബോട്ട് പരീക്ഷണം നടത്തിയിരുന്നു. അതിനു ശേഷമാണു രക്ഷാ പ്രവര്‍ത്തനം നടത്തുന്നത്.
രക്ഷാ പ്രവര്‍ത്തനത്തിനു സംസ്ഥാന ദുരന്ത നിവാരണ സേനയുടെ സേവനം ലഭ്യമാക്കുന്നതിനും നടപടികള്‍ ഊര്‍ജിതമാക്കുന്നതിനും കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ചീഫ് സെക്രട്ടറിക്കു നിര്‍ദേശം നല്‍കി. 

About Unknown

This is a short description in the author block about the author. You edit it by entering text in the "Biographical Info" field in the user admin panel.
«
Next
Newer Post
»
Previous
Older Post

No comments

Leave a Reply