*ഞായര്‍ ഡ്രൈഡേ*418 ബാറുകൾ തുറകില്ല *പുതിയ ബാറുകൾ ഫൈവ് സ്റ്റാർ ഹോട്ടലുകൾക്ക് മാത്രം *312 ബാറുകൾ കൂടി പൂട്ടാൻ സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇനിമുതല്‍ ഫൈവ് സ്റ്റാര്‍ നിലവാരമുള്ള ഹോട്ടലുകള്‍ക്ക് മാത്രം ബാര്‍ലൈസന്‍സ്. പൂട്ടിക്കിടക്കുന്ന 418 ബാറുകള്‍ക്ക് പുറമെ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന 312 ബാറുകള്‍ കൂടി പൂട്ടും. ഇനി മുതല്‍ ഞായറാഴ്ചകളില്‍ മദ്യവിതരണുണ്ടാവില്ല. പുതുതായി ഇനി ബിവറേജസ് ഔട്ട്ലെറ്റുകള് തുടങ്ങില്ല. ഓരോ വര്‍ഷവും 10 ശതമാനം വീതം ബിവറേജസ് ഔട്ലെറ്റുകള് അടച്ചുപൂട്ടും. മദ്യരഹിത കേരളം എന്ന യു.ഡി.എഫിന്റെ മദ്യനയം പ്രഖ്യാപിച്ചുകൊണ്ട് മുഖ്യമന്തി ഉമ്മന്‍ ചാണ്ടിയാണ് തീരുമാനങ്ങള്‍ പ്രഖ്യാപിച്ചത്.
No comments