Select Menu

Slider

Powered by Blogger.

Widget#1

Widget#3

Widget#2

Widget#5

Widget#4

A

News

Top stories

Tech

Obituaries

Slider

Business

Videos

» » ലോകത്തെ പത്ത് മഹാനടന്മാരുടെ പട്ടികയില്‍ മോഹന്‍ലാല്‍, ബച്ചന്‍ 45ാമത്
«
Next
Newer Post
»
Previous
Older Post

മലയാളികള്‍ക്ക് പ്രത്യേകിച്ചും ലാലേട്ടനെ സ്‌നേഹിക്കുന്നവര്‍ക്ക് അഭിമാനിക്കാന്‍ ഒരു സന്തോഷ വാര്‍ത്ത. ലോകം കണ്ട അമ്പത് മഹാനടന്മാരുടെ പട്ടികയില്‍ മോഹന്‍ലാല്‍ ഇടംപിടിച്ചിരിക്കുന്നു. സിനിമയുടെ ഏറ്റവും വിലിയ ഓണ്‍ലൈന്‍ ഡാറ്റ ബൈസായ ഐഎംഡിബി തയാറാക്കിയ പട്ടികയിലാണ് മോഹന്‍ലാല്‍ ആദ്യ പത്തില്‍ ഇടം നേടിയത്. പത്താം സ്ഥാനത്താണ് ലാലേട്ടന്‍ ഉള്ളത്. മര്‍ലന്‍ ബ്രാന്റോ, ചാര്‍ലി ചാപ്ലിന്‍, റോബര്‍ട്ട് ഡി നിറോ തുടങ്ങിയവരുടെ കൂട്ടത്തിലാണ് ലാല്‍ ഉള്ളതെന്ന് കൂടെ ഓര്‍ക്കണം. ഉലകനായകന്‍ കമല്‍ ഹാസന്‍ പട്ടികയില്‍ പന്ത്രണ്ടാം സ്ഥാനത്താണ്. ആദ്യ പത്തില്‍ ഇടം പിടിച്ച അഭിനേതാക്കളെ ഇവരാണ്. പട്ടികയില്‍ ആദ്യം വന്ന പേര് അമേരിക്കന്‍ നടനായ മര്‍ലന്‍ ബ്രാന്റിന്റേതാണ്. ചിരിയുടെ മാന്ത്രികന്‍ ചാര്‍ലി ചാപ്ലിനാണ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത്. തൊണ്ണൂറോളം സിനിമകളില്‍ അഭിനയിച്ച അമേരിക്കന്‍ നടന്‍ റോബോര്‍ട്ട് ഡി നിറോ മൂന്നാമത്. ലോക സിനിമയുടെ ഇതിഹാസം അല്‍പാച്ചിനോയാണ് നാലാമത്. അമേരിക്കന്‍ നടനും എഴുത്തുകാരനും നിര്‍മാതാവുമായ ജാക്ക് നിക്കോളസണ്‍ അഞ്ചാം സ്ഥാനത്തെത്തി. പട്ടികയിലുള്ള ആദ്യത്തെ നടിയാണ് ആറാം സ്ഥാനത്തുള്ള മെറില്‍ സ്ട്രീപ്പ്. ഏഴാം സ്ഥാനത്ത് ആന്തണി ഹോപ്കിന്‍സ്. ഹോളിവുഡ് നടന്‍ മെക്കല്‍ കെയിന്‍ പട്ടികയില്‍ എട്ടാമതാണ്. അമേരിക്കന്‍ നടന്‍ തന്നെയാണ് ഒമ്പതാം സ്ഥാനത്തും ഡസ്റ്റിന്‍ ഹോഫ്‌സമാന്‍. ഈ ഹോളിവുഡ് നടന്മാരുടെ കൂട്ടത്തിലാണ് പത്താം സ്ഥാനത്ത് നമ്മുടെ സ്വന്തം മോഹന്‍ലാല്‍ ഇടം പിടിച്ചത്. ഇനി ഇവര്‍ക്കൊപ്പം ഇന്ത്യയില്‍ നിന്ന് പട്ടികയില്‍ സ്ഥാനം പിടിച്ചിട്ടുള്ള മറ്റ് അഭിനേതാക്കള്‍ ഇവരാണ്. ഉലകനായകന്‍ കമല്‍ ഹാസന്‍ പട്ടികയില്‍ പന്ത്രണ്ടാം സ്ഥാനത്താണ്. മുപ്പതാം സ്ഥാനത്ത് ഇന്ത്യയ്ക്ക് അഭിമാനമായി ശബാന അസ്മിയുമുണ്ട്. മുപ്പത്തിയാറാം സ്ഥാനത്താണ് നാസറുദ്ദീന്‍ ഷാ. ബോളിവുഡ് ബിഗ് ബി പിടിച്ചിരിക്കുന്നത്നാല്‍പ്പത്തിയഞ്ചാം സ്ഥാനമാണ്. ഇന്ത്യയില്‍ നിന്ന് നാല്‍പ്പത്തിയേഴാം സ്ഥാനത്ത് നന്ദിതാ ദാസുമുണ്ട്. അമ്പത് പേരുടെ പട്ടികയില്‍ ഏറ്റവും അവസാനമായി മാധുരി ദീക്ഷിത്തും ഇടം നേടി. ഇത് മലയാളികള്‍ക്ക് ആഘോഷിക്കാതിരിക്കാന്‍ കഴിയുമോ..? 

About Unknown

This is a short description in the author block about the author. You edit it by entering text in the "Biographical Info" field in the user admin panel.
«
Next
Newer Post
»
Previous
Older Post

No comments

Leave a Reply