Select Menu

Slider

Powered by Blogger.

Widget#1

Widget#3

Widget#2

Widget#5

Widget#4

A

News

Top stories

Tech

Obituaries

Slider

Business

Videos

» » ആപ്പിള്‍ ഐ ഫോണ്‍-6 സെപ്തംബറിൽ വിപണിയില്‍ അവതരിപ്പിച്ചേക്കും
«
Next
Newer Post
»
Previous
Older Post


ആപ്പിള്‍ ഐ ഫോണ്‍-6 സെപ്തംബറിൽ വിപണിയില്‍ അവതരിപ്പിച്ചേക്കും. സെപ്തംബര്‍ ഒന്‍പതിന് കാലിഫോര്‍ണിയയില്‍ നടക്കുന്ന ചടങ്ങില്‍ ഐഫോണ്‍ 6 അവതരിപ്പിക്കാനാണ് ഒരുങ്ങുന്നത്. ഐ ഫോണ്‍ 6 ന്റെ വ്യത്യസ്ത സ്‌ക്രീന്‍ വലുപ്പമുള്ള രണ്ട് വേര്‍ഷനുകളായിരിക്കും അവതരിപ്പിക്കുക. ആപ്പിള്‍ ഐ ഫോണ്‍ 6 ന്റെ 4.7 ഇഞ്ചും, 5.5 ഇഞ്ചും സ്‌ക്രീന്‍ വലിപ്പമുള്ള രണ്ട് വേര്‍ഷനുകളാണ് ആപ്പിള്‍ അവതരിപ്പിക്കുക. വലിയ സ്‌ക്രീനുകളുള്ള ഫോണുകള്‍ക്ക് വിപണിയില്‍ ലഭിക്കുന്ന മികച്ച പ്രതികരണം മനസിലാക്കിയാണ് ആപ്പിളും വലിയ ഡിസ്‌പ്ലെയുള്ള ഐ ഫോണുമായി രംഗത്തെത്തുന്നത്. ഉപയോക്താക്കളുടെ താല്‍പര്യമനുസരിച്ച് കൂടുതല്‍ സ്‌ക്രീന്‍ വലിപ്പമുള്ള ഫോണുകള്‍ ഇറക്കി വിപണി കീഴടക്കിയ സാംസങ് ഉള്‍പെടെയുള്ള എതിരാളികളോട് ഐ ഫോണ്‍ 6 ലൂടെ മികച്ച മത്സരം കാഴ്ചവെക്കാനാകുമെന്ന് ആപ്പിള്‍ കണക്കുകൂട്ടുന്നു. എന്നാല്‍ ഏതൊക്കെ രാജ്യങ്ങളിലാകും ഐ ഫോണ്‍ 6 ആദ്യം വില്‍പനക്കെത്തുക എന്ന കാര്യം വ്യക്തമല്ല. വലിയ സ്‌ക്രീനിനു പുറമെ കൂടുതല്‍ മികച്ച ഡിസ്‌പ്ലേ, ക്യാമറ, കൂടൂതല്‍ ബാറ്ററി ബാക്ക് അപ് എന്നിവയും ഐ ഫോണ്‍ 6ലുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ വര്‍ഷം അവസാനത്തോടെ തന്നെ വിയറബിള്‍ ഡിവൈസായ ഐ വാച്ചും ആപ്പിള്‍ പുറത്തിറക്കിയേക്കുമെന്ന്  റിപ്പോര്‍ട്ടുകളുണ്ട്.

About Unknown

This is a short description in the author block about the author. You edit it by entering text in the "Biographical Info" field in the user admin panel.
«
Next
Newer Post
»
Previous
Older Post

No comments

Leave a Reply