Select Menu

Slider

Powered by Blogger.

Widget#1

Widget#3

Widget#2

Widget#5

Widget#4

A

News

Top stories

Tech

Obituaries

Slider

Business

Videos

» » » എയ്ഡഡ് സ്‌കൂള്‍ അധ്യാപക നിയമനത്തിനു നിയന്ത്രണം വരും
«
Next
Newer Post
»
Previous
Older Post


തിരുവനന്തപുരം: സംസ്ഥാനത്തെ എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപക നിയമനത്തിന് സര്‍ക്കാറിന്റെ മുന്‍കൂര്‍ അനുമതിവേണമെന്ന് നിയമഭേദഗതി വരുന്നു. ഒഴിവുകള്‍ സര്‍ക്കാരിനെ മുന്‍കൂട്ടി അറിയിക്കണം. തസ്തിക ജില്ലാതലത്തിലും ഇനംതിരിച്ചും സര്‍ക്കാര്‍ വിജ്ഞാപനം ചെയ്യും. തുടര്‍ന്ന് ഈ തസ്തികയിലേക്ക് അപേക്ഷ സ്വീകരിച്ച് മാനേജര്‍ക്ക് നിയമനം നടത്താം. കേരള വിദ്യാഭ്യാസ ചട്ടത്തില്‍ ഇതടക്കമുള്ള ഭേദഗതിക്ക് മന്ത്രിസഭായോഗം അംഗീകാരം നല്‍കി. 
കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമത്തിന്റെയും സംസ്ഥാനത്ത് നടപ്പാക്കിയ അധ്യാപക പാക്കേജിന്റെയും അടിസ്ഥാനത്തിലാണ് കേരള വിദ്യാഭ്യാസ നിയമത്തില്‍ മാറ്റം വരുത്തുന്നത്. ഇതോടെ എയ്ഡഡ് സ്‌കൂളുകളിലെ നിയമനങ്ങള്‍ക്ക് കൂടുതല്‍ നിയന്ത്രണവും സുതാര്യതയും വരും. ഇല്ലാത്ത തസ്തികകളിലേക്ക് നിയമിക്കുകയും പിന്നീട് സമ്മര്‍ദ്ദം ചെലുത്തി അംഗീകാരം വാങ്ങുകയും ചെയ്യുന്ന രീതി ഒഴിവാക്കുകയാണ് ലക്ഷ്യം. മുന്‍പ് മാനേജര്‍ നിയമനം നടത്തിയശേഷം സര്‍ക്കാര്‍ അനുമതി നല്കുകയായിരുന്നു.
അടുത്ത മെയ് 31 വരെ പ്രതീക്ഷിക്കുന്ന ഒഴിവുകള്‍ സ്‌കൂള്‍ മാനേജരും പ്രഥമാധ്യാപകനും ഡി.ഇ.ഒ, എ.ഇ.ഒ എന്നിവരെ അറിയിക്കണം. ഒഴിവുണ്ടായി ഏഴുദിവസത്തിനകം അറിയിക്കണം. വിദ്യാഭ്യാസ ഓഫീസര്‍മാര്‍ ഒഴിവുകള്‍ തരംതിരിച്ച് വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യും. സര്‍ക്കാരിന്റെ അംഗീകാരത്തോടെ ഏപ്രില്‍ 30 നകം ഒഴിവുകള്‍ പ്രസിദ്ധപ്പെടുത്തും.
യോഗ്യരായ അപേക്ഷകരില്‍ നിന്ന് മാനേജര്‍ക്ക് നിയമനം നടത്താം. നിയമനം സ്‌കൂള്‍ തുറക്കുന്ന ദിവസം തന്നെ നടത്തണം. ജൂണ്‍ 30 ന് മുമ്പ് നിയമനത്തിന് ഓണ്‍ലൈനിലൂടെ അംഗീകാരം നല്‍കും.
 
കെ.ഇ.ആറില്‍ വരുത്തുന്ന പ്രധാന ഭേദഗതികള്‍ :
* 51 എ പ്രകാരമുള്ള അവകാശത്തിന് അധ്യാപക ബാങ്കില്‍ നിന്നുള്ളവര്‍ക്കായിരിക്കും മുന്‍ഗണന.
* അധ്യാപകരെ വിലയിരുത്തുന്നതിനായി ജില്ലാ തലത്തില്‍ സമിതി രൂപവത്കരിക്കും. ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ കണ്‍വീനറും വിദ്യാഭ്യാസ വിദഗ്ദ്ധന്‍ ചെയര്‍മാനുമായിരിക്കും. സമിതിയില്‍ മറ്റംഗങ്ങളെ കണ്‍വീനര്‍ നിയോഗിക്കും. മൂന്നു വര്‍ഷത്തിലൊരിക്കല്‍ അധ്യാപകരെ വിലയിരുത്തുകയും അവര്‍ക്ക് കൂടുതല്‍ മെച്ചപ്പെടാനുള്ള മാര്‍ഗ്ഗനിര്‍ദേശം നല്‍കുകയും ചെയ്യും.
*എയ്ഡഡ് സ്‌കൂളുകളില്‍ അധ്യാപക-അനധ്യാപക നിയമനങ്ങള്‍ക്ക് സര്‍ക്കാര്‍ നിശ്ചയിക്കുന്ന യോഗ്യതയുള്ളവരെ സര്‍ക്കാര്‍ വിജ്ഞാപനം ചെയ്യുന്ന ഒഴിവുകളിലേക്ക് നിയമിക്കണം.
*പ്രഥമാധ്യാപകന്‍ ക്ലാസ് ചുമതലയില്‍ നിന്ന് ഒഴിവാകുക, അവധി മൂലമുള്ള ഒഴിവ്, പരിശീലനത്തിനും മറ്റും പോകുന്നതുമൂലമുള്ള ഒഴിവ്, ഡെപ്യൂട്ടേഷന്‍ മൂലമുള്ള ഒഴിവ്, മറ്റ് താത്കാലിക ഒഴിവുകള്‍ എന്നിവ അധ്യാപക ബാങ്കില്‍ നിന്ന് നികത്തണം. അധിക അധ്യാപകരെ നിലനിര്‍ത്താനുള്ള താത്കാലിക സംവിധാനമാണ് അധ്യാപക ബാങ്ക്.
* അധ്യാപക ബാങ്കില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള മാനദണ്ഡം സര്‍ക്കാര്‍ കാലാകാലങ്ങളില്‍ നിശ്ചയിക്കും. അധ്യാപക ബാങ്കില്‍ നിന്നുള്ളവര്‍ക്ക് അവരവരുടെ മാതൃവിദ്യാലയങ്ങളിലേ ഭാവിയില്‍ നിയമനത്തിന് അവകാശമുള്ളൂ.
* ഒന്നുമുതല്‍ അഞ്ചുവരെയുള്ള ക്ലാസുകളില്‍ 150 കുട്ടികളും ആറുമുതല്‍ എട്ടുവരെ 100 കുട്ടികളുമുള്ള സ്‌കൂളുകളില്‍ പ്രഥമാധ്യാപക തസ്തിക അനുവദിക്കും. അവരെ ക്ലാസ് ചുമതലയില്‍ നിന്ന് ഒഴിവാക്കും. പകരം നിയമനം അധ്യാപക ബാങ്കില്‍ നിന്ന് നടത്തും.
* 2010-11 ലെ ഏകീകൃത തിരിച്ചറിയല്‍ രേഖ പ്രകാരം ഓരോ സ്‌കൂളിലുമുള്ള വിദ്യാര്‍ഥികളുടെ എണ്ണം കണക്കാക്കിയായിരിക്കും അധ്യാപക തസ്തിക നിര്‍ണയിക്കുക. എല്ലാ വര്‍ഷവും മാര്‍ച്ച് 31 ന് അധ്യാപകരുടെ വിവരം പ്രഥമാധ്യാപകന്‍ വിദ്യാഭ്യാസ ഓഫീസറെ അറിയിക്കണം.
* ആറാം പ്രവൃത്തിദിവസത്തിലെ കുട്ടികളുടെ എണ്ണം അന്ന് വൈകുന്നേരം അഞ്ചിന് മുമ്പായി ഏകീകൃത തിരിച്ചറിയല്‍ സംവിധാനത്തിന്റെ അടിസ്ഥാനത്തില്‍ നല്‍കണം. ഇത് ജൂണ്‍ 15 നകം വിദ്യാഭ്യാസ ഓഫീസര്‍മാര്‍ പരിശോധിക്കും. 15 ന് അവര്‍ ഡി.ഡിമാര്‍ക്ക് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കണം.
* ജൂലായ് 15 നകം എല്ലാ വര്‍ഷവും അധ്യാപക തസ്തിക അംഗീകരിച്ച് ഉത്തരവിറക്കും. ജൂലായ് 15 മുതല്‍ തസ്തിക നിര്‍ണയത്തിന് പ്രാബല്യമുണ്ട്. 2011 മുതല്‍ നിയമിക്കപ്പെട്ടവര്‍ വ്യവസ്ഥകള്‍ക്ക് വിധേയമായി നിയമനം നേടിയവരാണോയെന്ന് നോക്കിയായിരിക്കും അവരുടെ നിയമനത്തിന് അംഗീകാരം നല്കുക. 2011 ജൂണ്‍ ഒന്നുമുതലായിരിക്കും ഇവരുടെ നിയമനത്തിന് അംഗീകാരം. അതിന് മുമ്പുള്ള സര്‍വീസ് ആനുകൂല്യങ്ങള്‍ക്കായി കണക്കാക്കില്ല.
നിയമനാധികാരം മാനേജര്‍മാരില്‍ നിലനിര്‍ത്തിയിട്ടുണ്ടെങ്കിലും സര്‍ക്കാര്‍ നിയന്ത്രണം കൂടുതല്‍ കര്‍ക്കശമാക്കുന്നതാണ് ഈ ഭേദഗതി. യോഗ്യരായ ഉദ്യോഗാര്‍ഥികളുടെ പട്ടികയില്‍ നിന്ന് മാനേജര്‍ക്ക് താത്പര്യമുള്ളവരെ നിയമിക്കാമെങ്കിലും അവിടെ മെറിറ്റ് പാടേ ഒഴിവാക്കാന്‍ ബുദ്ധിമുട്ട് വരും. നിലവില്‍ ഹൈസ്‌കൂള്‍ വരെയുള്ള നിയമനങ്ങളില്‍ അഭിമുഖം നടത്തണമെന്ന് വ്യവസ്ഥയില്ല. ഹയര്‍ സെക്കന്‍ഡറിയില്‍ അഭിമുഖം നിര്‍ദേശിക്കുന്നുണ്ട്. 

About Unknown

This is a short description in the author block about the author. You edit it by entering text in the "Biographical Info" field in the user admin panel.
«
Next
Newer Post
»
Previous
Older Post

No comments

Leave a Reply