Select Menu

Slider

Powered by Blogger.

Widget#1

Widget#3

Widget#2

Widget#5

Widget#4

A

News

Top stories

Tech

Obituaries

Slider

Business

Videos

» » മെമ്മറി കാര്‍ഡില്‍ നിന്നും ഡിലീറ്റ് ചെയ്ത ചിത്രങ്ങള്‍ എങ്ങിനെ തിരിച്ചെടുക്കാം ?
«
Next
Newer Post
»
Previous
Older Post


ചില അവസരങ്ങളില്‍ അറിഞ്ഞോ, അറിയാതെയോ ഫോണിലെയോ,ഡിജിറ്റല്‍ ക്യാമറയിലെയോ മെമ്മറി കാര്‍ഡിലെ വിവരങ്ങള്‍ ഡിലീറ്റ് ആയി പോകാറുണ്ട്. ഇങ്ങിനെ വളരെ പ്രധാനപ്പെട്ട വിവരങ്ങള്‍ വരെ നഷ്ടപ്പെട്ടു പോയവര്‍ വിഷമിക്കേണ്ട, അവയെല്ലാം തിരിച്ചെടുക്കാനുള്ള വഴികളുണ്ട്. ഇതിനായി നിങ്ങളുടെ കൈവശം വേണ്ട സാധനങ്ങള്‍ : ഒരു കമ്പ്യൂട്ടര്‍, ഒരു മെമ്മറി കാര്‍ഡ് റീഡര്‍, തിരിച്ചെടുക്കേണ്ട വിവരങ്ങള്‍ ഉള്ള മെമ്മറി കാര്‍ഡ് എന്നിവയാണ്. 

സ്റ്റെപ്പ് 1. ഒരവസരത്തില്‍ വിവരങ്ങള്‍ നഷ്ട്ടപ്പെട്ടു എന്ന് വ്യക്തമായി ബോധ്യപ്പെട്ടാല്‍ പിന്നീടൊരിക്കലും ആ മെമ്മറി കാര്‍ഡിലേക്ക് ഒരു തരത്തിലുള്ള ഡാറ്റയും കോപ്പി ചെയ്യരുത്, ഉപയോഗിക്കുകയുമരുത്.അത് ഫോണില്‍ നിന്നും ഊരി മാറ്റുക.( ഓര്‍ക്കുക, ഓവര്‍ റിട്ടന്‍ ചെയ്താല്‍ പിന്നീടൊരിക്കലും നിങ്ങള്‍ക്ക് നഷ്ട്ടപ്പെട്ട ഡാറ്റ തിരിച്ചുകിട്ടില്ല!!!). 

സ്റ്റെപ്പ് 2: അടുത്തതായി ഒരു റിക്കവറി സോഫ്റ്റ്‌വെയര്‍ തിരഞ്ഞെടുക്കുക. ഇവിടെ ഞാന്‍ ഒരു ഫ്രീ സോഫ്റ്റ്‌വെയര്‍ ആയ Recuva ആണ് പരിചയപ്പെടുത്തുന്നത്. ലിങ്കില്‍ ക്ലിക്ക് ചെയ്തു ഇത് നിങ്ങളുടെ കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്യുക. 

സ്റ്റെപ്പ് 3: ഇന്‍സ്റ്റാള്‍ ചെയ്തു കഴിഞ്ഞാല്‍ Recuva ഓപ്പണ്‍ ചെയ്യുക. ഇനി നിങ്ങള്‍ക്ക് റിക്കവര്‍ ചെയ്യേണ്ട file തിരഞ്ഞെടുക്കുക. എല്ലാം ടൈപ്പ് ഫയലുകളും( photos, videos, music etc…) റിക്കവര്‍ ചെയ്യണമെങ്കില്‍ ‘all files’ എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക. ഇവിടെ നമ്മള്‍ എളുപ്പത്തിനു വേണ്ടി ‘pictures’ എന്ന ഓപ്ഷന്‍ മാത്രമേ സെലക്റ്റ് ചെയ്യുന്നുള്ളൂ. 

സ്റ്റെപ്പ് 4: റിക്കവര്‍ ചെയ്യേണ്ട മെമ്മറി കാര്‍ഡ് , കാര്‍ഡ് റീഡറില്‍ ഇട്ടു കമ്പ്യൂട്ടറിന്റെ USB പോര്‍ട്ടില്‍ കണക്ട്‌ചെയ്യുക. 

സ്റ്റെപ്പ് 5: ‘Next’ ബട്ടന്‍ അടിച്ചു പോകുക. തുടര്‍ന്ന് വരുന്ന സ്‌ക്രീനില്‍ നിന്നും മെമ്മറി കാര്‍ഡിന്റെ ലൊക്കേഷന്‍ തിരഞ്ഞെടുത്തു ‘Next’ അടിക്കുക. 

സ്റ്റെപ്പ് 6: തുടര്‍ന്ന് വരുന്ന സ്‌ക്രീനില്‍ നിന്ന്! ‘Enable deep scan’ ടിക്ക് ചെയ്തു സ്‌കാനിംഗ് ‘Start’ ചെയ്യുക. സ്‌കാനിംഗ് കഴിയുമ്പോള്‍ ‘Switch to advanced mode’ എന്ന ബട്ടന്‍ ക്ലിക്ക് ചെയ്തു കഴിയുമ്പോള്‍ , താഴെ കാണുന്ന രീതിയിലുള്ള ഒരു വിന്‍ഡോ ലഭിച്ചാല്‍ നിങ്ങള്‍ രക്ഷപ്പെട്ടു. നഷ്ട്ടപ്പെട്ട നിങ്ങളുടെ ഫയലുകളുടെ ലിസ്റ്റ് ആണ് ഇവിടെ കാണുന്നത്. 

സ്റ്റെപ്പ് 7: നമ്മള്‍ step 3 ല്‍ ‘pictures’ മാത്രം സെലക്ട് ചെയ്തത് കൊണ്ട് jpeg, png , gif തുടങ്ങിയ ഫോര്‍മാറ്റിലുള്ള ഇമേജ് ഫയലുകള്‍ മാത്രമേ ഇവിടെ ദൃശ്യമാകൂ. ഇനി ഈ ലിസ്റ്റില്‍ മുകളിലുള്ള ‘filename’ നു മുമ്പിലുള്ള ‘checkbox’ ടിക്ക് ചെയ്തു താഴെ കാണുന്ന ‘Recover’ ബട്ടണ്‍ ക്ലിക്ക് ചെയ്യുക. 

സ്റ്റെപ്പ് 8: ഇനി വേണ്ടത് റിക്കവര്‍ ചെയ്ത ഈ ഫയലുകള്‍ സൂക്ഷിക്കാനുള്ള ഒരു സ്ഥലം നല്‍കുകയാണ് . നിങ്ങളുടെ സൗകര്യം പോലെ കമ്പ്യൂട്ടറിലെ ഏതെങ്കിലും ഡ്രൈവില്‍(മെമ്മറി കാര്‍ഡിന്റെ ഡ്രൈവ് ഒഴികെ) ഒരു ഫോള്‍ഡര്‍ ക്രിയേറ്റ് ചെയ്തു റിക്കവര്‍ ചെയ്ത ഈ ഫയലുകള്‍ ആ ഫോള്‍ഡറിലേക്ക് സേവ് ചെയ്യാം. 

സ്റ്റെപ്പ് 9: ഇനി നേരത്തെ ഉണ്ടാക്കിയ ആ ഫോള്‍ഡര്‍ ഒന്ന് ഓപ്പണ്‍ ചെയ്തു നോക്കൂ. നഷ്ട്ടപ്പെട്ട നിങ്ങളുടെ എല്ലാ ഫയലുകളും അവിടെയില്ലേ? തീര്‍ച്ചയായും ഉണ്ടാവണം !!!!! 

About Unknown

This is a short description in the author block about the author. You edit it by entering text in the "Biographical Info" field in the user admin panel.
«
Next
Newer Post
»
Previous
Older Post

No comments

Leave a Reply