Select Menu

Slider

Powered by Blogger.

Widget#1

Widget#3

Widget#2

Widget#5

Widget#4

A

News

Top stories

Tech

Obituaries

Slider

Business

Videos

» » കാര്‍ കടയിലേക്ക്‌ പാഞ്ഞു കയറി ഒരാള്‍ മരിച്ചു
«
Next
Newer Post
»
Previous
Older Post

 
കുറ്റിയാടി: അമിത വഗതയില്‍ വന്ന കാര്‍ കടയിലേക്ക്‌ പാഞ്ഞു കയറി ഒരാള്‍ മരിച്ചു. 
കല്‌പത്തൂര്‍ ആക്കൂപ്പറമ്പ്‌ കറ്റോടി കുതിരപ്പെട്ടി മീത്തല്‍ ചന്ദ്രനാ(50)ണ്‌ മരിച്ചത്‌. 
കുറ്റിയാടിക്കടുത്ത്‌ കുളങ്ങരത്താഴ ഉച്ചക്ക്‌ രണ്ടരയോടെയാണ്‌ അപകടം. ഫര്‍ണിച്ചര്‍ കടയില്‍ 
ജോലി ചെയ്യുന്ന ചന്ദ്രന്‍ ഉച്ച ഭക്ഷണം കഴിച്ച്‌ വരാന്തയില്‍ നില്‍ക്കുമ്പോഴാണ്‌ നാദാപുരം 
ഭാഗത്തേക്ക്‌ പോകുകയായിരുന്ന കാര്‍ വരാന്തയിലേക്ക്‌ 
പാഞ്ഞു കയറി ചന്ദ്രനെ ഇടിച്ചു തെറിപ്പിച്ചത്‌. 
കാറിനടിയില്‍ പെട്ട ചന്ദ്രനെ നാട്ടുകാരെത്തി പുറത്തെടുത്ത്‌ 
കുറ്റിയാടി ഗവ: ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപ്പെട്ടില്ല. 
മൃതദേഹം മോര്‍ച്ചറിയിലേക്ക്‌ മാറ്റി. പോസ്റ്റ്‌ മോര്‍ട്ടത്തിന്‌ ശേഷം 
ചൊവാഴ്‌ച വീട്ടുവളപ്പില്‍ സംസ്‌കരിക്കും. ഭാര്യ: പുഷ്‌പലത. 
മക്കള്‍: അനുശ്രീ, അതുല്‍ജിത്ത്‌. മരുമകന്‍: ദിനേശന്‍(ഡ്രൈവര്‍).

സംസ്ഥാനപാതയില്‍ കുറ്റിയാടി മേഖലയില്‍ അപകടങ്ങള്‍ 
പതിവായിട്ടും നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച്‌ നാട്ടുകാര്‍ 
റോഡ്‌ ഉപരോധിച്ചു. ഒരു മണിക്കൂറോളം 
കുറ്റിയാടി-നാദാപുരം റൂട്ടില്‍ ഗതാഗതം തടസപ്പെട്ടു. കാറിടിച്ച്‌ ചന്ദ്രന്‍ മരിച്ച 
വിവരമറിഞ്ഞെത്തിയ നാട്ടുകാരാണ്‌ റോഡ്‌ ഉപരോധിച്ചത്‌. റോഡില്‍ കുളങ്ങരത്താഴയില്‍ 
ഹമ്പ്‌ സ്ഥാപിക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഉപരോധം. നേരത്തെ നാട്ടുകാര്‍ 
ബന്ധപ്പെവര്‍ക്ക്‌ നിവേദനം നല്‍കിയിരുന്നു. സ്‌ത്രീകള്‍ ഉള്‍പ്പെടെ നൂറു കണക്കിനാളുകള്‍ 
ഉപരോധത്തില്‍ പങ്കെടുത്തു. കുറ്റിയാടി പോലീസ്‌ സ്ഥലത്തെത്തി റോഡ്‌ തടസം 
ഒഴിവാക്കാന്‍ ശ്രമിച്ചെങ്കിലും സംഘര്‍ഷത്തിലേക്ക്‌ നീങ്ങുകയായിരുന്നു. നാദാപുരത്ത്‌ നിന്ന്‌ 
കൂടുതല്‍ പോലീസുമായി ഡി.വൈ.എസ്‌.പി.പ്രജീഷ്‌ തോട്ടത്തില്‍ സ്ഥലത്തെത്തി. 
ഡി.വൈ.എസ്‌.പി.നാട്ടുകാരുമായി ചര്‍ച്ച നടത്തിയാണ്‌ ഉപരോധം പിന്‍വലിച്ചത്‌. 
റോഡില്‍ ഹമ്പ്‌ സ്ഥാപിക്കാന്‍ വേണ്ടത്‌ ചെയ്യാമെന്ന്‌ പോലീസ്‌ ഉറപ്പ്‌ നല്‍കിയതോടെയാണ്‌ ജനം പിരിഞ്ഞു പോയത്‌.
 

About Unknown

This is a short description in the author block about the author. You edit it by entering text in the "Biographical Info" field in the user admin panel.
«
Next
Newer Post
»
Previous
Older Post

No comments

Leave a Reply