ഏറാമല ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റും മുസ്ലിം ലീഗ് നേതാവുമായ ക്രസന്റ് അബ്ദുള്ളയെ കൈയേറ്റം ചെയ്തതായി പരാതി. ഞായറാഴ്ച രാത്രി ഓര്‍ക്കാട്ടേരി ഒ.പി.കെ. ബസ്സ്‌റ്റോപ്പിന് സമീപത്ത് നിന്നാണ് പത്തംഗ സംഘം ഭീഷണിപ്പെടുത്തിയത്.
അബ്ദുള്ളയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ എടച്ചേരി പോലീസ് കേസെടുത്തു. ഗ്രാമപ്പഞ്ചായത്ത് വൈസ്പ്രസിഡന്റിനെ കൈയേറ്റം ചെയ്ത നടപടിയില്‍ ഭരണസമിതിയോഗം പ്രതിഷേധിച്ചു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലമ്പ്രത്ത് അധ്യക്ഷതവഹിച്ചു.

No comments