Select Menu

Slider

Powered by Blogger.

Widget#1

Widget#3

Widget#2

Widget#5

Widget#4

A

News

Top stories

Tech

Obituaries

Slider

Business

Videos

» » മഞ്ജുവിനെ അവഹേളിക്കാന്‍ ശ്രമിച്ച ദിലീപിന് തിരിച്ചടി…! -
«
Next
Newer Post
»
Previous
Older Post

മഞ്ജുവാര്യരുമായി പിരിയാന്‍ തീരുമാനിച്ച ദിലീപ് തുടര്‍ന്നു അഭിനയിച്ച സിനിമയില്‍ എല്ലാം മഞ്ജുവിനെ അവഹേളിക്കാന്‍ ശ്രമിച്ചു എന്ന ആരോപണം ഉണ്ടായിരുന്നു. മഞ്ജു ദിലീപിനെ മാനസികമായി പീഡിപ്പിക്കുന്നു എന്നാരോപിച്ച് വിവാഹ മോചന ഹര്‍ജി ഫയല്‍ ചെയ്തിരുന്നു. ഇത് മഞ്ജുവിനെ മോശമായി ചിത്രീകരിക്കാന്‍ വേണ്ടിയാണെന്നാണ് പ്രേക്ഷകര്‍ക്കിടയില്‍ സംസാരം. ഇത്തം സംസാരം നില്‍ക്കുന്ന സാഹചര്യത്തില്‍ ദിലീപിന്റെ സിനിമകള്‍ പരാജയപ്പെടുന്നത് താരത്തിന് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍. മഞ്ജുവിന്റെ സിനിമ വിജയം വരിച്ചപ്പോള്‍ തുടര്‍ന്നവന്ന ദിലീപ് സിനിമകള്‍ കാര്യമായ വിജയം കൈവരിച്ചില്ല എന്നു മാത്രമല്ല അവതാരം ആവറേജില്‍ ഒതുങ്ങുകയും ചെയ്തു. പതിവ് ഹാസ്യാവതാരങ്ങള്‍ വിട്ട ദിലീപിന്റ ആക്ഷന്‍ അവതാരം ആവറേജില്‍ ഒതുങ്ങി. കണ്ടു മടുത്ത കഥാസന്ദര്‍ഭങ്ങളും ക്ലീഷെ ഡയലോഗുകളും ആക്ഷനും വയലന്‍സും ഒക്കെ നിറഞ്ഞ ഈ ജോഷി ചിത്രത്തില്‍ നിന്ന് പ്രേക്ഷകന് കൂടുതലൊന്നും ലഭിക്കുന്നില്ല.
കടുത്ത ദിലീപ് ആരാധകരെപ്പോലും തെല്ലൊന്നു ചൊടിപ്പിക്കുന്ന അവസ്ഥയാണ് അവതാരത്തിന്റേത്. പ്രത്യേകിച്ചൊരു അവകാശവാദം ഉന്നയിക്കാത്ത അവതരണ ശൈലി. പ്രതികാരത്തിന്റെ കഥ എന്ന് അവതാരത്തെ ചുരുക്കി വിളിയ്ക്കാം. പലയിടത്തും കണ്ടു പതം വന്ന കഥയും കഥാസന്ദര്‍ഭങ്ങളുമാണ് ചിത്രത്തിന്റേത്. എങ്കിലും വയലന്‍സിന് അമിത പ്രാധാന്യം കൊടുക്കാതെ സിനിമയില്‍ ആകാംക്ഷയും ത്രില്ലും നിറയ്ക്കാന്‍ ശ്രമിച്ചതിനാല്‍ സാധാരണ പ്രേക്ഷകന് കുറച്ചൊക്കെ സിനിമയ്‌ക്കൊപ്പം സഞ്ചരിക്കാന്‍ കഴിയുംഎന്നു വേണം വിലയിരുത്താന്‍. മാധവന്‍ മഹാദേവനായി ദിലീപും, മണി മേഖലയായി ലക്ഷ്മി മേനോനും, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജീവനായി ഷമ്മി തിലകനും മൂര്‍ത്തിയായി ബാബു നമ്പൂതിരിയും ഒക്കെ മികച്ച പ്രകടനം കാഴ്ച വയ്ക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും കഴമ്പില്ലാത്ത കഥാസന്ദര്‍ഭങ്ങള്‍ മൂലം അവരുടെ പ്രകടനം ദുര്‍ബലമായിരിക്കുന്നു. ആകെ പുതുമ എന്നു പറയാന്‍ സിനിമയിലുള്ളത് മുത്തശ്ശി മുതല്‍ ചെറുമകന്‍ വരെ ഉള്‍പ്പെടുന്ന ഒരു ക്വട്ടേഷന്‍ ഫാമിലിയും പിന്നെ നായികയുടെ പേരുമാണ്.
ചിത്രത്തിലെ പല നര്‍മ്മ സന്ദര്‍ഭങ്ങളും അപക്വമാണ്. മുഴച്ചു നില്‍ക്കുന്ന പല ഡയലോഗുകളും പ്രതികരണങ്ങളും തമാശയ്ക്ക് വകയൊരുക്കുന്നുമുണ്ട്. ഛായാഗ്രഹണവും എഡിറ്റിങ്ങും പ്രത്യേകിച്ച് കലാസംവിധാനം എന്നിവ വളരെയധികം മികവും പുലര്‍ത്തുന്നു. ദീപക്‌ദേവ് ഒരുക്കിയ മനോഹരമായ ഗാനങ്ങളും പശ്ചാത്തല സംഗീതവും ഏറെ ആസ്വാദ്യകരമാണ്. 

About Unknown

This is a short description in the author block about the author. You edit it by entering text in the "Biographical Info" field in the user admin panel.
«
Next
Newer Post
»
Previous
Older Post

No comments

Leave a Reply