വടകര: മേമുണ്ടയില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ മൂന്നു പേര്‍ക്കെതിരെ വടകര പോലീസ് കേസ്സെടുത്തു. രണ്ടുവര്‍ഷത്തോളമായി പല സ്ഥലങ്ങളില്‍ കൊണ്ടുപോയി പ്രതികള്‍ പീഡിപ്പിച്ചതായി രക്ഷിതാവ് നല്കിയ പരാതിയിലുണ്ട്.
പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ മജീഷ്യന്‍ ഉള്‍പെടെ മൂന്നു പേര്‍ക്കെതിരെ വടകര പോലീസ് കേസെടുത്തു. മജീഷ്യന്‍ ദാമു കോട്ടപ്പള്ളി, മേമുണ്ടയിലെ ഹോട്ടല്‍ തൊഴിലാളിയായ ശ്രീധരക്കുറുപ്പ് എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഓട്ടോ ഡ്രൈവര്‍ കരുണനാണ് കേസിലെ മറ്റൊരു പ്രതി.
ശ്രീധരക്കുറുപ്പ് ജോലി ചെയ്യുന്ന മേമുണ്ടയിലെ ഹോട്ടലിലും ചെമ്മരത്തൂരിലെ ആളൊഴിഞ്ഞ പറമ്പിലുമായാണ് പീഡനം നടന്നത്. ഫോട്ടോ മാജിക് കാണിച്ചുതരാമെന്ന് പറഞ്ഞു വശീകരിച്ച ശേഷം അശ്ലീല ഫോട്ടോ കാണിച്ച് പീഡിപ്പിക്കുകയായിരുന്നു. മാസങ്ങളായി തുടരുന്ന പീഡനം ഒരാഴ്ച മുമ്പാണ് പുറത്തായത്. പെണ്‍കുട്ടിയെ ഓട്ടോറിക്ഷയില്‍ കയറ്റി കൊണ്ടുപോകുന്നത് കണ്ട മേമുണ്ടയിലെ തയ്യല്‍ക്കാരി വിവരം സ്കൂള്‍ അധികൃതരുടെ ശ്രദ്ധയില്‍പെടുത്തുകയുണ്ടായി. ഇവര്‍ പെണ്‍കുട്ടിയുടെ വീട്ടുകാരെ വിളിപ്പിച്ച് ടിസി വാങ്ങിപോകാന്‍ ആവശ്യപ്പെട്ടിരിക്കെയാണ് പ്രശ്നം പരാതിയായി പോലീസിലെത്തിയത്. മജീഷ്യന്‍ ദാമുവും ഹോട്ടല്‍ തൊഴിലാളി ശ്രീധരക്കുറുപ്പും ഓട്ടോ ഡ്രൈവര്‍ കരുണനും പലപ്പോഴായി പീഡിപ്പിച്ചതായി പെണ്‍കുട്ടി പോലീസില്‍ മൊഴി നല്കി. സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ക്കാണ് കേസിന്റെ അന്വേഷണ ചുമതല. പ്രതികളെ ചോദ്യം ചെയ്തു വരികയാണെന്നും വ്യാഴാഴ്ച അറസ്റ്റ് രേഖപ്പെടുത്തുമെന്നും പോലീസ് അറിയിച്ചു.

No comments