Select Menu

Slider

Powered by Blogger.

Widget#1

Widget#3

Widget#2

Widget#5

Widget#4

A

News

Top stories

Tech

Obituaries

Slider

Business

Videos

» » » » സംസ്ഥാനത്ത് വൈദ്യുതി നിരക്ക് ഉയരും
«
Next
Newer Post
»
Previous
Older Post


തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കുത്തനെ കൂട്ടാന്‍ നീക്കം. വൈദ്യുതി ബോര്‍ഡ് സമര്‍പ്പിച്ച റിപ്പോര്‍ട്ട് വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ നാളെ തീരുമാനമെടുക്കും. യുണിറ്റിന് 35 പൈസ മുതല്‍ 40 പൈസ വരെ ഉയര്‍ത്താനാണ് ബോര്‍ഡ് ശിപാര്‍ശ ചെയ്തിരിക്കുന്നത്. ഇതുവഴി 800 കോടി രൂപയുടെ അധിക വിഭവസമാഹരണമാണ് ബോര്‍ഡ് ലക്ഷ്യമിടുന്നത്.
യൂണിറ്റിന് 30-45 പൈസ വരെ ഉയര്‍ത്തിയുള്ള പുതിയ നിരക്ക് വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ നാളെ പ്രഖ്യാപിക്കുമെന്ന് അറിയുന്നു. എല്ലാ വിഭാഗക്കാര്‍ക്കും നിരക്ക് വര്‍ധന ബാധകമായിരിക്കും.
ഇതിനു പുറമേ, സ്ലാബ് ഘടനയില്‍ മാറ്റം വരുത്താനും കെ.എസ്.ഇ.ബി നിര്‍ദേശം സമര്‍പ്പിച്ചിട്ടുണ്ട്. ഇനി മുതല്‍ 40 വീതമുള്ള സ്ലാബുകള്‍ 50, 50-100, 100-150 എന്നിങ്ങനെ 50 വീതം യൂണിറ്റുകള്‍ ഉപയോഗിക്കുന്ന സ്ലാബുകളാക്കി മാറ്റണമെന്നാണ് ബോര്‍ഡിന്റെ ആവശ്യം.

പ്രതിമാസം 40 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്കുള്ള കുറഞ്ഞ നിരക്ക് ദാരിദ്ര്യ രേഖയ്ക്കു താഴെയുള്ളവര്‍ക്കു മാത്രമായി പരിമിതപ്പെടുത്താന്‍ കമ്മീഷന്‍ തീരുമാനിച്ചു. സാമ്പത്തിക ഭദ്രതയുള്ളവര്‍ക്ക് ഈ ഇളവ് ആവശ്യമില്ലെന്ന് കമ്മീഷന്‍ ചൂണ്ടിക്കാട്ടി. നിരക്കുവര്‍ദ്ധനയ്ക്ക് മുന്‍കാല പ്രാബല്യം വേണമോ എന്ന കാര്യവും കമ്മീഷന്‍ വ്യാഴാഴ്ച തീരുമാനിക്കും.
സംസ്ഥാനത്ത് എട്ടു ലക്ഷത്തോളം ഫ്‌ളാറ്റുകള്‍ ആള്‍താമസമില്ലാതെ പൂട്ടിക്കിപ്പൂണ്ടെന്നും ഈ ഫ്‌ളാറ്റുകളില്‍ നിന്ന് അടിസ്ഥാന നിരക്ക് മാത്രമാണ് ഈടാക്കുന്നതെന്നും ബോര്‍ഡ് ചുണ്ടിക്കാട്ടുന്നു. ഇത്തരം ഫ്‌ളാറ്റുകളില്‍ നിന്ന് കൂടിയ നിരക്ക് ഈടാക്കാന്‍ നിര്‍ദേശം വേണമെന്നും ആവശ്യം ഉന്നയിക്കുന്നുണ്ട്.
നിരക്ക് വര്‍ധിപ്പിച്ചില്ലെങ്കില്‍ 2400 കോടി രൂപയുടെ നഷ്ടമുണ്ടാവുമെന്നാണ് കെ.എസ്.ഇ.ബി കമ്മീഷനെ ബോധിപ്പിച്ചിരുന്നതെങ്കിലും നഷ്ടം ഇതില്‍ പകുതി മാത്രമായിരിക്കുമെന്ന് കമ്മീഷന്‍ വിലയിരുത്തി. ഏപ്രില്‍ മാസത്തില്‍തന്നെ വൈദ്യുതി നിരക്ക് കൂട്ടാന്‍ തീരുമാനിച്ചിരുന്നെങ്കിലും ലോകസഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് തീരുമാനം നീട്ടിവെക്കുകയായിരുന്നു.









About Unknown

This is a short description in the author block about the author. You edit it by entering text in the "Biographical Info" field in the user admin panel.
«
Next
Newer Post
»
Previous
Older Post

No comments

Leave a Reply