ബേപ്പൂര്‍: സ്വര്‍ണക്കടയില്‍ മോഷണം നടന്നെന്ന് വരുത്തി പൊലീസില്‍ വ്യാജ പരാതി നല്കിയ അരക്കിണര്‍ തസ്ലീന ജ്വല്ലറിയുടമക്കെതിരെ കോടതിയനുമതിയോടെ കേസെടുക്കും.
വ്യാജ പരാതിയുടെ പേരില്‍ നേരിട്ട് നടപടി സ്വീകരിക്കുന്നതിന് നിയമ തടസ്സമുള്ളതിനാലാണ് പൊലീസ് കടയുടമ കെ.പി. ഷമീറിനെതിരെ കോടതിയെ സമീപിക്കുന്നത്. കോഴിക്കോട് ഒന്നാംക്ളാസ് മജിസ്ട്രേറ്റ് -അഞ്ചിലാണ് കുറ്റപത്രം സമര്‍പ്പിക്കുന്നത്. ഇതിന്‍െറ പ്രാരംഭ നടപടികള്‍ പൊലീസ് പൂര്‍ത്തിയാക്കി.
വ്യാഴാഴ്ച രാത്രി അരക്കിണറിലെ തന്‍െറ തസ്ലീന ജ്വല്ലറിയില്‍നിന്ന് 51 പവന് സ്വര്‍ണം മോഷ്ടിക്കപ്പെട്ടു എന്ന് കാട്ടിയാണ് ഉടമ ഷമീര്‍ ബേപ്പൂര്‍ പൊലീസില്‍ പരാതിപ്പെട്ടത്. എന്നാല്‍, പൊലീസിന്‍െറ ശാസ്ത്രീയ ചോദ്യംചെയ്യലില്‍ കടയുടമ കുടുങ്ങി.
വളരെ തുച്ഛമായ സ്വര്‍ണം മാത്രമാണ് കടയില്‍ ഉണ്ടായിരുന്നതെന്നും അദ്ദേഹം പൊലീസിനോട് വെളിപ്പെടുത്തി. അന്വേഷണത്തില്‍ കടയുടമ നല്കിയ പരാതി വ്യാജമാണെന്ന് പൊലീസ് കണ്ടെത്തി.
മോഷണം നടന്നതായി കാണിച്ച് ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കുകയായിരുന്നു കടയുടമയുടെ ലക്ഷ്യം.
10 ലക്ഷത്തില്‍പരം രൂപയുടെ സ്വര്‍ണം സൂക്ഷിക്കുന്ന കടയില്‍ സ്വാഭാവികമായും നിരീക്ഷണ കാമറകള്‍ ഉണ്ടാവേണ്ടതാണ്. എന്നാല്‍, ജ്വല്ലറിയില്‍ കാമറകള്‍ ഉണ്ടായിരുന്നില്ല. മാത്രമല്ല, ജ്വല്ലറിയുടെ ഷട്ടറിന്‍െറ താഴും സ്ട്രോങ്ങ് റൂമിന്‍െറ താഴും തുറന്ന് മോഷണം നടത്തിയതും ദുരൂഹതയേറ്റി.
സിറ്റി പൊലീസ് അസി. കമീഷണര്‍ എ.ജെ. ബാബുവിന്‍െറ നേതൃത്വത്തിലുള്ള ഉന്നതതല സംഘം സ്ഥലത്തെത്തുകയും വിരലടയാള വിദഗ്ധരുടെയും ഡോഗ് സ്ക്വാഡിന്‍െറയും നേതൃത്വത്തില്‍ വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തിരുന്നു.
ഇതിനിടയിലാണ് മോഷണ പരാതിയില്‍ സംശയം തോന്നിയ പൊലീസ് ഉടമയെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയത്. പൊലീസിന്‍െറ ചോദ്യംചെയ്യലില്‍ പരാതി വ്യാജമാണെന്ന് തെളിയുകയായിരുന്നു.
കോടതിയനുമതിയോടുകൂടി കസ്റ്റഡിയില്‍ വാങ്ങിയ ശേഷം കൂടുതല്‍ ചോദ്യംചെയ്യുന്നതോടെയേ കാര്യങ്ങള്‍ക്ക് വ്യക്തത വരുകയുള്ളൂവെന്നും സംഭവത്തില്‍ കൂടുതല്‍പേര്‍ ഉണ്ടോ എന്നും പറയാനാവൂവെന്ന് പൊലീസ് അറിയിച്ചു. നല്ലളം സി.ഐ കെ.എസ്. ഷാജിയാണ് കേസ് അന്വേഷിക്കുന്നത്.

No comments