Select Menu

Slider

Powered by Blogger.

Widget#1

Widget#3

Widget#2

Widget#5

Widget#4

A

News

Top stories

Tech

Obituaries

Slider

Business

Videos

» » യു.എ.ഇയില്‍ പുതിയ വിസാ സംവിധാനം പ്രാബല്യത്തില്‍
«
Next
Newer Post
»
Previous
Older Post

അബു ദാബി: യു.എ.ഇ.യില്‍ പരിഷ്കരിച്ച വിസ നിയമം ആഗസ്റ്റ്‌ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ന്നു. ഇതുപ്രകാരം ഗവണ്‍മെന്റ് സ്ഥാപനങ്ങള്‍ സ്പോണ്‍സര്‍ ചെയ്യുന്ന ജോലിക്കാര്‍ക്ക് പ്രതിവര്‍ഷം 200 ദിര്‍ഹവും സ്വകാര്യ മേഖലയിലും ഫ്രീ സോണുകളിലും ജോലി ചെയ്യുന്നവര്‍ക്ക് പ്രതിവര്‍ഷം 250 ദിര്‍ഹവുമായിരിക്കും വിസയ്ക്ക് നല്‍കേണ്ടി വരിക.
നിക്ഷേപകക്കും ബിസിനസ് പങ്കാളികള്‍ക്കുമുള്ള റെസിഡന്‍സ് വിസയ്ക്ക് പ്രതിവര്‍ഷം 250 ദിര്‍ഹം ചെലവ്‌ വരുമെന്നും യു.എ.ഇ ഡെപ്യൂട്ടി പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ലെഫ്‌.ജനറല്‍ ഷെയ്ക്ക്‌ സെയിഫ് സയിദ്‌ അല്‍ നഹ്യാന്‍ ഒപ്പുവച്ച പുതുക്കിയ ഫീസ്‌ ഘടനയില്‍ പറയുന്നു.
കുടുംബാംഗത്തിനുള്ള റെസിഡന്‍സ് വിസയ്ക്ക് സര്‍ക്കാര്‍ മേഖലയിലെ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് പ്രതിവര്‍ഷം 200 ദിര്‍ഹവും സ്വകാര്യ മേഖലയിലും ഫ്രീ സോണുകളിലും ജോലി ചെയ്യുന്നവര്‍ക്ക് 250 ദിര്‍ഹവും ചെലവ് വരും.
വിസകള്‍ പുതുക്കുന്നതിനും ഇതേ നിരക്ക് നല്‍കേണ്ടി വരും.
യു.എ.ഇ പൌരന്മാരോ മറ്റു ജി.സി.സി രാജ്യങ്ങളിലെ പൌരന്മാരോ സ്പോണ്സര്‍ ചെയുന്ന ജോലിക്കാരുടെ എന്‍ട്രി പെര്‍മിറ്റിനും അവ പുതുക്കുന്നതിനും പ്രതിവര്‍ഷം 150 ദിര്‍ഹമാണ് നിരക്ക്. എന്നാല്‍ വിദേശികള്‍ സ്പോണ്സര്‍ ചെയുന്ന ജോലിക്കാരുടെ എന്‍ട്രി പെര്‍മിറ്റിന് 200 ദിര്‍ഹവും, നിക്ഷേപകരോ, പങ്കാളികളോ സ്പോണ്സര്‍ ചെയ്യുന്നവര്‍ക്ക് 250 ദിര്‍ഹവും ചെലവ്‌ വരും.
സന്ദര്‍ശനം, ജോലി, പഠനം, ചികിത്സ, മറ്റ് ആവശ്യങ്ങള്‍ മുതലയയ്ക്കുള്ള മള്‍ട്ടി എന്‍ട്രി പെര്‍മിറ്റുകള്‍കള്‍ക്കും വിസയ്ക്കും പുതിയ മാനദണ്ഡങ്ങളും പുതുക്കിയ നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്.
ഒരു മള്‍ട്ടിപ്പിള്‍ ടൂറിസ്റ്റ്‌ എന്‍ട്രി പെര്‍മിറ്റിന് 200 ദിര്‍ഹമാണ് നിരക്ക്.എന്നാല്‍ മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസയ്ക്ക് 2,100 ദിര്‍ഹം നല്‍കണം.
ജി.സി.സി രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കുള്ള സന്ദര്‍ശക വിസയ്ക്ക് 200 ദിര്‍ഹവും പുതുക്കുന്നതിന് 700 ദിര്‍ഹവും നല്‍കണം.
പഠനത്തിനും പരിശീലനത്തിനുമുള്ള എന്‍ട്രി പെര്‍മിറ്റിന് 550 ദിര്‍ഹവും പുതുക്കുന്നതിന് 600 ദിര്‍ഹവും ചെലവ്‌ വരും.
ചികിത്സയ്ക്കായുള്ള എന്‍ട്രി പെര്‍മിറ്റിന് 550 ദിര്‍ഹവും മള്‍ട്ടിപ്പിള്‍ എന്‍ട്രി പെര്‍മിറ്റിന് 1400 ദിര്‍ഹവും നല്‍കണം. രോഗിയുടെ കൂടെ വരുന്നവര്‍ക്കും ഇതേ നിരക്കാണ്. ചികിത്സയ്ക്കുള്ള വിസ പുതുക്കുന്നതിന് 500 ദിര്‍ഹവും രോഗിയുടെ സഹായിക്ക് 600 ദിര്‍ഹവും ചെലവാകും.
വര്‍ക്ക് പെര്‍മിറ്റ് ഉള്ള ഒരാളുടെ താമസവിസ ക്യാന്‍സല്‍ ചെയ്താലും അവരുടെ കുടുംബങ്ങള്‍ക്ക് താമസിക്കാന്‍ കഴിയുന്ന തരത്തിലാണ്, വിസാ പരിഷ്കരണം നടപ്പാക്കുന്നത്. ഇതിനായി 5000 ദിര്‍ഹം കെട്ടി വച്ചാല്‍ മതി. വര്‍ക്ക് വിസ പുതുക്കി കിട്ടിയാല്‍ ഈ തുക തിരിച്ചു ലഭിക്കുകയും ചെയ്യുമെന്നും യു.എ.ഇ വൈസ്‌ പ്രസിഡന്റും, പ്രധാനമന്ത്രിയും, ദുബായ് ഭരാണിധികാരിയുമായ ഹിസ്‌ ഹൈനസ് ഷെയ്ക്ക്‌ മുഹമ്മദ്‌ ബിന്‍ റാഷിദ് അല്‍ മക്തൂം ഒപ്പുവച്ച തീരുമാനത്തില്‍ പറയുന്നു.
താല്‍ക്കാലിക സന്ദര്‍ശനത്തിനു വരുന്നവര്‍ക്ക് പ്രത്യേക എന്‍ട്രി പെര്‍മിറ്റ് അനുവദിക്കും. വനിതാ സംരംഭകരുടെ കുടുംബാംഗങ്ങള്‍ക്കും തുക കെട്ടി വച്ചാല്‍ താമസം അനുവദനീയമാണ്. 3000 ദിര്‍ഹം കുടുംബാംഗങ്ങള്‍ക്കും കെട്ടിവയ്ക്കണം. ആഭ്യന്തര മന്ത്രാലയം നിശ്ചയിക്കുന്ന ചില പ്രത്യേക കേസുകളില്‍ 5000 ദിര്‍ഹവും കെട്ടിവെയ്ക്കേണ്ടി വരും. ഓരോ ഇതു പിന്നീട് തിരികെ ലഭിക്കുന്ന വിധത്തിലാണ് നിയമം.
താമസത്തിനുള്ള അപേക്ഷയില്‍ പിഴവ് വരുത്തിയാല്‍ 100 ദിര്‍ഹം പിഴയൊടുക്കേണ്ടിവരും. വ്യക്തികള്‍ നല്‍കുന്ന പ്രസ്താവനയിലോ സത്യവാങ്മൂലത്തിലോ വീഴ്ചവരുത്തിയാല്‍ 500 ദിര്‍ഹവും കമ്പനികള്‍ 2000 ദിര്‍ഹവും പിഴ പുതിയ നിയമം വ്യവസ്ഥ ചെയ്യുന്നു.
യഥാസമയം തങ്ങള്‍ സ്പോണ്‍സര്‍ ചെയ്യുന്ന തൊഴിലാളിളെ നിയമാനുസൃതമാക്കാന്‍ പരാജയപ്പെടുന്ന കമ്പനികള്‍ ഓരോ തൊഴിലാളിക്കും 1000 ദിര്‍ഹം വീതം പിഴയൊടുക്കണം. തൊഴിലാളികളുടെ വിവരങ്ങളില്‍ വരുന്ന മാറ്റങ്ങള്‍ യഥാസമയം ആഭ്യന്തര മന്ത്രാലയത്തെ അറിയിക്കാതിരുന്നാലും 1000 ദിര്‍ഹം പിഴ നല്‍കേണ്ടിവരും.
താമസ വ്യവസ്ഥ ദുരുപയോഗം ചെയ്യുകയോ, രാജ്യത്തെ റസിഡന്‍സി വകുപ്പുകള്‍ക്ക്‌ കൃത്രിമ റിപ്പോര്‍ട്ടുകളോ സമര്‍പ്പിക്കുന്നവര്‍ക്ക് 5000 ദിര്‍ഹം പിഴ ചുമത്തും. ഒരുവര്‍ഷത്തിനുള്ളില്‍ വീണ്ടും നിയമലംഘനം നടത്തിയാല്‍ പിഴ ഇരട്ടിയാകും. (പരമാവധി 50,000 ദിര്‍ഹം വരെ).
പുതുക്കിയ വിസ നിരക്കുകള്‍ ഒറ്റനോട്ടത്തില്‍….
തൊഴില്‍ വിസ (ഗവണ്‍മെന്റ്)- 200 ദിര്‍ഹം
തൊഴില്‍ വിസ (സ്വകാര്യ മേഖല, ഫ്രീ സോണ്‍, നിക്ഷേപകര്‍)- 250 ദിര്‍ഹം
താമസ വിസ (ഗവണ്‍മെന്റ്) – 200 ദിര്‍ഹം
താമസ വിസ (സ്വകാര്യ മേഖല, ഫ്രീ സോണ്‍, നിക്ഷേപകര്‍)- 250 ദിര്‍ഹം
തൊഴില്‍വിസ (എമിറേറ്റികളോ, ജി.സി.സി പൗരന്മാരോ സ്പോണ്‍സര്‍ ചെയ്യുന്ന ജോലിക്കാര്‍ക്ക്‍) – 150 ദിര്‍ഹം
തൊഴില്‍വിസ (വിദേശികളായ താമസക്കാര്‍ സ്പോണ്‍സര്‍ ചെയ്യുന്ന ജോലിക്കാര്‍ക്ക്‍)- 200 ദിര്‍ഹം
തൊഴില്‍വിസ (നിക്ഷേപകര്)

About Unknown

This is a short description in the author block about the author. You edit it by entering text in the "Biographical Info" field in the user admin panel.
«
Next
Newer Post
»
Previous
Older Post

No comments

Leave a Reply