Select Menu

Slider

Powered by Blogger.

Widget#1

Widget#3

Widget#2

Widget#5

Widget#4

A

News

Top stories

Tech

Obituaries

Slider

Business

Videos

» » » ബൈത്തുറഹ്മ നിര്‍വഹിക്കുന്നത് മഹത്തായ സാമൂഹിക ദൗത്യം: സാദിഖലി തങ്ങള്‍
«
Next
Newer Post
»
Previous
Older Post

ഏറാമല : സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സഹായമെത്തിക്കുകയെന്നത് സാമൂഹ്യ ബാധ്യതയാണെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. ബൈത്തുറഹ്മ പദ്ധതിയിലൂടെ മുസ്‌ലിംലീഗ് നിര്‍വഹിക്കുന്നത് മഹത്തായ സാമൂഹിക ദൗത്യമാണ്. മനുഷ്യന് ജീവിക്കാന്‍ ഏറ്റവും അവശ്യം വേണ്ടതാണ് അടച്ചുറപ്പുള്ള വീട്.

പാവപ്പെട്ട ജനവിഭാഗങ്ങള്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കുക വഴി ഭരണകൂടത്തെയാണ് മുസ്‌ലിംലീഗ് സഹായിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഏറാമല പഞ്ചായത്തിലെ ഏറാമല-ആദിയൂര്‍ ശാഖകള്‍ സംയുക്തമായി ഏറാമലയില്‍ നിര്‍മ്മിച്ച ബൈത്തുറഹ്മ വീടിന്റെ താക്കോല്‍ ദാനം നിര്‍വഹിച്ച ശേഷം സംസാരിക്കുകയായിരുന്നു സാദിഖലി തങ്ങള്‍. മുസ്‌ലിംലീഗ് ജില്ലാ ട്രഷറര്‍ പാറക്കല്‍ അബ്ദുല്ല അധ്യക്ഷത വഹിച്ചു.

താക്കോല്‍ദാനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച മുസ്‌ലിംലീഗ് പൊതുസമ്മേളനം ജില്ലാ സെക്രട്ടറി എം.എ റസാഖ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. വെട്ടം ആലിക്കോയ മുഖ്യപ്രഭാഷണം നടത്തി. സാജിദ് നടുവണ്ണൂര്‍, പുത്തൂര്‍ അസീസ്, ഒ.കെ കുഞ്ഞബ്ദുല്ല, കെ.കെ അമ്മത്, ക്രസന്റ് അബ്ദുല്ല, ഒ.പി മൊയ്തു, പി.പി ജാഫര്‍, ഒ.കെ ഇബ്രാഹിം, കണിയാങ്കണ്ടി അമ്മത്, കോമത്ത് അബൂബക്കര്‍, ഒ.പി സലീം, കോമത്ത് ഉസ്മാന്‍, ഷുഹൈബ് കുന്നത്ത്, കോച്ചേരി അന്ത്രു ഹാജി സംസാരിച്ചു. കെ.പി സുബൈര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പി.കെ പോക്കര്‍ സ്വാഗതവും കൊട്ടാരത്ത് മുഹമ്മദ് നന്ദിയും പറഞ്ഞു.

About Unknown

This is a short description in the author block about the author. You edit it by entering text in the "Biographical Info" field in the user admin panel.
«
Next
Newer Post
»
Previous
Older Post

No comments

Leave a Reply