Select Menu

Slider

Powered by Blogger.

Widget#1

Widget#3

Widget#2

Widget#5

Widget#4

A

News

Top stories

Tech

Obituaries

Slider

Business

Videos

» » കടമേരിയില്‍ ബസ്‌ ഡ്രൈവറെ വെട്ടി പരിക്കേല്‍പിച്ചു
«
Next
Newer Post
»
Previous
Older Post

വടകര: ബസ്‌ ഡ്രൈവറായ യുവാവിനെ രാത്രി കടമേരിയില്‍ ഒരു സംഘമാളുകള്‍ വെട്ടി പരിക്കേല്‍പിച്ചു. കടമേരി മക്കള്‍മുക്ക്‌ വാടിക്കമീത്തല്‍ അഫ്‌സലിനാണ്‌ (26) വെട്ടേറ്റത്‌. സാരമായി പരിക്കേറ്റ അഫ്‌സലിനെ കോഴിക്കോട്‌ മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കോഴിക്കോട്‌-വടകര-ആയഞ്ചേരി റൂട്ടിലോടുന്ന സാനിയ ബസ്‌ ഡ്രൈവറായ അഫ്‌സല്‍ ചൊവാഴ്‌ച രാത്രി ബസ്‌ ഹാള്‍ട്ട്‌ ചെയ്‌ത ശേഷം സഹോദരന്റെ കാറില്‍ വീട്ടിലേക്കു പോകുമ്പോഴാണ്‌ സംഭവം. മാരകായുധങ്ങളുമായി കാര്‍ തടഞ്ഞ ശേഷം അക്രമികള്‍ അഫ്‌സലിനെ വെട്ടുകയായിരുന്നു. നിലവിളിയോടെ സമീപത്തെ വീട്ടിലേക്കു പാഞ്ഞുകയറിയതിനാല്‍ അക്രമികള്‍ പിന്മാറി. നാട്ടുകാര്‍ ഓടിക്കൂടിയപ്പോഴേക്കും അക്രമി സംഘം കടന്നുകളഞ്ഞു. കാക്കുനിയിലുള്ള പെണ്‍കുട്ടിയെ അഫ്‌സല്‍ പ്രേമിച്ചാണ്‌ വിവാഹം ചെയ്‌തത്‌. ഇരുകൂട്ടരുടെയും വീട്ടുകാര്‍ക്ക്‌ എതിര്‍പില്ലെങ്കിലും പെണ്‍കുട്ടിയുടെ ബന്ധു ഇത്‌ അംഗീകരിച്ചിരുന്നില്ല. ഇയാളുടെ നേതൃത്വത്തിലാണ്‌ അക്രമം നടത്തിയതെന്ന്‌ അഫ്‌സല്‍ പോലീസില്‍ മൊഴി നല്‍കി. ഇതു സംബന്ധിച്ച്‌ വടകര പോലീസ്‌ വധശ്രമത്തിന്‌ കേസെടുത്തു

About Unknown

This is a short description in the author block about the author. You edit it by entering text in the "Biographical Info" field in the user admin panel.
«
Next
Newer Post
»
Previous
Older Post

No comments

Leave a Reply