
ലോകത്തെവിടെയും സൗജന്യ ഇന്റര്‍നെറ്റ് ലോകത്തേക്കെത്തിക്കാന്‍ ഫേസ്ബുക്ക് രംഗത്തിറങ്ങിയിരിക്കുന്നു്. എല്ലായിടത്തും സൗജന്യ ഇന്റര്‍നെറ്റ് എന്നതാണ് ഫേസ്ബുക്കിന്റെ ലക്ഷ്യം. ഇത്തരമൊരു പദ്ധതിക്ക് ആഫ്രിക്കന്‍ രാജ്യമായ സാംബിയയില്‍ ഫേസ്ബുക്ക് തുടക്കം കുറിക്കുകയും ചെയ്തു. കൃത്രിമോപഗ്രഹങ്ങള്‍, ആളില്ലാ വിമാനങ്ങള്‍, മറ്റു സാങ്കേതിക സൗകര്യങ്ങള്‍ എന്നിവ ഉപയോഗിച്ചാണ് ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കുക. നിലവില്‍ സാംബിയയിലെ 15 ശതമാനം ജനങ്ങള്‍ മാത്രമാണ് ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നത്. Internet.org ആപ്ലിക്കേഷന്‍ വഴി ആര്‍ക്കും സൗജന്യമായി ഇന്റര്‍നെറ്റ് ആക്‌സസ് ചെയ്യാം. എന്നാല്‍ ഇന്റര്‍നെറ്റിന്റെ എല്ലാ സേവനങ്ങളും സൗജന്യമായി ലഭ്യമല്ല. തുടക്കത്തില്‍. ഫേസ്ബുക്ക്, ആരോഗ്യം, ജോലി സംബന്ധമായ വിവരങ്ങള്‍, വിക്കിപീഡിയ, പ്രാദേശിക വിവരങ്ങള്‍ എന്നിവ ഇതുവഴി ലഭ്യമാകും. ജോലി കണ്ടുപിടിക്കാനും ആരോഗ്യ വിവരങ്ങള്‍ക്കും വിജ്ഞാനത്തിനുമെല്ലാം ലോകത്തെല്ലാവരും ഇന്റര്‍നെറ്റ് ഉപയോഗിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഫേസ്ബുക്ക് ഉടമ മാര്‍ക്ക് സുക്കര്‍ബര്‍ഗ് പറഞ്ഞു. സാംബിയയിലെ പദ്ധതി എത്രത്തോളം വിജയിക്കുന്നുണ്ടെന്ന് മനസിലാക്കിയശേഷമാകും പദ്ധതി ലോകരാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കുക. മാര്‍ക്ക് സുക്കര്‍ബര്‍ഗ് പുതിയ ഒരു വിപ്ലത്തിനാണ് തുടക്കം കുറിച്ചതെന്നാണ് പല വിദഗ്ധരും ഇതേക്കുറിച്ച് പ്രതികരിച്ചത്. ലോകജനതയുടെ ജീവിത നിലവാരത്തെ തന്നെ പുതിയ പദ്ധതി മാറ്റിമറിക്കുമെന്നാണ് വിലയിരുത്തല്‍.
No comments