Select Menu

Slider

Powered by Blogger.

Widget#1

Widget#3

Widget#2

Widget#5

Widget#4

A

News

Top stories

Tech

Obituaries

Slider

Business

Videos

» » » കുട്ടികളെ തല്ലുന്നത് ശിക്ഷാര്‍ഹം
«
Next
Newer Post
»
Previous
Older Post

ന്യൂഡല്‍ഹി: മാതാപിതാക്കളോ രക്ഷിതാക്കളോ അധ്യാപകരോ കുട്ടിയെ തല്ലിയാല്‍ ഒരുപക്ഷേ, അഞ്ചു വര്‍ഷം വരെ ജയിലില്‍ കിടക്കേണ്ടി വരും. ചീത്ത വിളിക്കുന്നതിനും ശാരീരികമായി പീഡിപ്പിക്കുന്നതിനും ഇതുതന്നെയാണ് ശിക്ഷ. കോളജിലേക്ക് കടന്നുവരുന്ന പുതുമുഖങ്ങളെ റാഗ് ചെയ്യാന്‍ ഇറങ്ങിപ്പുറപ്പെടുന്ന സീനിയര്‍മാരും ഇനി സൂക്ഷിക്കണം. കേന്ദ്രസര്‍ക്കാര്‍ തയാറാക്കിയ ബാലനീതി-ശിശു സംരക്ഷണ ബില്ലിന്‍െറ കരാര്‍ പാര്‍ലമെന്‍റ് അതേപടി പാസാക്കിയാല്‍ അവര്‍ക്ക് മൂന്നു വര്‍ഷം തടവില്‍ കഴിയേണ്ടിവരും. കേന്ദ്ര സര്‍ക്കാര്‍ തയാറാക്കിയിരിക്കുന്ന പുതിയ ബാലനീതി ശിശുസംരക്ഷണ ബില്ലിലാണ് കുട്ടിയെ തല്ലിയാല്‍ മാതാപിതാക്കള്‍ക്കും, രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും ജയില്‍ ശിക്ഷ വ്യവസ്ഥ ചെയ്യുന്നത്. കേന്ദ്ര മന്ത്രി മനേക ഗാന്ധിയുടെ കീഴിലുള്ള വനിതാ ശിശുക്ഷേമ വകുപ്പാണ് 2000 ത്തിലെ ബാലനീതി നിയമം പൊളിച്ചെഴുതി പുതിയ ബില്ലിന്റെ കരട് തയാറാക്കിയിരിക്കുന്നത്. കരട് വിവിധ മന്ത്രാലയങ്ങളുടെ കൂടിയാലോചനക്ക് കഴിഞ്ഞ ദിവസം കൈമാറി. ഇതിനു ശേഷം മന്ത്രിസഭയുടെ അംഗീകാരത്തിന് വിധേയമായി പാര്‍ലമെന്‍റില്‍ അവതരിപ്പിക്കും.
അന്താരാഷ്ട്ര നിയമങ്ങളുടെയും തത്വസംഹിതകളുടെയും അടിസ്ഥാനത്തിലാണ് നിയമവ്യവസ്ഥകള്‍ പുതുക്കുന്നത്. കുട്ടികളെ മാനസികവും ശാരീരികവുമായി തളര്‍ത്തുന്ന വിധത്തിലുള്ള ശിക്ഷാരീതി നടപ്പാക്കുന്നവരെ വെറുതെവിടാന്‍ പാടില്ളെന്നാണ് കരട് ബില്ലിന്‍െറ അന്തസ്സത്ത. കുട്ടിയോട് ഇത്തരത്തില്‍ പെരുമാറിയെന്ന് ജുവനൈല്‍ കോടതി കണ്ടത്തെിയാല്‍ ആദ്യം ആറു മാസം തടവും പിഴയും ശിക്ഷ വിധിക്കാം. കുറ്റം ആവര്‍ത്തിക്കുന്നുവെന്നു കണ്ടാല്‍ ശിക്ഷയുടെ കാലാവധിയും പിഴയും ഉയരും. ശാരീരിക പീഡനം കടുത്ത മാനസിക സംഘര്‍ഷവും പരിക്കും ഉണ്ടാക്കിയാല്‍ പ്രതിക്ക് മൂന്നു വര്‍ഷം വരെ തടവും അര ലക്ഷം രൂപ പിഴയും വിധിക്കാം. എന്നിട്ടും മാനസാന്തരപ്പെടാതെ വന്നാല്‍ അടുത്ത കേസില്‍ ശിക്ഷ അഞ്ചു വര്‍ഷം തടവും ലക്ഷം രൂപ പിഴയുമാണ്.
ഭിന്നശേഷിയുള്ള കുട്ടികള്‍ക്ക് നേരെയാണ് അതിക്രമങ്ങളെങ്കില്‍ ശിക്ഷ ഇരട്ടിയാണ്. ബില്‍ പാര്‍ലമെന്‍റ് പാസാക്കിയാല്‍, കുട്ടികളെ ശാരീരികമായി പീഡിപ്പിച്ചു ശിക്ഷിക്കുന്നത് വിലക്കിയിട്ടുള്ള 40ഓളം രാജ്യങ്ങളിലൊന്നായി ഇന്ത്യയും മാറും. റാഗിങ് നടത്തുന്ന സീനിയര്‍ കുട്ടികളെ കലാലയത്തില്‍നിന്ന് നിര്‍ബന്ധമായും പുറത്താക്കണം. ഈ വിദ്യാര്‍ഥികള്‍ മാത്രമല്ല, കോളജ് മാനേജ്മെന്‍റും സംഭവത്തിന് ഉത്തരവാദികളായിരിക്കും. കലാലയത്തില്‍ റാഗിങ് നടക്കുകയും, അതുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ സ്ഥാപനം സഹകരിക്കാതിരിക്കുകയും ചെയ്താല്‍, മാനേജ്മെന്‍റ് ചുമതലയുള്ള ഉദ്യോഗസ്ഥരെ മൂന്നു വര്‍ഷത്തില്‍ കുറയാതെ ശിക്ഷിക്കാം, ലക്ഷം രൂപ പിഴയും ഈടാക്കാം. കുട്ടികളെ വില്‍ക്കുക, അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുക, മയക്കുമരുന്ന്-കള്ളക്കടത്ത് പോലുള്ള ആവശ്യങ്ങള്‍ക്ക് മറയാക്കുക എന്നിവയൊക്കെ കടുത്ത ശിക്ഷ ലഭിക്കുന്ന കുറ്റങ്ങളാണ്.
മാനഭംഗം, കൊല, ആസിഡ് ആക്രമണം, തട്ടിക്കൊണ്ടു പോകല്‍ തുടങ്ങിയവയില്‍ പങ്കാളിത്തമുള്ള, 18ല്‍ താഴെയുള്ളവരുടെ വിചാരണ ക്രിമിനല്‍ കോടതിയിലാക്കണം. പക്ഷേ, വധശിക്ഷയോ ജീവപര്യന്തമോ വിധിക്കാന്‍ പാടില്ല. കുട്ടികള്‍ക്ക് ശിക്ഷ നല്‍കുന്ന കാര്യത്തില്‍ വിവേചനാധികാരവും സാഹചര്യങ്ങളും നിരപരാധിത്വ സാധ്യതയുമൊക്കെ പരിഗണിക്കണമെന്നും കരടു ബില്ലില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. കുട്ടിയെ ബാധിക്കുന്ന ഏതു തീരുമാനത്തിലും, അവന്‍െറ/അവളുടെ ഭാഗം കേള്‍ക്കാനുള്ള ഉത്തരവാദിത്തം ബന്ധപ്പെട്ടവര്‍ക്കുണ്ട്. കുട്ടിയുടെ പ്രായത്തിനും പാകതക്കും പരിഗണന നല്‍കണം.

About Unknown

This is a short description in the author block about the author. You edit it by entering text in the "Biographical Info" field in the user admin panel.
«
Next
Newer Post
»
Previous
Older Post

No comments

Leave a Reply