Select Menu

Slider

Powered by Blogger.

Widget#1

Widget#3

Widget#2

Widget#5

Widget#4

A

News

Top stories

Tech

Obituaries

Slider

Business

Videos

» » ക്യാഷ്ബാക്ക് സൈറ്റുകളിലൂടെ നേട്ടമുണ്ടാക്കാം
«
Next
Newer Post
»
Previous
Older Post


ഓണ്‍ലൈനിലൂടെ ഷോപ്പിങ് നടത്തുന്നയാളാണോ നിങ്ങള്‍? എന്നാല്‍ ഇനിമുതല്‍ ക്യാഷ് ബാക്ക് വെബ്സൈറ്റുകളിലൂടെയാക്കാം ഓണ്‍ലൈന്‍ ഷോപ്പിങ്. ഇഷ്ടപ്പെട്ട സാധനങ്ങള്‍ വാങ്ങുന്നതിനൊപ്പം അതിന് നല്‍കിയ തുകയുടെ ചെറിയൊരു വിഹിതം തിരിച്ചുനേടാമെന്നതാണ് ഇതിന്റെ നേട്ടം.

നിങ്ങളുടെ പ്രിയപ്പെട്ട ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റുകളില്‍നിന്ന് തന്നെ ഉത്പന്നങ്ങള്‍ വാങ്ങാം. അതുപേക്ഷ, ക്യാഷ്ബാക്ക് സൈറ്റുകളിലൂടെയാവണമെന്ന് മാത്രം. ബാഗ്ഔട്ട്, ക്യാഷ്‌കരോ, പെന്നിഫുള്‍ എന്നിവയൊക്കെ ഇന്ത്യയിലെ പ്രമുഖ ക്യാഷ്ബാക്ക് സൈറ്റുകളാണ്. ഇതിലൂടെ ഉത്പന്നങ്ങള്‍ വാങ്ങുമ്പോള്‍ ഉത്പന്നമൂല്യത്തിന്റെ ഒരു ശതമാനം മുതല്‍ 50 ശതമാനം വരെയാണ് ക്യാഷ്ബാക്കായി മടക്കി നല്‍കുന്നത്. 250 രൂപ, 500 രൂപ തുടങ്ങിയ ചില നിശ്ചിത തുക എത്തുമ്പോള്‍ ആ പണം ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ടില്‍ എത്തിക്കുകയാണ് ചില സൈറ്റുകള്‍ ചെയ്യുന്നത്. മറ്റു ചിലതാകട്ടെ, ഈ തുക ഉപയോഗിച്ച് വീണ്ടും ഷോപ്പിങ് നടത്താന്‍ അവസരമൊരുക്കുന്നു.

സ്ഥിരമായി ഓണ്‍ലൈന്‍ ഷോപ്പിങ് നടത്തുന്നവര്‍ക്ക് ഗുണകരമാണ് ഇത്തരം ക്യാഷ്ബാക്ക് സൈറ്റുകള്‍. പ്രമുഖ സൈറ്റുകളായ ഫ്ലിപ്കാര്‍ട്ട്, മിന്‍ട്ര, ആമസോണ്‍ ഡോട്ട് ഇന്‍, ഇബേ ഡോട്ട് ഇന്‍, ജബോങ് എന്നിവയിലെ ഉത്പന്നങ്ങള്‍ ഇത്തരം ക്യാഷ്ബാക്ക് സൈറ്റുകളിലൂടെ വാങ്ങാവുന്നതാണ്. തങ്ങളുടെ വെബ്സൈറ്റിലേക്ക് കൂടുതല്‍ ഉപഭോക്താക്കളെ കൊണ്ടുവരുന്നതിനാല്‍ ഇവരിലൂടെ ലഭിക്കുന്ന വില്പനയ്ക്ക് അവര്‍ ചെറിയൊരു തുക കമ്മീഷന്‍ നല്‍കാറുണ്ട്. അതിലൊരു വിഹിതമാണ് ക്യാഷ്ബാക്ക് സൈറ്റുകള്‍ ഉപഭോക്താക്കള്‍ക്ക് മടക്കിനല്‍കുന്നത്. 

ക്യാഷ്ബാക്ക് ഓഫറുകള്‍ ലഭിക്കാന്‍ ഏറ്റവും മികച്ച ക്യാഷ്ബാക്ക് സൈറ്റുകള്‍ കണ്ടെത്തി അതില്‍ രജിസ്റ്റര്‍ ചെയ്യുകയാണ് വേണ്ടത്. ഒന്നോ രണ്ടോ സൈറ്റുകള്‍ ഇത്തരം ഓഫറുകള്‍ക്കായി പ്രയോജനപ്പെടുത്താം. രജിസ്ട്രേഷന്‍ തികച്ചും സൗജന്യമാണ്. രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞാല്‍ എപ്പോള്‍ വേണമെങ്കിലും നിങ്ങളുടെ യൂസര്‍ നെയിമും പാസ്വേര്‍ഡും ഉപയോഗിച്ച് സൈറ്റില്‍ കയറാം.

ഏതു ഉത്പന്നമാണോ വാങ്ങാന്‍ ഉദ്ദേശിക്കുന്നത് ആ ഉത്പന്നം സെര്‍ച്ച് ചെയ്ത് അതില്‍ ക്ലിക്ക് ചെയ്താല്‍ ഫ്ലിപ്കാര്‍ട്ട് പോലുള്ള ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റുകളുടെ പേജിലേക്കാവും പോകുക. അവിടെ നിന്ന് പര്‍ച്ചേസ് ഓര്‍ഡര്‍ നല്‍കുക. ഓര്‍ഡര്‍ പൂര്‍ത്തിയായാലുടന്‍ വാങ്ങിയ തുകയുടെ നിശ്ചിത ശതമാനം നിങ്ങളുടെ അക്കൗണ്ടില്‍ വരവുവയ്ക്കുന്നതാണ്. വാങ്ങുന്ന ഉത്പന്നം, ഇ-കൊമേഴ്സ് സൈറ്റ് എന്നിവയ്ക്കനുസരിച്ചായിരിക്കും ക്യാഷ്ബാക്കിന്റെ തോത്. 

ക്യാഷ്ബാക്ക് സൈറ്റുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ വിശ്വാസ്യത ഉള്ളതു തന്നെയാണ് എന്ന് ഉറപ്പാക്കേണ്ടതുണ്ട്. അല്ലെങ്കില്‍ തട്ടിപ്പിന് ഇരയായേക്കാം.

About Unknown

This is a short description in the author block about the author. You edit it by entering text in the "Biographical Info" field in the user admin panel.
«
Next
Newer Post
»
Previous
Older Post

No comments

Leave a Reply