Select Menu

Slider

Powered by Blogger.

Widget#1

Widget#3

Widget#2

Widget#5

Widget#4

A

News

Top stories

Tech

Obituaries

Slider

Business

Videos

» » സത്യൻ ചിത്രത്തിൽ മഞ്ജുവും മോഹൻലാലും
«
Next
Newer Post
»
Previous
Older Post


മലയാള സിനിമാ പ്രേമികൾക്കൊരു സന്തോഷവാർത്ത. വെള്ളിത്തിരയിൽ രണ്ടാം വരവ് മനോഹരമാക്കിയ നടി മഞ്ജു വാര്യരും മലയാളികളുടെ സൂപ്പർ സ്റ്റാർ മോഹൻലാലും വീണ്ടും ഒന്നിക്കുന്നു. മലയാളികൾക്ക് മികച്ച സിനിമകൾ സമ്മാനിച്ച സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് ഈ താരപ്രതിഭകളുടെ സംഗമം. രഞ്ജൻ പ്രമോദിന്റേതാണ് തിരക്കഥ. ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല. ഒരു ഫാമിലി എന്റർടെയ്നറായാണെങ്കിലും കുടുംബകഥ ആയിരിക്കില്ല സിനിമയുടെ പ്രമേയമെന്ന് രഞ്ജൻ കേരളകൗമുദി ഓൺലൈനിനോട് പറഞ്ഞു. മോഹൻലാലിനെ നായകനാക്കി ജോഷി സംവിധാനം ചെയ്യുന്ന ലൈലാ ഓ ലൈല എന്ന സിനിമയ്ക്കു ശേഷം ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങും. 
മറ്റു താരങ്ങളെയൊന്നും തീരുമാനിച്ചിട്ടില്ല.
ക്രിസ്‌മസിന് ചിത്രം തീയേറ്ററുകളിലെത്തും. ആന്റണി പെരുന്പാവൂരിന്റെ നിർമാണ കന്പനിയായ ആശീർവാദ് സിനിമാസാണ് ഈ ചിത്രം നിർമിക്കുന്നത്.
ലാൽ ജോസ് സംവിധാനം ചെയ്ത മീശ മാധവൻ,​ ജോഷി സംവിധാനം ചെയ്ത നരൻ,​ സത്യൻ അന്തിക്കാടിന്റെ തന്നെ അച്ചുവിന്റെ അമ്മ,​ മനസിനക്കരെ തുടങ്ങിയ സൂപ്പർഹിറ്റ് സിനിമകൾക്ക് തിരക്കഥ ഒരുക്കിയത് രഞ്ജൻ പ്രമോദായിരുന്നു. 

മോഹൻലാലും മഞ്ജുവും കേന്ദ്ര കഥാപാത്രങ്ങളാവുന്ന സിനിമയ്ക്ക് തിരക്കഥ 
ഒരുക്കുകയെന്നത് വെല്ലുവിളിയാണെന്ന് രഞ്ജൻ പറഞ്ഞു. 

14 വർഷത്തിന് ശേഷം സിനിമയിലേക്ക് മടങ്ങിയെത്തിയ മഞ്ജു അഭിനയിച്ച ഹൗ ഓൾഡ് ആർ യു എന്ന സിനിമ വൻ വിജയമാണ് നേടിയത്. ഫഹദ് ഫാസിലും അമല പോളും കേന്ദ്ര കഥാപാത്രങ്ങളായ ഒരു ഇന്ത്യൻ പ്രണയകഥ എന്ന സിനിമയാണ് സത്യൻ അന്തിക്കാട് ഒടുവിൽ സംവിധാനം ചെയ്തത്. 

About Unknown

This is a short description in the author block about the author. You edit it by entering text in the "Biographical Info" field in the user admin panel.
«
Next
Newer Post
»
Previous
Older Post

No comments

Leave a Reply