കോഴിക്കോട്: വിവാദങ്ങള്‍ക്കും ഏറ്റുമുട്ടലിനുമൊടുവില്‍ കാലിക്കറ്റ് വൈസ് ചാന്‍സലര്‍ ഡോ. അബ്‌ദുള്‍ സലാം രാജിക്ക്. വി.സിയും സിന്‍ഡിക്കേറ്റംഗങ്ങളും ഭരണാനുകൂല സംഘടനകളുള്‍പ്പെടെ വിവിധ യൂണിയനുകളും തമ്മിലുള്ള ഭിന്നത പരിഹരിക്കാന്‍ ഇന്നലെ തിരുവനന്തപുരത്തു വിളിച്ചുചേര്‍ത്ത യോഗത്തിലാണു വി.സി. രാജിസന്നദ്ധത അറിയിച്ചത്. അതേസമയം വി.സിക്കെതിരായി ഉന്നയിച്ച ആരോപണങ്ങളൊന്നും തെളിയിക്കാന്‍ വിമര്‍ശകര്‍ക്കായില്ല. വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്‌ദുറബ്ബിന്റെയും മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടിയുടെയും സാന്നിധ്യത്തിലായിരുന്നു യോഗം. ചുമതലയേറ്റതുമുതല്‍ സര്‍വകലാശാലയിലെ യൂണിയന്‍ മേധാവിത്വത്തിനെതിരേ വി.സി. ഒറ്റയാള്‍ പോരാട്ടത്തിലായിരുന്നു. ജീവനക്കാര്‍ക്കു പഞ്ചിംഗ് അടക്കമുള്ള പരിഷ്‌കാരങ്ങള്‍ ഏര്‍പ്പെടുത്തിയതുമുതല്‍ സമര പരമ്പരകളാണ് അരങ്ങേറിയത്. നിയമനങ്ങളിലും മറ്റും യൂണിയനുകളേയും സിന്‍ഡിക്കേറ്റിനേയും അപ്രസക്‌തമാക്കിയുള്ള നിലപാടുകളായിരുന്നു വി.സിയുടേത്. ഇതിനേതിരേ ഭരണാനുകൂല സംഘടനകളടക്കം കടുത്ത പ്രതിഷേധത്തിലായിരുന്നു. എന്നാല്‍ ചുമതലയേല്‍പ്പിച്ച ലീഗ് നേതൃത്വത്തില്‍നിന്നും വിദ്യാഭ്യാസവകുപ്പില്‍നിന്നും കാര്യമായ സമ്മര്‍ദമുണ്ടാകാതിരുന്നത് അബ്‌ദുല്‍ സലാമിന് ഗുണമായി. നിര്‍ണായക തീരുമാനങ്ങള്‍പോലും നടപ്പാക്കാനാവാതെ സര്‍വകലാശാലാഭരണം പ്രതിസന്ധിയിലായിരുന്നു. കഴിഞ്ഞ ദിവസം നടന്ന സിന്‍ഡിക്കേറ്റ് യോഗം ഭിന്നത മൂലം മാറ്റിവയ്‌ക്കുകയായിരുന്നു. 18നു വീണ്ടും യോഗം നടക്കാനിരിക്കെയാണു സിന്‍ഡിക്കേറ്റ് അംഗങ്ങളെയും വി.സിയേയും പ്രശ്‌നപരിഹാരത്തിനായി തിരുവനന്തപുരത്തേക്കു വിളിപ്പിച്ചത്. തുല്യപദവി നല്‍കാമെന്ന ഉറപ്പിലാണ് വി.സി. രാജിക്കു തയാറായാതെന്നാണു സൂചന.
കാലിക്കറ്റ് വി.സി. രാജിസന്നദ്ധത അറിയിച്ചു

No comments