ന്യൂഡല്‍ഹി: പ്രിയങ്കാ ഗാന്ധിയെ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയാക്കി കോണ്‍ഗ്രസില്‍ വന്‍ അഴിച്ചുപണിക്ക് ആലോചന. തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ പ്രിയങ്കയെ പാര്‍ട്ടിയുടെ മുന്‍നിരയിലേക്ക് കൊണ്ടു വരണമെന്ന് കോണ്‍ഗ്രസ് നേതാക്കളില്‍നിന്ന് ആവശ്യമുയര്‍ന്നിരുന്നു. തിരഞ്ഞെടുപ്പ് പരാജയത്തെക്കുറിച്ച് പരിശോധിക്കുന്ന എ.കെ.ആന്റണി സമിതിക്ക് മുന്നില്‍ ഈ ആവശ്യം ഉന്നയിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് നിയമസഭാ തിരഞ്ഞെടുപ്പില്‍ വന്‍ അഴിച്ചുപണി നടത്താന്‍ കോണ്‍ഗ്രസ് ആലോചിക്കുന്നത്. പ്രിയങ്കാ ഗാന്ധിയെ ജനാര്‍ദ്ദന്‍ ദ്വിവേദിക്ക് പകരം സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയാക്കുകയോ ഉത്തര്‍പ്രദേശ് പിസിസി പ്രസിഡന്റ് ആക്കുകയോ ചെയ്യാനാണ് ആലോചന. ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സജീവമായിരുന്ന പ്രിയങ്കാ ഗാന്ധി നേതൃനിരയിലേക്ക് വരണമെന്ന് രാജ്യത്തിന്റെ വിവിധ കോണുകളില്‍ നിന്ന് ആവശ്യമുയര്‍ന്നിരുന്നതാണ്.
പ്രിയങ്കാ ഗാന്ധി കോണ്‍ഗ്രസ് നേതൃനിരയിലേക്ക്

No comments