Select Menu

Slider

Powered by Blogger.

Widget#1

Widget#3

Widget#2

Widget#5

Widget#4

A

News

Top stories

Tech

Obituaries

Slider

Business

Videos

» » ഗര്‍ഭാശയ അര്‍ബുദം മുസ്ലിം സ്‌ത്രീകളില്‍ കുറവെന്ന്‌ പഠനം
«
Next
Newer Post
»
Previous
Older Post

മുംബൈ: ഇന്ത്യയില്‍ ഗര്‍ഭാശയ അര്‍ബുദം (cervical cancer) മറ്റു മതസ്ഥരെ അപേക്ഷിച്ച്‌ മുസ്ലിം സ്‌ത്രീകളെ ബാധിക്കുന്നത്‌ കുറവാണെന്ന്‌ പഠനം. സെന്റര്‍ ഫോര്‍ ഗ്ലോബല്‍ ഹെല്‍ത്ത്‌ റിസര്‍ച്ചും മുംബൈയിലെ ടാറ്റ മെമ്മോറിയല്‍ ഹോസ്‌പിറ്റലും അടക്കമുള്ള അന്താരാഷ്ട്ര സ്ഥാപനങ്ങള്‍ ചേര്‍ന്ന്‌ നടത്തിയ പഠനത്തിലാണ്‌ ശ്രദ്ധേയമായ ഈ നിരീക്ഷണമുള്ളത്‌. ലൈംഗിക ബന്ധം പുലര്‍ത്തുന്ന സ്‌ത്രീകളിലാണ്‌ ഈ രോഗം അധികവും കാണപ്പെടുന്നത്‌. ഗര്‍ഭാശയ അര്‍ബുദംകാരണം ഇന്ത്യയില്‍ ഓരോ ഏഴു മിനുട്ടിലും ഒരാള്‍ വീതം മരണപ്പെടുന്നുണ്ടെന്ന്‌ കണക്കുകള്‍ പറയുന്നു. അര്‍ബുദം സംബന്ധിച്ച ഇന്ത്യയിലെ ആദ്യത്തെ സമഗ്ര പഠനമാണിത്‌.

ലൈംഗിക ശുചിത്വക്കുറവാണ്‌ ഗര്‍ഭാശയ അര്‍ബുദം ബാധിക്കാനുള്ള ഒരു പ്രധാന കാരണം. ഭര്‍ത്താക്കന്മാരുടെ ചേലാകര്‍മമാണ്‌ മുസ്ലിം സ്‌ത്രീകളില്‍ അര്‍ബുദ സാധ്യത കുറയാന്‍ കാരണമെന്ന്‌ പഠനത്തില്‍ പങ്കാളിയായ ടാറ്റ ഹോസ്‌പിറ്റലിലെ ഡോ. രാജേന്ദ്ര ബദ്‌വെ പറയുന്നു. എച്ച്.പി.വി വൈറസിന്റെ വ്യാപന സാധ്യത ചേലാകര്‍മം ചെയ്‌തവരില്‍ കുറവാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

വടക്കുകിഴക്കന്‍ ഇന്ത്യക്കാര്‍ക്ക്‌ മറ്റ്‌ ഭാഗങ്ങളില്‍ ഉള്ളവരേക്കാള്‍ അര്‍ബുദ സാധ്യത കൂടുതലാണെന്നും ഗ്രാമങ്ങളേക്കാള്‍ നഗരങ്ങളിലാണ്‌ അര്‍ബുദം കാണപ്പെടുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഗ്രാമീണ മേഖലകളില്‍ രോഗം കുറവാണെങ്കിലും, രോഗം രോഗത്തിലേക്ക്‌ നയിക്കുന്ന പ്രവണതയാണ്‌ കാണുന്നത്‌.

പുകയില ഉപയോഗം തന്നെയാണ്‌ അര്‍ബുദത്തിന്‌ കാരണമാകുന്ന ഏറ്റവും വലിയ വില്ലന്‍. അര്‍ബുദ മരണത്തിലെ 70 ശതമാനവും 30-നും 69-നുമിടയില്‍ പ്രായമുള്ളവരാണ്‌. പാശ്ചാത്യ രാജ്യങ്ങളെ അപേക്ഷിച്ച്‌ ഇന്ത്യയില്‍ പുരുഷന്മാരില്‍ നാല്‍പ്പത്‌ ശതമാനവും സ്‌ത്രീകളില്‍ മുപ്പത്‌ ശതമാനവും അര്‍ബുദ സാധ്യത കുറവാണ്‌. പക്ഷേ, പാശ്ചാത്യലോകത്ത്‌ എഴുപത്‌ വയസ്സിനു മുകളിലുള്ളവരാണ്‌ കൂടുതലായും അര്‍ബുദംമൂലം മരിക്കുന്നത്‌. ഇന്ത്യയില്‍ സ്ഥിതി അതല്ല.

മുന്‍കരുതലിന്റെ അഭാവവും രോഗത്തെപ്പറ്റി വിവരമില്ലാത്തതും ഇന്ത്യയില്‍ അര്‍ബുദത്തിന്റെ വ്യാപനത്തിന്‌ കാരണമാവുന്നു. ദരിദ്രരിലും നിരക്ഷരരിലും ബോധവല്‍ക്കരണം നടത്തിയാല്‍ രോഗത്തെ വലിയൊരളവോളം നിയന്ത്രിക്കാം. അഭ്യസ്ഥ വിദ്യരല്ലാത്ത പുരുഷന്മാരില്‍ ലക്ഷത്തില്‍ 106 പേര്‍ക്കും സ്‌ത്രീകളില്‍ 107 പേര്‍ക്കും രോഗം ബാധിക്കുമ്പോള്‍ ഉന്നത വിദ്യാഭ്യാസമുള്ളവരില്‍ പുരുഷന്മാരില്‍ ലക്ഷത്തില്‍ 46-ഉം സ്‌ത്രീകളില്‍ 43-ഉം ആണ്‌ രോഗ ബാധിതര്‍.

About Unknown

This is a short description in the author block about the author. You edit it by entering text in the "Biographical Info" field in the user admin panel.
«
Next
Newer Post
»
Previous
Older Post

No comments

Leave a Reply