Select Menu

Slider

Powered by Blogger.

Widget#1

Widget#3

Widget#2

Widget#5

Widget#4

A

News

Top stories

Tech

Obituaries

Slider

Business

Videos

» » » » » » » തിളക്കുന്ന അരിയിൽ കല്ല്‌ വാരിയിടരുത്.. (പ്രതികരണം)
«
Next
Newer Post
»
Previous
Older Post

നാദാപുരം കോളേജിന് വേണ്ടി രാവും പകലും ഓടി നടക്കുന്ന  സൂപ്പി നരിക്കാട്ടെരി എന്ന നാദാപുരത്തിൻറെ വികസന നായകനെ സോഷ്യൽ മീഡിയകളിൽ  പരിധി ലംഘിച്ച് വിമർശിക്കുന്ന ചില എഴുത്തുകൾ വായിച്ചപ്പോൾ ഉണ്ടായ ഈ പ്രതികരണത്തിൽ  ആർക്കെങ്കിലും വിഷമം തോന്നിയെങ്കിൽ ക്ഷമാപണത്തോടെ,,,,
     ഒരു നാടിൻറെ ഏറെ കാലത്തെ സ്വപ്ന സാക്ഷാത്കാരമായ  നാദാപുരം  സർക്കാർ  കോളേജ് യാഥാർത്യമാകുന്നതിനുള്ള ഒരുക്കങ്ങൽ പുരോഗമിക്കുന്നതിനിടയിൽ നിസ്സാരമായ വിഷയങ്ങൾ ഊതി വീർപ്പിച്ച് ആഘോഷമാക്കുന്നവരോട് ഒരു കാര്യം ആമുഖമായി പറയാം  ദയവു ചെയ്ത്  തിളക്കുന്ന അരിയിൽ കല്ല്‌ വാരിയിടരുത്. ഒരു ഗവ: കോളേജ്‌ എന്ന്‌ പറയുന്നത്‌ സർക്കാരിൻറെ ഔദാര്യമായി ഇരുന്നിടത്ത് വിളമ്പിതാരാനുള്ള ചുറ്റുപാടല്ല ഇന്ന് നിലവിലുള്ളത്. അതിന് ഇനിയും വർഷങ്ങൾ കാത്തിരിക്കേണ്ടി വരുമെന്ന ആശങ്കയാണ് ഈ സ്വപ്ന സാക്ഷാത്കാരം എത്രയും പെട്ടെന്ന് പൂർത്തീകരിക്കാനും അടിസ്ഥാന സൗകര്യങ്ങൾ  ഒരുക്കാനും ജനകീയ കമ്മിറ്റി രൂപീകരിച്ച് ഒന്നരക്കോടിയുടെ ഫണ്ടുണ്ടാക്കാൻ നേതാക്കളുടെ നേതൃത്വത്തിൽ മുന്നിട്ടിറങ്ങിയത്. ഇത്‌  എല്ലാവരും കൂടിയെടുത്ത ഒരു തീരുമാനമായിരുന്നു. ആദ്യ ഘട്ട ധന സമാഹരണത്തിൻറെ വിലയിരുത്തൽ നടത്തുന്ന ഒരു ചടങ്ങിൽ  കിട്ടിയ സംഖ്യയും, പിരിവിൻറെ പ്രതികരണവും പങ്കു വെച്ചത്‌ ഒരു വലിയ തെറ്റായി കേട്ടു നിന്നവർക്ക്പോലും തോന്നിയിട്ടില്ല. കാരണം വിവിധ സ്ഥലങ്ങളിലെ ഫണ്ട്‌ പിരിവിൻറെ പുരോഗതിയെ കുറിച്ച് പറയുന്നതിനിടയിൽ വന്ന ഒരു പരാമർശം,,  അഥവാ  തെറ്റുണ്ടെങ്കിൽ അത് തിരുത്താനും, തിരുത്തിക്കാനും അവസരമുണ്ട്‌.  പക്ഷേ  ഒരു നാടിനെ അപമാനിച്ചു എന്ന രീതിയിൽ  പ്രചാരണം നടത്തി പ്രാദേശിക വികാരം സൃഷ്ട്ടിക്കുകയും, ഒരു ജനകീയ നേതാവിനെ താറടിക്കാനും, സോഷ്യൽ മീഡിയയിൽ എന്തും വിളിച്ചു പറയാനുമുള്ള    ശ്രമങ്ങൾ ഭൂഷണമല്ല .  ഒരു കാര്യത്തിന് ഇറങ്ങിയാൽ അത് വിജയം കാണുന്നത് വരെ  മുന്നിൽ നിൽക്കും.  പറയേണ്ടത് പറയേണ്ട  വേദിയിൽ  പറയും, അതെല്ലാതെ അങ്ങാടിയിൽ പറയാറില്ല.
ആ ശൈലി തന്നെയാണ്  സൂപ്പി നരിക്കാട്ടെരിയെയും, നാദാപുരം പഞ്ചായത്തിനെയും വ്യത്യസ്ഥ മാക്കിയത്. കേരളത്തിലെ 978 ഗ്രാമ പഞ്ചായത്തുകളിൽ ഒന്നാമത്തെത്താൻ നാദാപുരത്തെ പ്രാപ്തമാക്കിയതും ഈ  നിശ്ചയദാർഡ്യം തന്നെ.    
   
     പിന്നെ      നാദാപുരം മണ്ഡലത്തിൽ  ഒരു സർക്കാർ കോളേജ് വരുമ്പോൾ  അത് വിലങ്ങാട്മലയിലോ, ചുഴലിക്കുന്നിലോ ആകരുതെന്നത് ഒരു പൊതു വികാരമായിരുന്നു. വിശാലമായ നാദാപുരം മണ്ഡലത്തിലെ ഏതു കോണിൽ നിന്നും പ്രയാസമില്ലാതെ  എത്തിപ്പെടാൻ കഴിയും എന്നതായിരുന്നു    നാദാപുരം  പഞ്ചായത്തിലെ തെരുവൻപറമ്പിലെ കിണംബ്ര കുന്ന്  കോളേജിന് വേണ്ടി മാർക്ക് ചെയ്യപ്പെടാൻ കാരണമായത്.  ഇതിനുപിന്നിലും സൂപ്പിയുടെ കളിയുണ്ടെന്ന് പറയുന്നവർ അറിയുക, കരയുന്ന കുഞ്ഞിനേ പാലുള്ളൂ എന്നത് പറഞ്ഞത് പോലെ  ഈ വിഷയത്തിൽ സൂപ്പി സാഹിബ്‌ ഇടപെടൽ നടത്തിയിട്ടുണ്ടെങ്കിൽ  ആ കളി നാദാപുരത്തിൻറെ നന്മക്ക് വേണ്ടിയായിരുന്നു.  ഇതിലും അനുയോജ്യമായ ഒരു സ്ഥലം മറ്റൊരു കുന്നിലും കാണില്ല. ഒരു പുഴയുടെ അകലം മാത്രമേയുള്ളൂ വാണിമേൽ പഞ്ചായത്തിൽ എത്താൻ.. അൽപ്പം അകലെ വളയം, ചെക്യാട്  പഞ്ചായത്തുകൾ  .. നരിപ്പറ്റ, കായക്കൊടി എന്നിവിടങ്ങളിൽ നിന്ന്എത്തിച്ചേരാനും കുറുക്കു വഴികൾ. അതിലെല്ലാം ഉപരിയായി   ഒരു ദേശത്തിൻറെ കരിഞ്ഞ കിനാവിനും, കണ്ണീരിനും  മൂഖസാക്ഷിയായിരുന്നു  ഈ കുന്നും പരിസരങ്ങളും...
ഒരു വേള  നിറത്തിൻറെയും,  രാഷ്ടീയത്തിൻറെയും  പേരിൽ മനുഷ്യൻ സ്വന്തം സഹോദരനെ തിരിച്ചറിയാതായപ്പോൾ നിസ്സഹായരുടെ  കണ്ണുനീർകൊണ്ട്  കിണംബ്രയുടെ മണ്ണും  കുതിർന്നിട്ടുണ്ടാകും. ആനുകൂല്യങ്ങളും, സർക്കാർ പദ്ധതികളും ഈ മണ്ണിൽ കൊണ്ടുവരുമെന്ന പ്രഖ്യാപനത്തിന് അന്നും പഞ്ഞമുണ്ടായിരുന്നില്ല.  അനിശ്ചിതങ്ങൾ വഴി മാറി പ്രകൃതി രമണീയമായ ഈ  കുന്നിൻ ചെരുവിൽ ലക്ഷ്യം പൂവണിയുമ്പോൾ  കലാപത്തിന്റെ കയ്പ്പുനീർ ഏറെ അനുഭവിക്കേണ്ടി വന്ന  തെരുവൻ പറമ്പ് എന്ന കൊച്ചു ഗ്രാമവും, പരിസര പ്രദേശങ്ങളും ആഹ്ലാദതിമിർപ്പിലലിയുകയായിരുന്നു. കാക്കിയണിഞ്ഞവർ ബോംബുകൾ തേടി  എത്തിയ കുന്നിൻ ചെരുവിൽ നാടിൻറെ നാനാ ഭാഗങ്ങളിൽ നിന്നും അക്ഷര മുത്തുകൾ തേടി വിദ്യാർഥികളെത്തുന്ന ഒരു കാലത്തിനായി ഈ ഗ്രാമവും, നാട്ടുകാരും  കണ്ണും നട്ട് കാത്തിരിക്കുകയാണ്.  കണ്ണീരും, വെണ്ണീരുമില്ലാത്ത നാദാപുരത്തിൻറെ  പുതിയ ചരിതത്തിനുള്ള കാഹളമായി എത്രയും വേഗം ഈ സംരംഭം യഥാർത്യമാക്കുന്നതിന്  നാദാപുരം എം.എൽഎ. ഇ.കെ വിജയനും , സൂപ്പി നരിക്കാട്ടെരിയും, മൂസ്സ മാസ്‌റ്റരുമെല്ലാം റസീറ്റുമായി ജനങ്ങളിലേക്ക് ഇറങ്ങിയത്‌.   ഒരു  വലിയ വിദ്യാഭ്യാസ സമുച്ചയം ഇവിടെ വളർന്ന് പന്തലിക്കുമ്പോൾ മാറുന്നത് ഒരു മലയോര മേഖലയുടെ മുഖച്ചായ  തന്നെയായിരിക്കും, മാത്രമല്ല  എന്നും അവഗണനകൾ മാത്രം നേരിടേണ്ടി വന്ന കല്ലാച്ചി-വാണിമേൽ റോഡിൻറെ സമഗ്രവികസനത്തിനും ഈ സംരംഭം അവസരമൊരുക്കും.  ഒപ്പം ഈ ദേശത്തിൻറെ  തൂലികയിൽ അലിഞ്ഞുപോയ ഏതോ ദുരിത സ്പർശത്തിന്റെ മണവും അലിഞ്ഞില്ലാതാവുകയാണ്.  പകരം  അത്മാഭിമാനത്തിൻറെ ഉയർത്തെഴുനേൽപ്പായി ഉന്നത വിദ്യയുടെ കവാടങ്ങൾ ഇവിടെ തുറക്കട്ടെ . ഈ ലക്ഷ്യത്തിൽ നാം ഒന്നാണ്. അതിർ വരമ്പുകൾ വരച്ച് നാം ചെറുതാകരുത്. അഭിമാനത്തിന് മുന്നിൽ കോടികൾ നമുക്ക് ഭാരമാവില്ല. ഈ ലക്ഷ്യത്തിന് വേണ്ടി  കയ്യും, മെയ്യും മറന്ന്  നമുക്കൊരുമിക്കാം..  നാദാപുരത്തിൻറെ  ഒരായിരം പ്രതീക്ഷയുടെ പൂമൊട്ടുകൾ വിരിയുന്ന ഈ   അക്ഷരകേന്ദ്രം അതിവേഗം ഉദിച്ചുയരട്ടെ എന്നാശംസിക്കം.
                                               റാഷിദ്‌ പി.കെ കുമ്മങ്കോട്
                                               (എഡിറ്റർ നാട്ടുവിശേഷം)
ഇതിനോട് കൂട്ടി വായിക്കേണ്ട ഒരു വാണിമേൽ സ്വദേശിയുടെ പ്രതികരണം

Mujeeb Rahman
7 hrs
".........വാണിമേൽ എന്നു കേട്ടാലോ തിളക്കണം ചോര ഞരമ്പുകളിൽ " എന്ന് മാറ്റി പാടാനാണ് കഴിഞ്ഞ രണ്ടു ദിവസങ്ങളിലെ നാദാപുരം ഗവോര്മെന്റ്റ് കോളേജുമായി ബന്ധപെട്ട വിവാദങ്ങളും അതിന് നമ്മുടെ ഗ്രൂപ്പ്‌ മെമ്പർമാർ നല്കിയ പ്രതികരണങ്ങളും വായിച്ചപ്പോൾ തോന്നിയത. വളരെ വികാരപരമായി പ്രതികരിച്ചവരുടെ പ്രതികരണങ്ങളിൽ നിന്നും മനസ്സിലാകിയ ചില കാര്യങ്ങൾ ...
1 - നാദാപുരം ഗോവെർമെന്റ്റ് കോളേജിന് ആവിശ്യമായ സ്ഥലം കണ്ടെത്തേണ്ടതും ബിൽഡിംഗ്‌ നിര്മ്മികേണ്ടതും സര്കാരിന്റെ ചുമതല ആകുന്നു.അനാവിശ്യ ചിലവുകൾ ചുരുക്കി സര്കാരിനു പണം കണ്ടെത്താം. പ്രദേശത്തെ ജനങ്ങളോട് പണത്തിന് ചോദികരുത് .
2-കോളേജിന് ആവിശ്യമായ സ്ഥലംസൗജന്യമായി ആദ്യം വാഗ്ദാനം നല്കിയത് വാണിമൽ ഗ്രാമ പഞ്ചായത്ത്. പിന്നീട് നമ്മുടെ വിദ്യാഭ്യാസ പുരോഗതിയിൽ അസൂയ പൂണ്ടവർ പദ്ധതി മറ്റു സ്ഥലത്തേക്ക് കൊണ്ട് പോയി. അത് കൊണ്ട് വാണിമേൽ നിവാസികളോട് പണം ആവിശ്യപെടാൻ അർഹതയില്ല.
3- സ്കൂളുകളും കോളേജുകളും ഇല്ലാത്ത കാലത്തും ഞങ്ങൾ ദൂരെ പോയി വിദ്യാഭ്യാസം നേടിയിടുണ്ട് . അത് കൊണ്ട് ഈ കോളേജ് ഇല്ലെങ്കിലും വാനിമേല്കാർ പഠികും .....(ന്യൂ jeneration)
ഇനി അല്പ്പം ഫ്ലാഷ് ബാകിലേക് ......
ഗോവെർമെന്റ്റ് കോളേജുകളോ എയ്ഡഡ കോല്ലെജുകാലോ ഇല്ലാത്ത അസംബ്ലി നിയോജക മണ്ഡലങ്ങളിൽ ഒരു ഗൊവെർമെന്റ് കോളേജ് അനുവദികുക എന്ന സർകാരിന്റെ നയപരമായ ഒരു തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് നാദാപുരത്ത് നമുക്ക് കോളേജ് അനുവദിച്ച് കിട്ടിയത്. ദനകാര്യ വകുപ്പിന്റെ എതിര്പ്പിനെ മറികടന്നും സർക്കാർ ഈ നയപരമായ തീരുമാനം എടുത്തപ്പോൾ ചില നിബന്ധനകൾ വെച്ചിരുന്നു. അനുവദിക്കുന്ന പുതിയ കോളേജുകളുടെ അടിസ്ഥാന ആവിശ്യങ്ങല്കുള്ള എല്ലാ ചിലവുകളും സര്കാരിനു വഹിക്കാൻ സാദികില്ല .അതാത് പ്രദേശത്ത ഗ്വവെര്മെന്റിനു സ്ഥലം ഉണ്ടെങ്കിൽ ആ സ്ഥലം ഉപയോഗപെടുതുകയും ഇല്ലെങ്കിൽ MLA യുടെ
നേതിര്ത്വതിൽ സ്ഥലം കണ്ടെത്തി സൗജന്യമായി ഗെവേര്മെന്റിനു കോളേജ് ആരംഭിക്കാൻ ലഭ്യമാകി കൊടുകേണ്ടതുമാകുന്നു. സ്ഥലം ലഭിച്ചാൽ MLA യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും ആദ്യ ഗദു ആയി 5 കോടി രൂപ ഇതിനു നീകി ഉപയോകപെടുതുകയും ചെയ്യാം.അപ്പോൾ ഏറെ നാളത്തെ രോദനത്തിന് ശേഷം അനുവദിച്ച് കിട്ടിയ ഈ കോളേജ് പ്രവര്തനമാകേണ്ടത് നിയോജക മണ്ഡലത്തിലെ ജനങ്ങളുടെ ആവിശ്യമാണ്.സര്കാരിന്റെ അല്ല. അതിനാൽ തന്നെ പദ്ധതിയുമായി സഹകരികേണ്ടത് പ്രദേശത്തെ ജനങ്ങളുടെ കടമയാകുന്നു.ഇപ്രകാരം കോളേജിന് ആവിശ്യമായ സ്ഥലം ലഭ്യമാകും എന്ന് നാദാപുരം ഗ്രാമ പഞ്ചായത്ത് സർകാരിന് ഉറപ്പ് കൊടുത്തതിന്റെ പാശ്ചാത്തലത്തിൽ ആണ് കോളേജ് തുടങ്ങുന്നതിന്റെ പ്രാരഭ ഘട്ടവുമായി സർക്കാർ മുന്പോട്ട് പോയത്. ഈ ആവിശ്യത്തിനുള്ള സ്ഥലം കണ്ടെത്തുകയും പണം ശേഖരിക്കാൻ MLA ചെയർമാൻ,സൂപി കന്വീരർ,മുല്ലപള്ളി മുഖ്യ രക്ഷാധികാരി ,പി പി കുഞ്ഞികൃഷ്ണൻ ട്രഷറർ ആയി ഒരു സ്പോന്സേരിംഗ് കമ്മിറ്റി രൂപീകരികുകയും ചെയ്തു.നിയോജക മണ്ഡലത്തിലെ എല്ലാ ഗ്രാമ പഞ്ചായത്തിലെയും ജനങ്ങളുടെ സഹകരണത്തോടെ പണം കണ്ടെതുവാനയിരുന്നു തീരുമാനം .ഇതിന് വേണ്ടി ഓരോ വാര്ഡ് കേന്ദ്രീകരിച്ചു ജനങ്ങളിൽ അവബോധം ഉണ്ടാകാൻ എല്ലാ മാര്ഗങ്ങളും സ്വീകരികെണ്ടാതുണ്ടായിരുന്നു. പൊതു സ്ഥലങ്ങളിൽ ബോർഡുകൾ വെച്ചും പരസ്യങ്ങൾ നല്കിയും ജനങ്ങളിൽ ഇതിന്റെ സന്ദേശം എത്തികുകയും പരമാവദി ആളുകളെ പങ്കെടുപ്പിച്ചു പദ്ധതി വിജയിപ്പിക്കാൻ മറ്റു പഞ്ചായത്തുകൾ ശ്രമിച്ചപ്പോൾ വാണിമേൽ പഞ്ചായത്ത് ഇതിൽ നിന്ന് അല്പം പിറകോട്ടു പോകുകയും നിസംഗത
കാണിച്ചു എന്നുള്ളതാണ് ഇവിടെ വിമര്ശന വിധേയമായത്. കൂടാതെ എല്ലാ അദ്ധ്യാപകരിൽ നിന്നും ഒരു ദിവസത്തെ ശമ്പളം collect ചെയ്യാനും തീരുമാനിച്ചിരുന്നു. മറ്റു പഞ്ചായത്ത് കളിൽ സ്ഥിതി ചെയ്യുന്ന മിക്ക അധ്യാപകരും ഇതിനോട് ഐക്യ ദാര്ദ്യം പ്രക്യാപിച്ചു സാലറി നൽകിയപ്പോൾ വാനിമെലിലെ അധ്യാപകര അത് പറ്റില്ല വേണമെങ്കിൽ 250 രൂപ തരാം എന്നാ തീരുമാനം എടുകുകയാണ് ചെയ്തത്. വിദ്യാഭ്യാസ മേഖലയിൽ പ്രവര്തികുന്നവരുടെ ഈയൊരു സമീപനത്തെ ആണ് സൂപി വേദിയിൽ വിമര്ശന വെധേയമാകിയെന്നാണ് അറിയാൻ കഴിഞ്ഞത്. ഇതിൽ വല്ലാതെ മണ്ണിന്റെ വാദം ഉയർത്തി വികാരം കൊള്ളാൻ എന്തിരിക്കുന്നു.?
രണ്ടാമത്, വാണിമൽ പഞ്ചായത്ത് സൗജന്യമായി വാഗ്ദാനം നല്കിയ സ്ഥലത്തെ കുറിച്ചുള്ള പരാമർശങ്ങൾ. ശരിയാണ് നമ്മൾ ആദ്യം തന്നെ മുൻപോട്ടു വന്നു എന്നുള്ളത് സത്യം തന്നെ ആണ്. അത് പത്ര താളുകളിൽ വന്നു എന്നുള്ളതിൽ കവിഞ്ഞ് മറ്റൊരു മുന്നേറ്റവും വാണിമൽ ഗ്രാമ പഞ്ചായത്തിന് നടത്താൻ കഴിഞ്ഞിട്ടില്ലായിരുന്നു എന്നുള്ളത്ഒരു യദാർത്യമായി കിടക്കുന്നു. കുലപരമ്പ് എകരതിൽ നിന്ന് പന്നോം മലയിലെകും ഒരുട്ടി കുന്നിലേകും ഇരുന്നിലാടുമ്മൽ കുന്നിലേകും വിരൽ ചൂണ്ടി എന്നലാതെ കോളേജിന് അനുയോജ്യമായ സ്ഥലം കണ്ടെത്താൻ നമ്മൾ പരാജപെട്ടു എന്നുള്ളത് അന്ഗീകരികാൻ നമ്മൾ തയ്യരാകെണ്ടാതാണ്.
മറ്റൊന്ന്. സൂപി വാണിമൽ നിവാസികളെ അടിക്ഷേപിച്ചു ഒരു പൊതു വേദിയിൽ സംസാരിച്ചു എന്നുള്ള തരത്തിലുള്ള വികാര പ്രകടനങ്ങൾ..സത്യത്തിൽ അന്ന് എന്തായിരുന്നു സംഭവിച്ചത്.? പണം കണ്ടതാനുള്ള ഫീല്ഡ് വർക്ക്‌ വാണിമൽ പഞ്ചായത്തിന്റെ ഭരണ നെത്രതിലുള്ളവർ വേണ്ട പോലെ നടത്തുന്നില്ല എന്ന് ആദ്യമേ പരാതി ഉണ്ടായിരുന്നു. ജനങ്ങളിൽ ഈ സന്ദേശം എത്തികുകയും ഫണ്ടിലേക്ക് അവരുടെ സംഭാവനകൾ നേരത്തെ ഉറപ്പികുകയും AUG - 15 ന് പണം സ്വീകരികുകയും 16 ആം തീയതി ഫണ്ട് പൊതു പരിപാടിയിൽ വെച്ച് കൈയ് മാരാനുമായിരുനു തീരുമാനം. അത് പ്രകാരം ബന്ടപെട്ട എല്ലാ പ്രസിടെന്റുമാരും സമയത്ത് തന്നെ പരിപാടിക്ക് എത്തുകയും ഫണ്ട് കൈ മാറുകയും ചെയ്തു. ഈ അവസരത്തിൽ വാനിമാലിന്റെ ഉത്തരവാദിത്ത പെട്ട ആരും എത്തി ചേർന്നിട്ടിലായിരുന്നു . ഈ വേദിക് അത്ര മാത്രം മഹത്വം നിങ്ങൾ കാനുനുന്ടെങ്കിൽ കിട്ടിയ കാശു മായി സമയത്ത് നമ്മുടെ പ്രസിഡണ്ട്‌ ഏതാനമായിരുന്നു. എല്ലാവരും ഫണ്ട് കൈ മാറുമ്പോൾ വാനിമാലിന്റെ അസാനിദ്ധ്യം അവിടെ ശ്രദ്ടികപെടുകയും പ്രസംഗത്തിൽ സൂപി രൂക്ഷമായ വിമര്ഷികുകയും ചെയ്തു.അല്ലാതെ വാണിമൽ നിവാസികൾ മൊത്തം മോശകാർ ആണ്എന്നും അവിടുത്തെ മണ്ണും വായുവും ജലവും മലിനപെട്ടതാനെനും എന്നുമാണ് സൂപി സംസാരിചെതെന്നു തോന്നും ഓരോ വികാര ജീവികളുടെയും പ്രതികരണങ്ങൾ കണ്ടാൽ. ചടങ്ങ് ഏകദേശം തീരാനകുംബോയാണ് നമ്മുടെ പ്രസിഡണ്ട്‌ അവിടെ എത്തിയത്. സൂപിക്ക് ഈ വിഷയം സ്പോന്സേരിംഗ് കമ്മിറ്റിയിൽ പറയലായിരുന്നു ഏറ്റവും അഭികാമ്യമായത് എന്നുള്ളത് ഒരു സത്യമാണ് . പക്ഷെ നേതാകൾ തമ്മിലുള്ള ചില ഈഗോ ക്ലാഷുകൾ ഇവിടെ വർക്ക്‌ ഔട്ട്‌ ചെയ്തു എന്നു മാത്രമേ ഈ വിവാദവുമായി പറയാൻ സാദികൂ, ഒരു രഷ്റ്റീയകാരന്റെ മനോ നില അറിയുന്നവർ ഇത്തരം വിവാദങ്ങൾക് പല നിറങ്ങൾ നല്കാൻ ശ്രമികരുത്. വസ്തുതകൾ മനസിലാകാതെ പ്രാദേശിക വാദവും വിഭാഗീയ ചിന്ടകളും കൂട്ടി കലര്ത്തി പരസ്പരം ചെളി വാരി എറിയുനത്, ചുരുങ്ങിയ പക്ഷം കൊട്ട കണക്കിന് സെരിടിഫികാടുകൾ ഞങ്ങളുടെ പക്ഷത്ത് ഉണ്ടെന്ന് മേനി പറയുന്നവർ നിര്ത്തണം. എന്നാലെ ആരോഗ്യപരമായ വിമർശനങ്ങൾ അന്ഗീകരിച് വിമര്ശന വിധേയമാകാൻ തങ്ങള് നേടിയ വിദ്യ കൊണ്ട് ഉപകാരപെട്ടിടുന്ദ് എന്ന് പറയാൻ സാധിക്കയുള്ളൂ. കേവലം വികാര തള്ളിച്ചയിൽ പ്രാദേശിക വാദവും പണകാരൻ,പാവപെട്ടവൻ,ജൂസ് കചോടകാരൻ,വിദ്യാ സമ്പന്നർ തുടങ്ങിയ വൈകാരിക തലത്തിലേക് ചര്ച്ചയെ കൊണ്ട് പോകുമ്പോൾ നമ്മൾ സ്വയം ചെറുതാകുകയാണ് ചെയ്യുന്നത് എന്ന് ഓര്മികുന്നത് നല്ലതായിരിക്കും.........

About Unknown

This is a short description in the author block about the author. You edit it by entering text in the "Biographical Info" field in the user admin panel.
«
Next
Newer Post
»
Previous
Older Post

No comments

Leave a Reply