Select Menu

Slider

Powered by Blogger.

Widget#1

Widget#3

Widget#2

Widget#5

Widget#4

A

News

Top stories

Tech

Obituaries

Slider

Business

Videos

» » » » നരേന്ദ്രമോദിയുടെ ഭരണകാലം വര്‍ഗീയ സംഘര്‍ഷങ്ങളുടേത്: സോണിയ
«
Next
Newer Post
»
Previous
Older Post



രാജ്യത്ത് വര്‍ഗീയ കലാപങ്ങള്‍ അഴിച്ചുവിട്ടു ജനങ്ങളെ ഭിന്നിപ്പിക്കാന്‍ ബി.ജെ.പി സര്‍ക്കാര്‍ ശ്രമിക്കുന്നതായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. ഇന്ദിര ഭവനില്‍ നടന്ന കെ.പി.സി.സി യോഗത്തില്‍ നേതാക്കളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. ജനങ്ങളെ വര്‍ഗീയമായി ഭിന്നിപ്പിക്കാനുള്ള ശ്രമമാണ് രാജ്യത്ത് നടക്കുന്നത്. തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയും സഖ്യകക്ഷികളും നേടിയ വിജയം ഈ സംശയം ബലപ്പെടുത്തുന്നതാണെന്നും സോണിയ ചൂണ്ടിക്കാട്ടി.
ഭരണത്തിലിരുന്ന് വര്‍ഗീയ കലാപങ്ങള്‍ സൃഷ്ടിക്കാനാണ് സര്‍ക്കാരിന് താത്പര്യമെന്നും അവര്‍ കുറ്റപ്പെടുത്തി. തനിക്കെതിരെ സംസാരിക്കുന്നവരെ എങ്ങനെയും വകവരുത്താനാണ് മോദിക്ക് താത്പര്യം. അല്ലാതെ ജനസേവനമല്ല. ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളിലായി 600 വീതം വര്‍ഗീയ കലാപങ്ങളാണ് നടന്നത്. സംഭവത്തെ അപലപിക്കുക മാത്രം ചെയ്തിട്ട് കാര്യമില്ല. കലാപങ്ങള്‍ക്കെതിരെ കടുത്ത പ്രതിഷേധവുമായി രാജ്യത്തെ ജനങ്ങള്‍ രംഗത്തുവരണം. ഇത്തരക്കാര്‍ക്കെതിരെ മതേതര കൂട്ടായ്മ രൂപം കൊള്ളണമെന്നും സോണിയ പറഞ്ഞു.

കേരളത്തിലെ കോണ്‍ഗ്രസ് സംഘടനാ പ്രവര്‍ത്തനം രാജ്യത്തിന് തന്നെ മാതൃകയാണ്. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് കനത്തപരാജയം നേരിട്ടപ്പോള്‍ കേരളത്തിലെ ജനങ്ങള്‍ പാര്‍ട്ടിക്ക് കൂടെ നിന്നു. അതൊരിക്കലും താന്‍ മറക്കില്ല. സാധാരണക്കാരന്‍െറ താല്‍പര്യം സംരക്ഷിക്കുകയാണ് പാര്‍ട്ടിയുടെ ലക്ഷ്യം.സുധീരന്റെയും ഉമ്മന്‍ചാണ്ടിയുടെയും നേതൃത്വത്തില്‍ കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടി ശക്തവും സുദൃഢവുമാണെന്നും സോണിയ പറഞ്ഞു.
കുടുംബശ്രീയുടെ പതിനാറാം വാര്‍ഷികാഘോഷം സോണിയ ഉദ്ഘാടനം ചെയ്തു. പുത്തരിക്കണ്ടം മൈതാനത്തിലെ സുബൈറാ നഗറിലാണ് സമ്മേളനം നടന്നത്

About Unknown

This is a short description in the author block about the author. You edit it by entering text in the "Biographical Info" field in the user admin panel.
«
Next
Newer Post
»
Previous
Older Post

No comments

Leave a Reply