Select Menu

Slider

Powered by Blogger.

Widget#1

Widget#3

Widget#2

Widget#5

Widget#4

A

News

Top stories

Tech

Obituaries

Slider

Business

Videos

» » കോടീശ്വരന്മാരുടെ പട്ടികയില്‍ ഇന്ത്യ എട്ടാമത്
«
Next
Newer Post
»
Previous
Older Post


കോടീശ്വരന്മാരുടെ എണ്ണത്തില്‍ റഷ്യ, ഓസ്‌ട്രേലിയ, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളെ പിന്തള്ളി ഇന്ത്യ. ലോകത്ത ഏറ്റവുമധികം സമ്പന്നരുള്ള രാജ്യങ്ങളുടെ നിരയില്‍ എട്ടാമതാണ് ഇന്ത്യയുടെ സ്ഥാനം. ആഗോള ധനസൂചികയായ ന്യൂ വേള്‍ഡ് വെല്‍ത്തിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് ഇന്ത്യയില്‍ 14,800 ശതകോടീശ്വരന്മാരാണുള്ളത്. ഇവരില്‍ ഏറ്റവും കൂടുതല്‍ മുംബൈയിലാണ്. 2,700 പേര്‍. മ്യൂണിച് നഗരത്തെ വെല്ലുന്നതാണ് ഇക്കാര്യത്തില്‍ മുംബൈയുടെ നിലവാരം. ഏറ്റവുമധികം ശതകോടിശരന്മാരുള്ള 30 നഗരങ്ങളുടെ പട്ടികയില്‍ സ്ഥാനം പിടിച്ച ഇന്ത്യന്‍ നഗരവും മുംബൈയാണ്. ശതകോടീശ്വരന്മാരെ കൊണ്ട് നിറഞ്ഞ നഗരം ഹോങ് കോംഗാണ്. 15,400 പേരാണ് ഈ നിലവാരത്തിലുള്ളത്. ന്യുയോര്‍ക്ക് (14,300), ലണ്ടന്‍ (9,700), മോസ്‌കോ (7,600), ലോസ് ആഞ്ചലസ് (7,400), സിംഗപ്പൂര്‍ (6,600) എന്നിവയാണ് മൂന്‍പന്തിയിലുള്ള മറ്റ് നഗരങ്ങള്‍.
ഒരു കോടി ഡോളര്‍ ആസ്തിയുള്ളവരെയാണ് ശതകോടീശ്വരന്മാരുടെ പട്ടികയില്‍ ഉള്‍പ്പെട്ടുത്തിയിരിക്കുന്നത്. ഈ പട്ടികയില്‍ യു.എസ് ആണ് ഏറ്റവും മുന്നില്‍. 183, 500 പേരാണ് ഇവിടെ ശതകോടീശ്വര പട്ടികയില്‍ ഇടംപിടിച്ചത. ചൈന (26,600), ജര്‍മ്മനി (25,400), യു.കെ (21,700), ജപ്പാന്‍ (21,000), സ്വിറ്റ്‌സര്‍ലാന്‍ഡ് (18,300), ഹോങ് കോംഗ് (15,400) എന്നീ രാജ്യങ്ങളാണ് പട്ടികയില്‍ ഇന്ത്യയ്ക്കു മുകളില്‍ ഇടംപിടിച്ചത്.
കഴിഞ്ഞ പത്തു വര്‍ഷത്തിനുള്ള കോടീശ്വരന്മാരുടെയും ശതകോടീശ്വരന്മാരുടെയും എണ്ണത്തില്‍ വന്‍ വര്‍ദ്ധനയുണ്ടായെന്ന് ന്യൂ വേള്‍ഡ് വെല്‍ത്ത് റിപ്പോര്‍ട്ട് ചെയ്യുന്നു. കോടീശ്വരന്മാരുടെ എണ്ണത്തില്‍ 58% വര്‍ധനവുണ്ടായപ്പോള്‍ ശതകോടീശ്വരന്മാരുടെ എണ്ണം 71% കണ്ട് ഉയര്‍ന്നു.
കോടീശ്വരന്മാരുടെ പട്ടികയിലും യു.എസ് തന്നെയാണ് മുന്നില്‍. ജപ്പാനും യു.കെയും തൊട്ടുപിന്നിലുണ്ട്. ചൈനയും ഇന്ത്യയും ഈ പട്ടികയില്‍ പിന്നാക്കം പോയി. ശതകോടീശ്വരപട്ടികയില്‍ ഒന്‍പതാമതുള്ള റഷ്യ കോടീശ്വരന്മാരുടെ പട്ടികയില്‍ 18ാമതാണ്.
തെക്കേ അമേരിക്കയില്‍ പത്തു വര്‍ഷത്തിനുള്ളില്‍ ശതകോടീശ്വരന്മാരുടെ എണ്ണം 265% വര്‍ധിച്ചപ്പോള്‍ ഓസ്‌ട്രേലിയന്‍ ഭൂഖണ്ഡത്തില്‍ അത് 182% ആണ്. ആഫ്രിക്ക 142ശതമാനവും വളര്‍ച്ച കൈവരിച്ചു. റഷ്യ, ബ്രസീല്‍, ചൈന, ഇന്ത്യ, ഇന്തോനീഷ്യ, വിയറ്റ്‌നാം, അങ്കോള എന്നീ രാജ്യങ്ങളാണ് അതിവേഗത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന തെന്നും ന്യൂ വേള്‍ഡ് വെല്‍ത്ത് വ്യക്തമാക്കുന്നു.

About Unknown

This is a short description in the author block about the author. You edit it by entering text in the "Biographical Info" field in the user admin panel.
«
Next
Newer Post
»
Previous
Older Post

No comments

Leave a Reply