ന്യൂയോര്‍ക്ക്: പ്രശസ്ത ഹോളിവുഡ് നടന്‍ റോബിന്‍ വില്യംസിനെ (63) മരിച്ച നിലയില്‍ കണ്ടെത്തി. കാലിഫോര്‍ണിയയിലെ വസതിയിലാണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ഓസ്‌കര്‍ അവാര്‍ഡ് ജേതാവായ വില്യംസ് കുറേനാളായി വിഷാദരോഗത്തിന് ചികിത്സയിലായിരുന്നു. തിങ്കളാഴ്ച രാത്രിയാണ് ഇദ്ദേഹത്തെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. രാത്രി 12 മണിയോടെ പോലീസെത്തി മരണം സ്ഥിരീകരിച്ചു. ഗുഡ്‌മോര്‍ണിങ് വിയറ്റ്‌നാം, ഡെഡ് പോയറ്റ്‌സ് സൊസൈറ്റി, ജുമാന്‍ജി, മിസിസ് ഡൗട്ട്ഫയര്‍, ഗുഡ് വില്‍ ഹണ്ടിങ് തുടങ്ങി നിരവധി ചിത്രങ്ങില്‍ അഭിനയിച്ചു. 1997ലാണ് മികച്ച സഹനടനുള്ള ഓസ്‌കര്‍ അവാര്‍ഡ് നേടുന്നത്. രണ്ട് തവണ എമ്മി അവാര്‍ഡും നാല് ഗോള്‍ഡണ്‍ ഗ്ലോബ്‌സ് പുരസ്‌കാരങ്ങളും അഞ്ച് ഗ്രാമി അവാര്‍ഡുകളും നേടിയിട്ടുണ്ട്.
നടന്‍ റോബിന്‍ വില്യംസിനെ മരിച്ച നിലയില്‍ കണ്ടെത്തി

No comments