Select Menu

Slider

Powered by Blogger.

Widget#1

Widget#3

Widget#2

Widget#5

Widget#4

A

News

Top stories

Tech

Obituaries

Slider

Business

Videos

» » പെരുന്നാള്‍ പിറ്റേന്ന് അവധിയെടുത്തതിന് പുറത്താക്കല്‍ എം.എസ്.എഫ് കെ.എം.സി.ടി മാര്‍ച്ച് താക്കീതായി
«
Next
Newer Post
»
Previous
Older Post

മുക്കം: പെരുന്നാള്‍ പിറ്റേന്ന് അവധിയെടുത്തതിന് അറുനൂറോളം വിദ്യാര്‍ത്ഥികള്‍ക്ക് രണ്ട് മാസത്തെ സസ്‌പെന്‍ഷന്‍, താടി വളര്‍ത്തിയതിന് താങ്ങാനാവാത്ത പിഴ തുടങ്ങി വിദ്യാര്‍ത്ഥികള്‍ക്കു നേരെയുണ്ടാകുന്ന നിരന്തരമായ പീഡനം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് എം.എസ്.എഫ് കുന്ദമംഗലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കെ.എം.സി.ടി. പോളിടെക്‌നിക്കിലേക്ക് നടത്തിയ മാര്‍ച്ച് അധികൃതര്‍ക്ക് താക്കീതായി. സസ്‌പെന്‍ഷന്‍ പിന്‍വലിക്കുകയും പി.ടി.എ യോഗം വിളിച്ചു ചേര്‍ക്കാമെന്ന് പ്രിന്‍സിപ്പല്‍ ഉറപ്പ് നല്‍കിയതായും എം.എസ്.എഫ് നേതാക്കള്‍ അറിയിച്ചു.

പ്രതിഷേധ മാര്‍ച്ച് എം.എസ്.എഫ്. സംസ്ഥാന ജനറല്‍ സെക്രട്ടറി പി.ജി. മുഹമ്മദ് ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ത്ഥി വിരുദ്ധ നിലപാടുകള്‍ തുടരുന്ന സ്വാശ്രയ സ്ഥാപനങ്ങള്‍ക്ക് കൂച്ചുവിലങ്ങിടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വിദ്യാര്‍ത്ഥി പീഡനവും സ്വാതന്ത്ര്യ ധ്വംസനവും തുടര്‍ന്നാല്‍ ബഹുജന പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.

എം.എസ്.എഫ് മണ്ഡലം പ്രസിഡണ്ട് വി.ഇ. സിറാജുദ്ദീന്‍ അദ്ധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി കെ.എം.എ റഷീദ്, എം.എസ്.എഫ് ജില്ലാ ട്രഷറര്‍ സി.ടി. മുഹമ്മദ് ശരീഫ്, ജില്ലാ സെക്രട്ടറി എം.പി. അബ്ദുസ്സമദ്, ഷംസീര്‍ മണ്ണില്‍, കെ.പി. അബ്ദുറഊഫ് എന്നിവര്‍ സംസാരിച്ചു.

മാര്‍ച്ച് കോളജ് പരിസരത്തുവെച്ച് മുക്കം എസ്.ഐയുടെ നേതൃത്വത്തിലെത്തിയ പൊലീസ് സംഘം തടഞ്ഞു. തുടര്‍ന്ന് എസ്.ഐ. കെ.ടി. ശ്രീനിവാസന്റെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയില്‍ പുറത്താക്കിയ വിദ്യാര്‍ത്ഥികളെ തിരിച്ചെടുക്കാനും താടി വളര്‍ത്തുന്നതിനുമുള്‍പ്പെടെ പിഴ ഈടാക്കുന്നത് അവസാനിപ്പിക്കുക തുടങ്ങി എം.എസ്.എഫിന്റെ ആവശ്യം അധികൃതര്‍ അംഗീകരിച്ചു. പി.ടി.എ യോഗം വിളിച്ചു ചേര്‍ക്കാനും തീരുമാനമായി.

മാര്‍ച്ചിന് സി.ടി. മുഹമ്മദ് ശരീഫ്, എ.പി. അബ്ദുസ്സമദ്, വി.ഇ. സിറാജുദ്ദീന്‍, കെ.പി. റഊഫ്, നിയാസ് കളന്‍തോട്, ഷാക്കിര്‍ കുറ്റിക്കടവ്, ഷമില്‍ ചിറ്റാരിപിലാക്കല്‍, ശാഫി കാരന്തൂര്‍ നേതൃത്വം നല്‍കി.

About Unknown

This is a short description in the author block about the author. You edit it by entering text in the "Biographical Info" field in the user admin panel.
«
Next
Newer Post
»
Previous
Older Post

No comments

Leave a Reply