Select Menu

Slider

Powered by Blogger.

Widget#1

Widget#3

Widget#2

Widget#5

Widget#4

A

News

Top stories

Tech

Obituaries

Slider

Business

Videos

» » » » മഴ: മൂന്നുപേര്‍ മരിച്ചു; വിദ്യാര്‍ഥികളെ കാണാതായി
«
Next
Newer Post
»
Previous
Older Post


മഴ തുടരവെ സംസ്‌ഥാനത്തു വിവിധ ഭാഗങ്ങളിലായി മൂന്നുപേര്‍ ഒഴുക്കില്‍പെട്ടു മരിച്ചു. മലപ്പുറം തിരൂരില്‍ വയലില്‍ കാര്‍ കഴുകാനിറങ്ങിയ സഹോദരങ്ങളടക്കം മൂന്ന്‌ വിദ്യാര്‍ഥികള്‍ ഒഴുക്കില്‍പ്പെട്ടു. ഇതില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. ഒമ്പതാം ക്ലാസ്‌ വിദ്യാര്‍ഥിയായ തിരൂര്‍ സ്വദേശി മുഹമ്മദ്‌ റഹീസ്‌ (14), കോട്ടയം അയ്‌മനം മാടശേരിഭാഗം വല്യാട്‌ കൈതക്കാട്ടുപറമ്പില്‍ കുഞ്ഞ്‌(മത്തായി-58), കാസര്‍ഗോഡ്‌ പാണ്ടിക്കണ്ടത്തെ കുഞ്ഞിരാമന്റെ ഭാര്യ ശാരദ (50) എന്നിവരാണു മരിച്ചത്‌.
തിരൂരില്‍ വയലില്‍ കാര്‍ കഴുകാനിറങ്ങിയ തിരൂര്‍ കിഴക്കെ ചെമ്പ്ര കുരിക്കള്‍പടി നടക്കാവ്‌ ഇസ്‌മായിലിന്റെ മകന്‍ മുഹമ്മദ്‌ റഹീസ്‌ (14), റനീസ്‌ (12), ഇസ്‌മായിലിന്റെ സഹോദരന്‍ ജലീലിന്റെ മകന്‍ അജ്‌മല്‍ (14)എന്നിവര്‍ തിരൂര്‍ പുഴയില്‍ കണ്ടനാത്ത്‌ കടവ്‌ പാലത്തിനു സമീപം ഒഴുക്കില്‍പ്പെടുകയായിരുന്നു. തെരച്ചിലില്‍ മുഹമ്മദ്‌ റഹീസിന്റെ മൃതദേഹം കണ്ടെത്തി. ഇന്നലെ വൈകിട്ടു മൂന്നരയോടെയാണു അപകടം. കനത്ത മഴയെ തുടര്‍ന്ന്‌ വലയും പുഴയും ഒന്നായി കിടക്കുകയായിരുന്നു. റഹീസും അജ്‌മലും എടരിക്കോട്‌ പി.കെ.എം.എച്ച്‌.എസിലെ ഒമ്പതാം ക്ലാസ്‌ വിദ്യാര്‍ഥികളാണ്‌. മലപ്പുറം ചെമ്പ്ര എ.യുപി. സ്‌കൂളിലെ ഏഴാം ക്ലാസ്‌ വിദ്യാര്‍ഥിയാണ്‌ റനീസ്‌.
ശക്‌തമായ മഴയില്‍ വള്ളം മറിഞ്ഞാണ്‌ കോട്ടയം സ്വദേശി കുഞ്ഞ്‌ മരിച്ചത്‌. മീനച്ചിലാറ്റില്‍ കിടങ്ങൂര്‍ ചെക്ക്‌ഡാമിനു സമീപം മത്സ്യബന്ധനത്തിനിടയില്‍ വള്ളം മറിഞ്ഞു കാണാതായ കുഞ്ഞിന്റെ മൃതദേഹം കിടങ്ങൂര്‍ പള്ളിക്കു സമീപം വള്ളിപ്പടര്‍പ്പില്‍ കുടുങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. വള്ളത്തിലുണ്ടായിരുന്ന വല്യാട്‌ സ്വദേശികളായ രാജു(48), സലി(54), പത്രോസ്‌(45) എന്നിവര്‍ അപകടത്തില്‍നിന്ന്‌ രക്ഷപ്പെട്ടിരുന്നു.
കാസര്‍ഗോഡ്‌ പയസ്വിനി പുഴയില്‍ കുണ്ടംകുഴി പാണ്ടിക്കണ്ടത്ത്‌ ഒഴുക്കില്‍പെട്ടാണ്‌ ശാരദ മരിച്ചത്‌. വെള്ളിയാഴ്‌ച കാണാതായ ശാരദയുടെ മൃതദേഹം ഇന്നലെ രാവിലെയാണ്‌ കണ്ടെത്തിയത്‌. സംസ്‌കാരം ഇന്നു നടത്തും. മക്കള്‍: നിര്‍മല, കമല, പ്രസാദ്‌, രതീഷ്‌. മരുമക്കള്‍: രവി, ഭാസ്‌കരന്‍, പ്രസീത.
അതിനിടെ, ഇടുക്കിയില്‍ മലയിടിഞ്ഞ്‌ ദേശീയ പാത 183 ല്‍ ഗതാഗതം തടസപ്പെട്ടു. രാത്രി എട്ടോടെയാണ്‌ മത്തായിക്കൊക്കയ്‌ക്കു സമീപം മലയിടിഞ്ഞത്‌. കുമളി ഭാഗത്തേക്കുള്ള വാഹനങ്ങള്‍ വഴിയില്‍ കുടുങ്ങി. പീരുമേട്ടില്‍നിന്നുള്ള അഗ്നിശമനസേനാംഗങ്ങള്‍ സ്‌ഥലത്തെത്തി മണ്ണ്‌ നീക്കുന്നതിനുള്ള നടപടി ആരംഭിച്ചിട്ടുണ്ട്‌. രാത്രി വൈകി ഗതാഗതം പുനസ്‌ഥാപിച്ചു.
പീരുമേട്‌ അഴുത ഡൈവേര്‍ഷന്‍ പദ്ധതിയിലേക്കു വെള്ളം കൊണ്ടുപോകുന്ന കനാല്‍ കരകവിഞ്ഞ്‌ ഒഴുകുകയാണ്‌. ഇതു വഴി വന്ന ഓട്ടോ റിക്ഷ കനത്ത ഒഴുക്കില്‍ ഒലിച്ചുപോയി. ഡ്രൈവറും യാത്രക്കാരും രക്ഷപ്പെട്ടു. മലങ്കര ഡാമിലെ ഷട്ടറുകള്‍ വെള്ളപ്പൊക്കത്തെ തുടര്‍ന്നു പൂര്‍ണമായി തുറന്നു.

About Unknown

This is a short description in the author block about the author. You edit it by entering text in the "Biographical Info" field in the user admin panel.
«
Next
Newer Post
»
Previous
Older Post

No comments

Leave a Reply