Select Menu

Slider

Powered by Blogger.

Widget#1

Widget#3

Widget#2

Widget#5

Widget#4

A

News

Top stories

Tech

Obituaries

Slider

Business

Videos

» » ബാന്‍ കി മൂണിന്‍െറ പ്രസ്താവന അമ്പരപ്പിക്കുന്നത്, അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി.
«
Next
Newer Post
»
Previous
Older Post


ദോഹ: ഗസ്സയില്‍ വെടിനിര്‍ത്തല്‍ ലംഘിക്കപ്പെട്ടതിന് ഉത്തരവാദി ഹമാസാണെന്ന യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണിന്‍െറ പ്രസ്താവന അമ്പരപ്പിക്കുന്നതാണെന്നു  ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി. ഇത്തരം പ്രസ്താവനകള്‍ ഇറക്കുന്നതിന് മുമ്പേ യു.എന്‍ കാര്യങ്ങള്‍ കൃത്യമായി വിലയിരുത്തണമെന്നു അമീര്‍ ബാന്‍ കി മൂണിനോട് ആവശ്യപ്പെട്ടു.

ഗസ്സയിലെ സിവലിയന്‍മാരെ കൊന്നാടുക്കുന്നതും അവരുടെ വീടുകള്‍ ബോംബിട്ട് തകര്‍ക്കുന്നതും ഇസ്രായേല്‍ തുടരുമ്പോള്‍ ഐക്യരാഷ്ട്ര സഭ പുലര്‍ത്തുന്ന നിസംഗതയില്‍ അമീര്‍ നിരാശ പ്രകടിപ്പിച്ചു. ഫലസ്തീനിലെ ജനങ്ങള്‍ക്ക് നേരെ ഇസ്രായേല്‍ നടത്തുന്ന യുദ്ധ കുറ്റകൃത്യങ്ങള്‍ക്കെതിരെ വ്യക്തമായ നിലപാട് ഐക്യരാഷ്ട്ര സഭ സ്വീകരിക്കണം. ദുരിതമനുഭവിക്കുന്ന ഗസ്സയിലേക്ക് സഹായങ്ങള്‍ എത്തിക്കാനുള്ള അതിര്‍ത്തികള്‍ ബന്ധപ്പെട്ട രാജ്യങ്ങള്‍ തുറന്നുകൊടുക്കണമെന്നും അമീര്‍ ആവശ്യപ്പെട്ടു.
ഇരുപക്ഷത്തിന്‍െറയും സമ്മതത്തോടെ വെള്ളിയാഴ്ച രാവിലെ നിലവില്‍ വന്ന 72 മണിക്കൂര്‍ വെടിനിര്‍ത്തല്‍ ലംഘിച്ചത് ഹമാസാണെന്ന് ബാന്‍ കി മൂണ്‍ പ്രസ്താവിച്ചിരുന്നു.

വെടിനിര്‍ത്തല്‍ ലംഘിച്ച് ഹമാസ് നടത്തിയ ആക്രമണത്തില്‍ രണ്ട് ഇസ്രായേല്‍ ഭടന്‍മാര്‍ കൊല്ലപ്പെട്ടതായും ഒരു സൈനികനെ കസ്റ്റഡിയിലെടുത്തതായുമുള്ള ഇസ്രായേല്‍ അധികൃതരുടെ വാദത്തിന്‍െറ ചുവടുപിടിച്ചായിരുന്ന ബാന്‍ കി മൂണ്‍ പ്രസ്താവന ഇറക്കിയത്. 

About Qatar Lynx

This is a short description in the author block about the author. You edit it by entering text in the "Biographical Info" field in the user admin panel.
«
Next
Newer Post
»
Previous
Older Post

No comments

Leave a Reply