ആയിരക്കണക്കിന് മനുഷ്യജീവനുകൾ ഹോമിക്കപ്പെട്ട 1945 ആഗസ്ത് 6ന് ഹിരോഷിമയിൽ നടന്ന കൂട്ടക്കുരുതിയുടെ ഓർമ്മ പുതുക്കൽ ലോക സമാധാനത്തിനും, യുദ്ധത്തിനെതിരെയുമുള്ള ആഹ്വാനമായി നാടെങ്ങും ആചരിച്ചു. നാദാപുരം ടി.ഐ.എം ഗേൾസ് ഹൈസ്കൂൾ വിദ്യാർത്ഥിനികൾ നാദാപുരത്ത് നടത്തിയ ഫലസ്തീൻ ഐക്യദാർഢ്യറാലി ശ്രദ്ധേയമായി. യുദ്ധത്തിനെതിരെയുള്ള പ്ലെകാർഡുകളും, ബാനറുകളും ഉയർത്തി ഫലസ്തീനിലെ പിഞ്ചുമക്കൾക്ക് ഐക്യദാർഡ്യം നേർന്നു. യുദ്ധക്കെടുതിയിൽ വിറങ്ങലിച്ചു നിൽക്കുന്ന ഗസ്സയുടെ നൊമ്പരം നിറഞ്ഞു നിന്ന റാലിയിൽ നൂറുകണക്കിന് വിദ്യാർത്ഥിനികളാണ് അണിചേർന്നത്. ഹെഡ് മാസ്റ്റർ ഇ സിദ്ധിക്ക് , മണ്ടോടി ബഷീർ മാസ്റ്റർ, പി മുനീർ തുടങ്ങിയവർ നേതൃത്വം നൽകി.
വർഷങ്ങൾ ബെഞ്ചിലിരുന്ന് പഠിക്കുന്നതിലുമപ്പുറം അനീതിക്കെതിരെയുള്ള ഒരു ചലനം ഇളം മനസ്സുകളിലുണർത്താനുള്ള ഈ ശ്രമത്തിനുപിന്നിൽ പ്രവർത്തിച്ചവർക്ക് അഭിനന്ദനങ്ങൾ.........
![]() |
ആഗസ്ത് 6 ഹിരോഷിമ ദിനത്തിൽ നാദാപുരം ടി.ഐ.എം ഗേൾസ് ഹൈസ്കൂൾ വിദ്യാർത്ഥിനികൾ നടത്തിയ "ഫലസ്തീൻ ഐക്യദാർഢ്യ റാലി" |
No comments