അഭിമാനകരമായ നേട്ടത്തിന്റെ നെറുകയില്‍ നിന്നാണ് രാഷ്‌ട്രം 68-ാം സ്വാതന്ത്യദിനം ആഘോഷിക്കുന്നത്. ഇന്ത്യക്കാരന്‍ എന്ന നിലയില്‍ അഭിമാനത്തോടെ തലഉയര്‍ത്തി നില്‌ക്കാനും ആഹ്ലാദിക്കാനുമുണ്ട് ഒട്ടേറെ കാര്യങ്ങള്‍. ഏഴു പതിറ്റാണ്ടുകള്‍ക്കിടയില്‍ ഇന്ത്യ ഇന്ന് ലോകത്തിലെ പ്രബല സാമ്പത്തികശക്തിയായി മാറി. ചൊവ്വ പര്യവേക്ഷണം, ചാന്ദ്രയാന്‍ ദൗത്യം, ഉപഗ്രഹ വിക്ഷേപണം, അത്യന്താധുനിക മിസൈലുകള്‍, ആണവോര്‍ജം തുടങ്ങി ശാസ്‌ത്രസാങ്കേതികരംഗത്ത് വന്‍ കുതിച്ചുചാട്ടം നടത്താന്‍ രാജ്യത്തിനു സാധിച്ചു. അതോടൊപ്പം, ഇന്ത്യന്‍ ജനാധിപത്യം ലോകത്തിലെ ഏറ്റവും വലുതും കരുത്തുമുള്ള ജനാധിപത്യമായി മാറി. ഇന്ത്യയോടൊപ്പം സ്വാതന്ത്ര്യം പ്രാപിച്ച പല രാജ്യങ്ങളും പട്ടാളഭരണത്തിലേക്കും ഏകാധിപത്യത്തിലേക്കും കാലിടറി വീണപ്പോള്‍, മൂവര്‍ണക്കൊടി പാറിനിന്നു. കാരണം, ഗാന്ധിജി പകര്‍ന്നു തന്ന കാഴ്‌ചപ്പാടുകളും മൂല്യങ്ങളുമാണ് നമ്മുടെ അടിത്തറ.
സ്വാതന്ത്ര്യ ദിനാശംസകള്‍

No comments