നാദാപുരം: പേരോട് ടൗൺ മുസ്ലിം യൂത്ത് ലീഗ് സമ്മേളനത്തിന് ഉജ്വല സമാപനം. രണ്ട് ദിവസമായി വിവിധ സെക്ഷനുകളായി നടന്നുവരുന്ന സമ്മേളനത്തിന് ആവേശകരമായ യുവജന റാലിയോടെയാണ് തിരശ്ശീല വീണത്. സമാപന സമ്മേളനം പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ഉൽഘാടനം ചെയ്തു. ലീഗ് പ്രസംഗ വേദികളിലെ ഹാസ്യ സാമ്രാട്ടായി അറിയപ്പെടുന്ന സിദ്ധീഖലി രാങ്ങാട്ടൂർ എത്തുമ്പോഴേക്കും പേരോട് ടൌണ്‍ നിറഞ്ഞു കവിഞ്ഞിരുന്നു. നാട്ടിലെ കാരണവന്മാരായ തേമങ്കണ്ടി കുഞ്ഞബ്ദുളള ഹാജി, പുളിയുളളതിൽ കുഞ്ഞബ്ദുളള മുസ്ല്യാർ, പോതുകണ്ടി മൊയ്തു ഹാജി എന്നിവരെ സമ്മേളനത്തിൽ ആദരിച്ചു.

No comments