Select Menu

Slider

Powered by Blogger.

Widget#1

Widget#3

Widget#2

Widget#5

Widget#4

A

News

Top stories

Tech

Obituaries

Slider

Business

Videos

» » » » സോണിയയെ കേരളത്തില്‍ അപായപ്പെടുത്താന്‍ പദ്ധതിയിട്ടു: നട്‌വര്‍ സിങ്ങ്‌
«
Next
Newer Post
»
Previous
Older Post


ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയെ കേരളത്തില്‍വെച്ച് ആക്രമിക്കാന്‍ ഖലിസ്ഥാന്‍ തീവ്രവാദികള്‍ പദ്ധതിയിട്ടിരുന്നതായി മുന്‍കേന്ദ്രമന്ത്രി നട്‌വര്‍ സിങ്ങിന്റെ വെളിപ്പെടുത്തല്‍. വെള്ളിയാഴ്ച പ്രസിദ്ധീകരിച്ച 'വണ്‍ ലൈഫ് ഈസ് നോട്ട് ഇനഫ്' (ഒറ്റ ജന്‍മം മതിയാവില്ല) എന്ന പേരിലുള്ള പുസ്തകത്തിലാണ് വെളിപ്പെടുത്തല്‍.

95-ല്‍ കേരളത്തിലെത്തിയ സോണിയയ്ക്കുനേരെ യോഗത്തിനിടെ ആക്രമണമുണ്ടാകുമെന്നായിരുന്നു രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. അന്ന് പ്രധാനമന്ത്രിയായിരുന്ന പി.വി. നരസിംഹ റാവു ഇക്കാര്യം തന്നെ അറിയിച്ചു. യാത്ര റദ്ദാക്കാന്‍ സോണിയയോട് ആവശ്യപ്പെടാന്‍ നിര്‍ദേശിച്ചു. എന്നാല്‍, സോണിയ ഇതിന് തയ്യാറായില്ല. തുടര്‍ന്ന് അവരുടെ സുരക്ഷയ്ക്കായി യോഗസ്ഥലത്തേക്ക് നരസിംഹറാവു കമാന്‍ഡോകളെ അയച്ചു.

സോണിയയും റാവുവുംതമ്മില്‍ നിലനിന്നിരുന്ന അകല്‍ച്ചയെക്കുറിച്ച് പ്രതിപാദിക്കുന്ന ഭാഗത്താണ് ഇക്കാര്യം പറയുന്നത്. ആക്രമണസാധ്യതയുടെ കാര്യം നേരിട്ട് സോണിയയോട് പറയാതെ അതറിയിക്കാന്‍ തന്നെ ചുമതലപ്പെടുത്തിയത് അകല്‍ച്ചയ്ക്ക് തെളിവായി സിങ് ചൂണ്ടിക്കാട്ടുന്നു.

സോണിയയ്ക്ക് തന്നോട് ഇത്ര ദേഷ്യം എന്തുകൊണ്ടെന്ന് റാവു അത്ഭുതപ്പെട്ടതായും സിങ് പറയുന്നു. സോണിയയുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന് റാവു തന്റെ സഹായം തേടി. 1994 ഡിസംബറില്‍ റേസ് കോഴ്‌സ് റോഡിലെ വസതിയില്‍െവച്ച് താന്‍ റാവുവിനെ കണ്ടു. വളരെ രോഷാകുലനായിരുന്നു റാവു. സോണിയയുമായി എറ്റുമുട്ടാന്‍ തനിക്ക് കഴിയുമെന്നും പക്ഷേ അത് ആഗ്രഹിക്കുന്നില്ലെന്നും റാവു പറഞ്ഞു.

സോണിയയുടെ അകല്‍ച്ചയ്ക്കുള്ള കാരണമെന്തെന്ന് നട്‌വര്‍ സിങ്ങ് വ്യക്തമാക്കുന്നില്ല. രാജീവ് ഗാന്ധി വധക്കേസിലെ വിചാരണ ഇഴഞ്ഞു നീങ്ങിയതാകാം കാരണമെന്ന് അദ്ദേഹം അനുമാനിക്കുന്നു. 

പുസ്തകം സോണിയയ്ക്ക് കൊണ്ടു

ന്യൂഡല്‍ഹി:
 പുസ്തകത്തിലെ വെളിപ്പെടുത്തുലുകള്‍ ശരിക്കു കൊണ്ടതിനാലാണ് സോണിയാ ഗാന്ധി ശക്തമായി പ്രതികരിച്ചതെന്ന് നട്വര്‍ സിങ്. അവരെ അസ്വസ്ഥയാക്കുന്ന എന്തോ ഉള്ളതിനാലാണ് സ്വന്തം പുസ്തകമെഴുതുമെന്ന് സോണിയ പറഞ്ഞത്.
പുസ്തകത്തിലൂടെ സത്യം പറഞ്ഞതിന് 50 കോണ്‍ഗ്രസ്സുകാര്‍ ഫോണില്‍ വിളിച്ച് അഭിനന്ദിച്ചെന്ന് എന്‍.ഡി.ടി.വിക്ക് നല്‍കിയ അഭിമുഖത്തില്‍ സിങ് അവകാശപ്പെട്ടു.

മന്‍മോഹന്‍ ചരിത്രത്തിലൊന്നും അവശേഷിപ്പിച്ചില്ല

ന്യൂഡല്‍ഹി:
 പത്തുവര്‍ഷം അധികാരത്തിലിരുന്ന മന്‍മോഹന്‍ സിങ് ചരിത്രത്തിലൊന്നും അവശേഷിപ്പിക്കാത്ത പ്രധാനമന്ത്രിയാണെന്ന് നട്വര്‍ സിങ്. പ്രധാനമന്ത്രിയുടെ ഓഫീസ് നിയന്ത്രിക്കാന്‍ തുടങ്ങിയതോടെ വിദേശകാര്യ വകുപ്പിന്റെ മനോവീര്യം കെട്ടുപോയെന്ന് സിങ് ആരോപിച്ചു.

ഒന്നാം യു.പി.എ. സര്‍ക്കാറില്‍ വിദേശകാര്യമന്ത്രിയായിരുന്ന നട്വര്‍ ഇറാഖിലെ എണ്ണയ്ക്കുപകരം ഭക്ഷണം പദ്ധതിയിലെ അഴിമതി പുറത്തുവന്നതോടെ രാജിവെക്കുകയായിരുന്നു. പ്രഭാതം സ്വര്‍ണവും മധ്യാഹ്നം വെള്ളിയും സായാഹ്നം ഈയവുമെന്ന വിന്‍സ്റ്റണ്‍ ചര്‍ച്ചിലിന്റെ പ്രസിദ്ധമായ വാചകമാണ് മന്‍മോഹന്റെ ഭരണത്തെ വിശേഷിപ്പിക്കാന്‍ അദ്ദേഹം ആത്മകഥയില്‍ ഉപയോഗിച്ചിരിക്കുന്നത്.

മന്‍മോഹന് വിദേശകാര്യനയം എന്നൊന്നില്ലായിരുന്നു. അദ്ദേഹം അധികാരമേറുംവരെ വിദേശനയത്തില്‍ ദേശീയാഭിപ്രായം രൂപവത്കരിക്കുമായിരുന്നു. അമേരിക്കയെ ഉള്‍ക്കൊള്ളിക്കാന്‍വേണ്ടി അദ്ദേഹം അതില്‍നിന്ന് പിന്നാക്കംപോയി. ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്കുമേല്‍ യു.എസ്. ചാരവൃത്തി നടത്തിയെന്ന വാര്‍ത്തയോട് പ്രതികരിച്ചില്ല. 'മിസ്റ്റര്‍ പ്രസിഡന്റ് ഇന്ത്യയിലെ ജനങ്ങള്‍ നിങ്ങളെ വളരെ സ്‌നേഹിക്കുന്നു' എന്ന് യു.എസ്. പ്രസിഡന്റായിരുന്ന ജോര്‍ജ് ബുഷിനോട് പറഞ്ഞ മന്‍മോഹനില്‍നിന്ന് ഇതിലധികം എന്താണ് പ്രതീക്ഷിക്കേണ്ടത്? -നട്വര്‍ സിങ് ചോദിക്കുന്നു.

ഭരണത്തിലെ സോണിയയുടെ ഇടപെടലില്‍ മന്‍മോഹന്‍സിങ് അസ്വസ്ഥനായിരുന്നെന്നും അദ്ദേഹം പറയുന്നു. ഈ സംവിധാനം ഇരട്ടഅധികാരകേന്ദ്രമാണെന്നും ഇതില്‍ അസംതൃപ്തനാണെന്നും തായ്‌ലന്‍ഡ് സന്ദര്‍ശനത്തിനിടെ 2004 ജൂലായ് 31-ന് മന്‍മോഹന്‍ ഇക്കാര്യം തന്നോട് പറഞ്ഞതായും അദ്ദേഹം വെളിപ്പെടുത്തുന്നു. 

About Unknown

This is a short description in the author block about the author. You edit it by entering text in the "Biographical Info" field in the user admin panel.
«
Next
Newer Post
»
Previous
Older Post

No comments

Leave a Reply