Select Menu

Slider

Powered by Blogger.

Widget#1

Widget#3

Widget#2

Widget#5

Widget#4

A

News

Top stories

Tech

Obituaries

Slider

Business

Videos

» » കണ്ണുനീരിന് പകരം രക്തം: അപൂര്‍വരോഗം ബാധിച്ച് രാജസ്ഥാന്‍ പെണ്‍കുട്ടി
«
Next
Newer Post
»
Previous
Older Post

കോട്ട: കരയാന്‍ ലക്ഷയ ബെയ്‌സിന് പേടിയാണ്. ഇവള്‍ കരഞ്ഞാല്‍ കണ്ണില്‍ നിന്ന് കണ്ണീരിന് പകരം രക്തമാണ് വരുക. ആലോചിക്കാന്‍ പോലും പേടിതോന്നുന്ന അപൂര്‍വ്വ രോഗമാണ് ലക്ഷയ ബെയ്‌സ് എന്ന രാജസ്ഥാന്‍ സ്വദേശിനിയായ പെണ്‍കുട്ടിക്ക് ബാധിച്ചിരിക്കുന്നത്. കണ്ണില്‍ നിന്ന് രക്തം കൂടുതലായി ഒഴുകിയാല്‍ അവള്‍ വളരെപ്പെട്ടെന്ന് അബോധാവസ്ഥയിലാകും.

കഴിഞ്ഞ മെയ് 25നാണ് ലക്ഷയ്ക്ക് ഈ രോഗലക്ഷണം തുടങ്ങുന്നത്. ഉദയ്പൂരില്‍ പഠന സ്ഥലത്ത് വച്ചാണ് ആദ്യം കണ്ണില്‍ നിന്ന് രക്തം വരുന്നത് ശ്രദ്ധയില്‍ പെട്ടത്. ഡല്‍ഹി എയിംസ് ഉള്‍പ്പടെ പല ആസ്പത്രികളില്‍ കാണിച്ചെങ്കിലും പല ഡോക്ടര്‍മാര്‍ക്കും ചികിത്സാവിധി നിശ്ചയിക്കാന്‍ കഴിയാതെ ആശ്ചര്യപ്പെടുക മാത്രമായിരുന്നെന്ന് ലക്ഷയയുടെ അച്ഛന്‍ രത്തന്‍ സിങ് പറയുന്നു. മെഡിക്കല്‍ പരിശോധനയില്‍ കുട്ടിക്ക് അസുഖമൊന്നുമില്ലെന്നാണ് പല ഡോക്ടര്‍മാരും പറഞ്ഞത്. 

ഇന്ത്യയില്‍ തന്നെ ഈ രോഗം വരുന്ന മൂന്നാമത്തെയാളാണ് ലക്ഷയ. ഇതിന് മുമ്പ് ലക്‌നൗവിലും കൊല്‍ക്കത്തയിലുമാണ് ഇന്ത്യയില്‍ ഈ രോഗം രണ്ട് പേര്‍ക്കായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. 

കോട്ട ഗവണ്‍മെന്റ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന ലക്ഷയ്ക്ക് രക്തം കട്ടപിടിക്കുന്നതിലെ വ്യതിയാനം നിമിത്തമാണ് കണ്ണീരിന് പകരം കണ്ണില്‍ നിന്ന് രക്തം വരാന്‍ കാരണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. അത്യപൂര്‍വ്വമായ രോഗമായതിനാല്‍ ചികിത്സാ ചിലവും വളരെ കൂടുതലാണ്. കൂടാതെ ചികിത്സാ സൗകര്യവും കുറവാണ്.

About Unknown

This is a short description in the author block about the author. You edit it by entering text in the "Biographical Info" field in the user admin panel.
«
Next
Newer Post
»
Previous
Older Post

No comments

Leave a Reply