Select Menu

Slider

Powered by Blogger.

Widget#1

Widget#3

Widget#2

Widget#5

Widget#4

A

News

Top stories

Tech

Obituaries

Slider

Business

Videos

» » » » റോഡ് വികസനത്തിന്റെ മറവില്‍ നാദാപുരം ടൗണില്‍ അനധികൃത കെട്ടിടനിര്‍മാണം
«
Next
Newer Post
»
Previous
Older Post

നാദാപുരം: റോഡ് വികസനത്തിന്റെ മറവില്‍ നാദാപുരം ടൗണില്‍ അനധികൃത കെട്ടിടനിര്‍മാണം നടക്കുന്നതായി പരാതി ഉയരുന്നു.
റോഡ് വികസനത്തിന്റെ മറവില്‍ ഒരു മുറി പീടികകളുള്ളവര്‍ രണ്ടും മൂന്നും നിലകളായി ഉയര്‍ത്തിയതോടെയാണ് സംഭവം വിവാദമായത്. നേരത്തേ യുവജനസംഘടനകള്‍ അനധികൃത കെട്ടിട നിര്‍മാണത്തിനെതിരെ ശക്തമായ നിലപാടുമായി രംഗത്തിറങ്ങിയിരുന്നു.എന്നാല്‍, സമ്മർദം കാരണം പിന്നീട് പിന്‍വലിയുകയാണുണ്ടായത്. സാധാരണകാരൻ വീടിനു മതിൽ പണിയാൻ പോലും അനുവാദം വാങ്ങണം എന്നിരിക്കെ ടൌണിന്റെ  ഹൃദയ ഭാഗത്ത് നടക്കുന്ന അനതികൃത നിര്മ്മാണം കണ്ടില്ലന്നു  നടിക്കുകയാണ് അതികൃതർ. വേണ്ടതിനും വേണ്ടാത്തതിനും സമരം ചെയ്യുന്ന യുവജന പ്രസ്ഥാനങ്ങൾ അനധികൃത നിര്മ്മാണം കണ്ടില്ലന്നു നടിക്കുന്നത് ഇപ്പോള്‍ ജനങ്ങൾക്കിടയിൽ ചൂടുളള ചര്‍ച്ചയായിട്ടുണ്ട്.
നാദാപുരം ടൗണ്‍-വടകര റോഡ് വികസനത്തിനായി ഒന്നരക്കോടി രൂപയാണ് അനുവദിച്ചത്. നാദാപുരം ടൗണ്‍ മുതല്‍ ഗവ. ആസ്​പത്രി പരിസരംവരെയാണ് വീതികൂട്ടി നവീകരിക്കുന്നത്. ഇരുഭാഗത്ത് നിന്നുമായി ഒരു മീറ്റര്‍ വീതിയിലാണ് റോഡ് നവീകരിക്കുന്നത്. ഇതിന്റെ പണി ഏറെ പുരോഗമിച്ച ഘട്ടത്തിലാണ് അനധികൃത കെട്ടിടമുയര്‍ന്നതായി പരാതി വന്നത്.
ഇ.കെ. വിജയന്‍ എം.എല്‍.എ. ചെയര്‍മാനും ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സൂപ്പി നരിക്കാട്ടേരി കണ്‍വീനറുമായ ജനകീയ കമ്മിറ്റിയാണ് റോഡ് നവീകരണത്തിനായി രംഗത്തുള്ളത്. ഓവുചാല്‍ പണിയുന്ന പ്രവൃത്തി ഏറെക്കുറേ പൂര്‍ത്തിയായിട്ടുണ്ട്.

About Unknown

This is a short description in the author block about the author. You edit it by entering text in the "Biographical Info" field in the user admin panel.
«
Next
Newer Post
»
Previous
Older Post

No comments

Leave a Reply